ഹാക്കിങ്ങില്‍ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിനെ എങ്ങനെ രക്ഷിയ്ക്കാം?

By Super
|
ഹാക്കിങ്ങില്‍ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിനെ എങ്ങനെ രക്ഷിയ്ക്കാം?

ലോകത്തിലെ മുന്‍നിര സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ കൂടി ഭാഗമായിത്തീര്‍ന്നിരിയ്ക്കുന്നു. പുതിയ തലമുറ മാത്രമല്ല, മുന്‍ തലമുറയും ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന്റെ ആകര്‍ഷണവലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൊബൈല്‍ഫോണുകളിലെ ഇന്റര്‍നെറ്റ് സംവിധാനവും, ഫേസ്ബുക്ക് ആപ്ലിക്കേഷനുമെല്ലാം വന്‍തോതില്‍ ഇതിന്റെ പ്രചാരത്തിന് കാരണമാകുന്നുണ്ട്. ദിനംപ്രതി വര്‍ദ്ധിയ്ക്കുന്ന ഉപയോക്താക്കളുടെ എണ്ണം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്.

ഇന്റര്‍നെറ്റിന്റെ ലോകത്ത് ഏറ്റവും പേടിയ്‌ക്കേണ്ട രണ്ട് പേരാണ് ഉള്ളത്. ഒന്ന് വൈറസ്. രണ്ട് ഹാക്കര്‍. വൈറസിന്റെ ശല്യത്തെ ഫലപ്രദമായി നേരിടാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഹാക്കര്‍മാരുടെ കാര്യത്തില്‍ സംഗതി അല്പം പ്രശ്‌നം തന്നെയാണ്. കാരണം വിദഗ്ധനായ ഒരു ഹാക്കര്‍ വിചാരിച്ചാല്‍ ഏത് സൈറ്റിലും നുഴഞ്ഞുകയറാനും, താറുമാറാക്കാനും സാധിയ്ക്കും.

 

മൊബൈല്‍ ഫോണ്‍ ഹാക്കിംഗ് തടയാം

ഇനി ഫേസ്ബുക്കും, ഹാക്കിങ്ങും തമ്മില്‍ ഒന്ന് കൂട്ടി വായിയ്ക്കാം. ഇപ്പോള്‍ ഹാക്കര്‍മാരുടെ ഒരു പ്രധാന വിഹാരരംഗമായി മാറിയിരിയ്ക്കുകയാണ് ഫേസ്ബുക്ക്. പ്രമുഖരുടെ മാത്രമല്ല സാധാരണക്കാരുടെ അക്കൗണ്ടുകള്‍ വരെ കൈയ്യടക്കി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിയ്ക്കുകയും, വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുകയുമാണ് ഇവരടെ പ്രധാന വിനോദം. ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

പെട്ടെന്നൊരു സുപ്രഭാതത്തില്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാനാകാതെ വരാം. കാരണം നിങ്ങളറിയാതെ നിങ്ങളുടെ ഫേസ്ബുക്ക് പാസ്‌വേഡ് ആരെങ്കിലും മാറ്റിക്കാണും. ചിലപ്പോള്‍ സുഹൃത്തുക്കളുടെ തമാശകളും, ചിലപ്പോള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള ശ്രമങ്ങളും ഒക്കെയാകാം ഇതിന് പിന്നില്‍. രാജ്യദ്രോഹപരമായ കാര്യങ്ങള്‍ വരെ ഇത്തരത്തില്‍ പ്രചരിപ്പിച്ച് നിങ്ങളെ കുടുക്കാന്‍ ഒരു ഹാക്കര്‍ വിചാരിച്ചാല്‍ സാധ്യമാണ്. അതുകൊണ്ട് എല്ലായ്‌പ്പോഴും നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിനെ കഴിയുന്നത്ര സുരക്ഷിതമായി വയ്ക്കുക. അതിനുള്ള വഴികള്‍ ഇന്ന് ഗിസ്‌ബോട്ട് പറഞ്ഞുതരാം.

കമ്പ്യൂട്ടറില്‍ സ്പാം, വൈറസ് ഫയര്‍വാള്‍ ആക്ടിവേറ്റ് ചെയ്യുക

ട്രോജന്‍ സീയൂസ് പോലെയുള്ള ചില വൈറസുകള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞു കയറി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിയ്ക്കും. അതുകൊണ്ട് എപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറിനെ വൈറസ് രഹിതമായി സൂക്ഷിയ്ക്കുക.

യൂട്യൂബ് ഉപയോഗിച്ച് പണമുണ്ടാക്കാന്‍ 6 വഴികള്‍

ഉപയോഗത്തിന് ശേഷം അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യുക

ചില ആളുകള്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ മെയില്‍ തുടങ്ങിയവ ഉപയോഗിച്ചതിന് ശേഷം ലോഗ് ഔട്ട് ചെയ്യാതെ ബ്രൗസര്‍ ക്ലോസ് ചെയ്യാറുണ്ട്. ഇത് ഒരു കാരണവശാലും സുരക്ഷിതമായ രീതിയല്ല. പ്രത്യേകിച്ച് പൊതുസ്ഥലങ്ങളില്‍ ഇവ ഉപയോഗിയ്ക്കുമ്പോള്‍ ലോഗ് ഔട്ട് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക. അല്ലാത്ത പക്ഷം വീണ്ടും ബ്രൗസര്‍ തുറക്കുമ്പോള്‍ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാള്‍ക്ക് കാണാന്‍ സാധിച്ചെന്നു വരാം. ഇതിലൂടെ ഹാക്കിംഗ് വളരെ എളുപ്പത്തില്‍ സാധ്യമാകുകയും ചെയ്യും.

ക്രിസ്റ്റീന സ്വെച്ചിന്‍സ്‌കായ :ലോകത്തിലെ ഏറ്റവും സെക്‌സിയായ പെണ്‍ഹാക്കര്‍

സുരക്ഷിതമായ വെബ് ചാനല്‍ ഉപയോഗിയ്ക്കുക

ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമായി വയ്ക്കാന്‍ സഹായകമായ മറ്റൊന്നാണ് http://www.facebook.com/ എന്നതിന് പകരം https://www.facebook.com/എന്നാണോ വരുന്നത് എന്ന് അഡ്രസ് ബാറില്‍ പരിശോധിയ്ക്കുന്നത്. HTTPS (Hypertext Transfer Protocol Secure) ഇതിന്റെ അര്‍ത്ഥം നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണ് എന്നാണ്.

ഫേസ്ബുക്കില്‍ കമന്റുകള്‍ക്ക് പ്രത്യേകം റിപ്ലൈ ബട്ടണ്‍

സെക്ക്യൂരിറ്റി സെറ്റിംഗ്‌സ് ഉപയോഗിയ്ക്കാം

ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷം അക്കൗണ്ട് സെറ്റിംഗ്‌സില്‍ ചെന്ന് അക്കൗണ്ട് സെക്ക്യൂരിറ്റി ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അവിടുത്തെ ഈമെയില്‍ നോട്ടിഫിക്കേഷന്‍ കോളത്തില്‍ ക്ലിക്ക് ചെയ്യുക. അതിലൂടെ ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് പലതവണ തെറ്റായ പാസ്‌വേഡ് ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ മെയിലിലേയ്ക്ക് ആരോ നിങ്ങളുടെ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചു എന്ന മെയില്‍ നോട്ടിഫിക്കേഷന്‍ ലഭിയ്ക്കുന്നതാണ്. ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X