ഈ ഫീച്ചർ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന് മികച്ച സുരക്ഷ ഉറപ്പാക്കും

|

ചിലർ അങ്ങനെയാണ്, ഫേസ്ബുക്കിൽ അപരിചിതരുടെ പ്രൊഫൈലുകളിൽ കയറി അവരുടെ ഫോട്ടോകൾ, വിഡിയോകൾ മറ്റ് വിവരങ്ങൾ എന്നിവ പരിശോധിക്കും. ചിലപ്പോൾ ഒരു രസം തോന്നി പ്രൊഫൈൽ ചിത്രം ഡൗൺലോഡ് ചെയ്‌തെന്നും വരും. ഈ സാഹചര്യം ഒഴിവാക്കാൻ നിങ്ങൾക്ക് നിങ്ങളുടെ പ്രൊഫൈൽ ഫേസ്ബുക്കിൽ ലോക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ സുഹൃത്തുക്കൾ അല്ലാത്തവർക്ക് നിങ്ങളുടെ പ്രൊഫൈലിലേക്ക് സൂം ചെയ്യുവാനോ, അതിലേക്ക് കടക്കുവാനോ കഴിയില്ലെന്ന് ഇത് ഉറപ്പാക്കും.

ഈ ഫീച്ചർ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന് മികച്ച സുരക്ഷ ഉറപ്പാക്കും

നിങ്ങളുടെ സുഹൃത്തുക്കൾക്ക് മാത്രമേ നിങ്ങളുടെ പോസ്റ്റുകൾ കാണാനാകൂ, നിങ്ങളുടെ പ്രൊഫൈൽ ലോക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് പബ്ലിക്കായി പോസ്‌റ്റ് ചെയ്യുവാൻ കഴിയില്ല, പക്ഷേ നിങ്ങളുടെ ഫോട്ടോകളിലേക്കും പോസ്റ്റുകളിലേക്കും അവരുടെ ടൈംലൈനിൽ ആക്സസ് ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾക്ക് മാത്രമേ നിങ്ങളുടെ പൂർണ്ണ വലുപ്പത്തിലുള്ള പ്രൊഫൈൽ ചിത്രം അല്ലെങ്കിൽ കവർ ഫോട്ടോ, നിങ്ങളുടെ സ്റ്റോറുകൾ, പുതിയ പോസ്റ്റുകൾ, ഫോട്ടോകൾ എന്നിവയിലേക്ക് കടക്കുവാൻ സാധിക്കുകയുള്ളു. നിങ്ങൾ പ്രൊഫൈൽ ലോക്ക് ചെയ്‌തതിനുശേഷം പ്രൊഫൈലിലുള്ള എല്ലാവർക്കും നിങ്ങളുടെ വിവരങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.

ഡെസ്ക്ടോപ്പിൽ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം:

ഡെസ്ക്ടോപ്പിൽ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം:

 • നിങ്ങളുടെ ബ്രൗസർ തുറന്ന് അതിൽ ഫേസ്ബുക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
 • ഹോം സ്‌ക്രീനിൽ നിന്നും നിങ്ങളുടെ മെയിൻ പ്രൊഫൈൽ പേജിലേക്ക് പോകുക.
 • നിങ്ങളുടെ പ്രൊഫൈൽ പേരിന് താഴെ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
 • എന്നിട്ട്, 'Lock Profile' എന്ന ഓപ്ഷൻ നൽകുക.
 • തുടർന്ന് കാണുന്ന 'Lock Your Profile' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ പഴയ പേജിലേക്ക് തിരിച്ചുവാങ്ങുവാൻ 'OK' അമർത്തുക.
 • ആൻഡ്രോയ്‌ഡ് ഫോണിൽ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം:
   
  ആൻഡ്രോയ്‌ഡ് ഫോണിൽ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം:

  • നിങ്ങളുടെ ബ്രൗസർ തുറന്ന് അതിൽ ഫേസ്ബുക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
  • ഹോം സ്‌ക്രീനിൽ നിന്നും നിങ്ങളുടെ മെയിൻ പ്രൊഫൈൽ പേജിലേക്ക് പോകുക.
  • നിങ്ങളുടെ പ്രൊഫൈൽ പേരിന് താഴെ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ വരുന്ന പുതിയ പേജിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 'Lock Profile' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ, സ്ക്രീനിൽ ഒരു പോപ്പ് സന്ദേശം പ്രത്യക്ഷപ്പെടും, 'You locked your profile. Only your friends can see the photos and posts on your timeline.' അതിൽ 'OK' ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പ്രൊഫൈൽ ലോക്ക് ചെയ്യപ്പെടും. ലോക്ക് ഫീച്ചർ പ്രവർത്തനക്ഷമമാക്കി കഴിഞ്ഞാൽ, പ്രൊഫൈൽ ലോക്ക് ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ഇൻഡിക്കേറ്റർ നിങ്ങളുടെ പ്രൊഫൈലിൽ ചേർത്തിരിക്കുന്നത് നിങ്ങൾക്ക് കാണുവാൻ സാധിക്കും.

   ഐഫോണിൽ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം:

   ഐഫോണിൽ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം:

   • ഫേസ്ബുക്കിൻറെ താഴെ വലതുവശത്തുള്ള മൂന്ന് വരികൾ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങളുടെ പേര് ക്ലിക്ക് ചെയ്യുക.
   • നിങ്ങളുടെ പ്രൊഫൈൽ പേരിന് താഴെ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
   • തുടർന്ന് കാണുന്ന 'Lock Your Profile' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
   • ഇത് സ്ഥിതികരിക്കുവാൻ, 'Lock Your Profile' ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
The trend has already begun on Instagram, but users may choose to keep their profiles private there, but Facebook is essentially an open book of your images and other information, and you can never know how many people are stalking you on a regular basis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X