ആപ്പിള്‍ ഉത്പന്നങ്ങളില്‍ നിന്നും എങ്ങനെ വയര്‍ലസായി പ്രിന്റ് എടുക്കാം

Posted By: Staff

ആപ്പിള്‍ ഉത്പന്നങ്ങളില്‍ നിന്നും എങ്ങനെ വയര്‍ലസായി പ്രിന്റ് എടുക്കാം

ആപ്പിള്‍ ഉത്പന്നങ്ങളായ ഐപാഡ്, ഐഫോണ്‍, ഐപോഡ് ടച്ച്  എന്നിവയിലേതെങ്കിലും നിങ്ങളുടെ പക്കലുണ്ടോ. അല്ലെങ്കില്‍ ഇവയുള്ള പരിചയക്കാരുണ്ടോ? അവര്‍ എങ്ങനെയാണ് പ്രിന്റ് എടുക്കാറുള്ളതെന്ന് അന്വേഷിക്കുക. എയര്‍ പ്രിന്റ് സൗകര്യത്തെക്കുറിച്ച് അവര്‍ക്കറിയുമോ എന്നും അന്വേഷിക്കാം. ഇല്ലെങ്കില്‍ പ്രിന്റിംഗ് എളുപ്പമാക്കുന്ന ഈ സൗകര്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുക. പ്രിന്ററുമായി കണക്റ്റ് ചെയ്ത് പ്രിന്റ് എടുക്കുന്ന രീതിയ്ക്ക് ഇപ്പോള്‍ കാലപ്പഴക്കം വന്നു. പുതിയ ടെക്‌നോളജികളെ ഇതിലും സ്വീകരിക്കുകയാണ് വേണ്ടത്. അത്തരമൊരു സംവിധാനമാണ് ഈ എയര്‍ പ്രിന്റ്.

ആപ്പിള്‍ ഉത്പന്നങ്ങളില്‍ ഇന്‍ബില്‍റ്റായെത്തുന്ന ഈ സൗകര്യം ഉപയോഗിച്ച് വയര്‍ലസായി ഫയലുകള്‍ പ്രിന്റ് എടുക്കാം. അതിന് ആദ്യം വേണ്ടത് ഒരു വൈഫൈ കണക്ഷനാണ്. വൈഫൈ കണക്ഷനും ഇപ്പോള്‍ സാധാരണമാണ്. വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് ആവശ്യമുള്ള പേജുകള്‍ പ്രിന്റ് ചെയ്യാനാണ് എയര്‍ പ്രിന്റ് സഹായിക്കുക. ഇതുപയോഗിക്കാന്‍ വേറെ സോഫ്റ്റ്‌വെയറോ ഡ്രൈവറോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യവുമില്ല. എല്ലാ ഐപാഡ് മോഡലുകളും 3ജിഎസും അതിന് മുകളിലുമുള്ള ഐഫോണും തേഡ് ജനറേഷന്‍ മുതലുള്ള ഐപോഡ് ടച്ചും എയര്‍ പ്രിന്റ് സൗകര്യത്തോടെയാണ് എത്തുന്നത്.

പ്രിന്റര്‍ എയര്‍പ്രിന്റിനെ പിന്തുണക്കുന്നതാകണം. ഇപ്പോഴത്തെ മിക്ക പ്രിന്ററുകളും എയര്‍ പ്രിന്റ് പിന്തുണയിലാണ് എത്തുന്നത്. എയര്‍ പ്രിന്റിനെ നിങ്ങളുടെ പ്രിന്റര്‍ പിന്തുണക്കുന്നുണ്ടോ എന്നറിയാന്‍ ഈ ആപ്പിള്‍ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ മതി.

ഇനി പ്രിന്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

 • ആപ്പിള്‍ ഉത്പന്നത്തെയും പ്രിന്ററിനേയും ഒരേ വൈഫൈ നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യുക

 • ഒരു ഡോക്യുമെന്റ് ഓപണ്‍ ചെയ്യുക. ഐഒഎസ് ആപ്ലിക്കേഷനുകളായ മെയില്‍, സഫാരി, ഫോട്ടോസ്, ഐബുക്ക്‌സ് എന്നിവയില്‍ നിന്നോ ആപ് സ്റ്റോറിലെ

 • ഏതെങ്കിലും ആപ്ലിക്കേഷനില്‍ നിന്നും വേണ്ട ഫയലുകള്‍ തെപഞ്ഞെടുക്കാം.

 • ആക്ഷന്‍ ബട്ടണ്‍ ക്ലിക് ചെയ്യുക

 • പിന്നീട് പ്രിന്റ് ബട്ടണ്‍ ക്ലിക് ചെയ്യുക
 • തെരഞ്ഞെടുത്ത  പ്രിന്റര്‍ തന്നെയാണ് കണക്റ്റ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക

 • പിന്നീട് പ്രിന്ററിന്റെ പേര് തെരഞ്ഞെടുക്കാം. പേര് കാണുന്നില്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രിന്റര്‍ നെറ്റ്‌വര്‍ക്കുകള്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് നിങ്ങളുടെ

 • പ്രിന്റര്‍ അതില്‍ ഉള്‍പ്പെടുന്നു എന്ന് ഉറപ്പുവരുത്തുക

 • ഇനി പ്രിന്റ് ഓപ്ഷനില്‍ ക്ലിക് ചെയ്യാം.

നിങ്ങളുടെ പ്രിന്റര്‍ എയര്‍ പ്രിന്റ് പിന്തുണയോടെയല്ല എത്തിയിട്ടുള്ളതെങ്കില്‍ ഫിംഗര്‍ പ്രിന്റ് എന്ന മറ്റൊരു പ്രിന്റിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. 20 ഡോളറാണ് ഈ സോഫ്റ്റ്‌വെയറിന്റെ വില. വാങ്ങാനാഗ്രഹമില്ലാത്തവര്‍ക്ക് ഇതിന്റെ പരീക്ഷണ വേര്‍ഷന്‍ ഉപയോഗിക്കാം.

 • ഡെസ്‌ക്ടോപില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം സോഫ്റ്റ്‌വെയര്‍ ഓപണ്‍ ചെയ്യുക

 • ഇടത്തെ സൈഡ്ബാറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രിന്ററുകളുടെ ലിസ്റ്റ് കാണാം

 • ഐഒഎസ് ഉപകരണവുമായി കണക്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രിന്റര്‍ തെരഞ്ഞെടുക്കുക

 • ഐഒഎസ് ഉപകരണവും ഡെസ്‌ക്ടോപും ഒരേ വൈഫൈ നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യുക

 • പ്രിന്റ് ചെയ്യേണ്ട ഫയല്‍ എടുക്കുക

 • ആക്ഷന്‍ ബട്ടണ്‍ ക്ലിക് ചെയ്യുക

 • പ്രിന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

 • പ്രിന്റര്‍ ലിസ്റ്റില്‍ നിന്നും പ്രിന്റര്‍ തെരഞ്ഞെടുക്കുക

 • പ്രിന്റ് ഓപ്ഷന്‍ ക്ലിക് ചെയ്യുക

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot