സ്മാര്‍ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതെന്തുകൊണ്ട്; എങ്ങനെ തടയാം

Posted By:

അടുത്തിടെയായി സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തയാണ് സ്മാര്‍ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നു എന്നത്. പല രാജ്യങ്ങളിലും ഇത്തരം അപകടങ്ങള്‍ മരണത്തിനു വരെ കാരണമായിട്ടുണ്ട്. ചൈനയില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഒരു അപാര്‍ട്‌മെന്റ് തന്നെ കത്തിപ്പോയി.

വിദേശങ്ങളില്‍ മാത്രമല്ല, ഇന്ത്യിലും ഇത്തരം സംഭവങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രാന്‍ഡഡ് അല്ലാത്ത സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതും ഡ്യൂപ്ലിക്കേറ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതുമെല്ലാം ഇതിന് കാരണമാകാറുണ്ട്. വെള്ളത്തില്‍ വീണ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴും പൊട്ടിത്തെറിയുണ്ടാവാന്‍ സാധ്യത ഏറെയാണ്.

എന്തായാലും സ്മാര്‍ട്‌ഫോണുകള്‍ എന്തുകൊണ്ട് പൊട്ടിത്തെറിക്കുന്നു എന്നും എങ്ങനെ തടയാം എന്നുമാണ് ചുവടെ വിവരിക്കുന്നത്. കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്രാന്‍ഡഡ് അല്ലാത്ത സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് വലിയൊരളവില്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുന്നുണ്ട്. ഐ.എം.ഇ.ഐ നമ്പര്‍ ഉള്ള ഫോണ്‍ മാത്രം ഉപയോഗിക്കുന്നതാണ് പൊട്ടിത്തെറി തടയാനുള്ള ആദ്യ മാര്‍ഗം. ചൈനീസ് ഫോണുകള്‍ കഴിയുന്നതും ഒഴിവാക്കണം.

 

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിന്റെ മദര്‍ബോഡില്‍ മര്‍ദം വര്‍ദ്ധിക്കും. ഈ സമയത്ത് കോളുകള്‍ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ ഈ മര്‍ദം വര്‍ദ്ധിക്കുകയും അത് പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് ചാര്‍ജിംഗിനിടെ ഇന്റര്‍നാഷണല്‍ കോളുകള്‍ ചെയ്യുമ്പോഴോ സ്വീകരിക്കുമ്പോഴോ ആണ് പൊട്ടിത്തെറിക്ക് സാധ്യത കൂടുന്നത്. കോള്‍ ബോംബിംഗ് എന്നാണ് ഇതിനെ വിളിക്കുക.

 

 

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ആയാലും കണക്ഷന്‍ വേര്‍പെടുത്താതിരിക്കുന്നതും പൊട്ടിത്തെറിക്ക് മറ്റൊരു കാരണമാണ്.

 

 

യദാര്‍ഥ ചാര്‍ജര്‍ ഉപയോഗിച്ചു മാത്രമെ സ്മാര്‍ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യാവു. കാരണം കമ്പനി നല്‍കുന്ന ചാര്‍ജറിലെ വോള്‍ടേജ് ബാറ്ററിയുടെ പവറിനനുസൃതമായിട്ടുള്ളതാണ്. ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകളില്‍ ഇത് വ്യത്യസ്തമാവും.

 

ഇടയ്ക്കിടെ ഫോണിലെ ബാറ്ററി പരിശോധിക്കേണ്ടത് ആവശ്യമാണ്. ബാറ്ററി പൊള്ളച്ചതായി തോന്നിയാല്‍ ഉടന്‍ അത് മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്.

 

 

ഡ്യൂപ്ലിക്കേറ്റ് ബാറ്ററി, ചാര്‍ജര്‍, ഇയര്‍ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നതും അപകടകരമാണ്. വിലക്കുറവാണെങ്കിലും കൂടുതല്‍ കാലം യദാര്‍ഥമല്ലാത്ത ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ ഫോണിന് ദോഷം ചെയ്യും.

 

 

തേര്‍ഡ് പാര്‍ടി വെന്‍ഡര്‍മാരില്‍ നിന്ന് എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യുന്നതും ചിലപ്പോള്‍ പൊട്ടിത്തെറിക്കു കാരണമാകാം. കാരണം ഇത്തരം ഡൗണ്‍ലോഡുകള്‍ പലപ്പോഴും മാല്‍വേറിനു കാരണമായേക്കും. ഈ മാല്‍വേറുകള്‍ ഫോണ്‍ തകര്‍ക്കാന്‍ പ്രാപ്തമാണ്.

 

 

വെള്ളത്തില്‍ വീണ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉടനെ ചാര്‍ജ് ചെയ്യുന്നത് തീര്‍ത്തും അപകടകരമാണ്. ഫോണ്‍ തുറന്ന് ബാറ്ററി, സിം കാര്‍ഡ്, എസ്.ഡി കാര്‍ഡ് എന്നിവയെല്ലാം എടുത്തുമാറ്റി ഉണക്കിയ ശേഷം മാത്രം ചാര്‍ജ് ചെയ്യുന്നതാണ് സുരക്ഷിതം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot