എങ്ങനെ സ്പാം മെയിലുകള്‍ തടയാം

Posted By: Staff

എങ്ങനെ സ്പാം മെയിലുകള്‍ തടയാം

ഇന്റര്‍നെറ്റിലൂടെ അനുദിനം കോടിക്കണക്കിന് മെയിലുകള്‍ അയയ്ക്കപ്പെടുകയും സ്വീകരിയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്.  ഇതില്‍ പകുതിയില്‍ അധികവും സ്പാം മെയിലുകള്‍ ആണ് എന്നതാണ് വസ്തുത. സ്പാം മെയിലുകള്‍ എന്നാല്‍ നമുക്ക് ഒരു പരിചയവുമില്ലാത്ത ആളുകളോ, സ്ഥാപനങ്ങളോ നമുക്ക് അയയ്ക്കുന്ന അനാവശ്യ മെയിലുകളാണ്. ഈ മെയിലുകള്‍ പലപ്പോഴും പരസ്യങ്ങളായിരിയ്ക്കും.ഓണ്‍ലൈന്‍ ഡീലുകളായിരിയ്ക്കും അദികവും. തട്ടിപ്പ് മെയിലുകളും ഇത്തരത്തില്‍ ധാരാളം വരാറുണ്ട്. ഇങ്ങനെ വൈറസുകളും പ്രചരിയ്ക്കപ്പെടാറുണ്ട്. മറ്റൊരു തലവേദന എന്താണെന്നാല്‍, ദിവസവും ഈ മെയിലുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരും.  അതുകൊണ്ട് തന്നെ ഇന്ന് ഇത്തരം സ്പാം മെയിലുകളെ തടയാനുള്ള വഴിയാണ് ഗിസ്‌ബോട്ട് പങ്കുവയ്ക്കുന്നത്.

എങ്ങനെ ഓണ്‍ലൈനില്‍ ചിത്രങ്ങളെ റീസൈസ് ചെയ്യാം

ജിമെയില്‍

  • നിങ്ങള്‍ ജീമെയില്‍ ഉപയോക്താവാണെങ്കില്‍ അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷം മുകളില്‍ വലത് ഭാഗത്ത് കാണുന്ന മോനുവിലെ സെറ്റിംഗ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

  • അതില്‍ ഒരു ഫില്‍റ്റര്‍ ഓപ്ഷന്‍ കാണാന്‍ കഴിയും. അത് തുറക്കുക.

  • അതില്‍ സ്പാം മെയിലുകള്‍ക്കായി ഒരു ഫില്‍റ്റര്‍ നിര്‍മ്മയ്ക്കാനുള്ള ഓപ്ഷനുണ്ട്. അത് സെറ്റ് ചെയ്യുക.

ഇനി ഇത്തരം മെയിലുകള്‍ വന്നാല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റായിക്കൊള്ളും.

യാഹൂ

  • അക്കൗണ്ട് തുറന്ന് വലതു ഭാഗത്തുള്ള ഓഫ്ഷനില്‍ ക്ലിക്ക് ചെയ്യുക.

  • അപ്പോള്‍ വരുന്ന ഡ്രോപ് ഡൗണ്‍ മെനുവിലെ മോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

  • അതില്‍ നിന്നും ഫില്‍റ്റര്‍ ഓപ്ഷന്‍ തുറന്ന് എഡിറ്റ് ഫില്‍റ്റര്‍ എന്നുള്ളതില്‍ സ്പാം മെയിലുകളുടെയോ, ബ്ലോക്ക് ചെയ്യേണ്ട സൈറ്റുകളുടെയോ പേര് നല്‍കുക.

  • ചുവടെയുള്ള മൂവ് ടു ട്രാഷ് ഓപ്ഷനില്‍ ടിക് ചെയ്യുക.

ഇനി മുതല്‍ സ്പാം മെയിലുകള്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും.

നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot