ജി മെയിലില്‍ അയച്ച സന്ദേശം തിരിച്ചെടുക്കാം; 30 സെക്കന്റിനുള്ളില്‍

Posted By:

ഇ- മെയില്‍ അയയ്ക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ അഡ്രസ് മാറിപ്പോകാറുണ്ട്. ടു എന്ന ടാബില്‍ തെളിയുന്ന അഡ്രസുകളില്‍ ക്ലക് ചെയ്യുമ്പോഴോ അല്ലെങ്കില്‍ പുതിയ വിലാസം ടൈപ് ചെയ്യുമ്പോഴോ ഒക്കെ ഇത്തരം അബന്ധം സംഭവിക്കാം. അയച്ചുകഴിഞ്ഞ ശേഷമായിരിക്കും അഡ്രസ് തെറ്റിപ്പോയ കാര്യം നമ്മള്‍ ശ്രദ്ധിക്കുക.

ഇത്തരം അവസരങ്ങളില്‍ ക്ഷമ പറഞ്ഞ് തലയൂരുകയേ നിവര്‍ത്തിയുള്ളു. എന്നാല്‍ അതീവ രഹസ്യമായതോ സുപ്രധാനമായതോ ആയ രേഖകളാണ് അഡ്രസ് മാറി അയയ്ക്കുന്നതെങ്കിലോ? എന്തു ചെയ്യും.

ജി- മെയിലാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. പരമാവധി മുപ്പതു സെക്കന്‍ഡ് മാത്രമാണ് അതിന് ലഭിക്കുക. ഇതെങ്ങനെയെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജി മെയിലില്‍ അയച്ച സന്ദേശം എങ്ങനെ തിരിച്ചെടുക്കാം?

ജി മെയില്‍ തുറന്നാല്‍ മുകളില്‍ കാണുന്ന സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുക.

ജി മെയിലില്‍ അയച്ച സന്ദേശം എങ്ങനെ തിരിച്ചെടുക്കാം?

അപ്പോള്‍ തെളിഞ്ഞുവരുന്ന പേജിന്റെ മുകള്‍ഭാഗത്തായി വിവിധ ഓപ്ഷനുകള്‍ കാണാം. അതില്‍ ലാബ്‌സ് (Labs) അമര്‍ത്തുക.

ജി മെയിലില്‍ അയച്ച സന്ദേശം എങ്ങനെ തിരിച്ചെടുക്കാം?

താഴേക്കു സ്‌ക്രോള്‍ ചെയ്യുമ്പോള്‍ രണ്ടാമതായി അണ്‍ഡു സെന്‍ഡ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ എനേബിള്‍ എന്നത് തെരഞ്ഞെടുക്കുക. വീണ്ടും താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സേവ് ചേഞ്ചസ് എന്നതില്‍ ക്ലിക് ചെയ്യുക.

ജി മെയിലില്‍ അയച്ച സന്ദേശം എങ്ങനെ തിരിച്ചെടുക്കാം?

വീണ്ടും സെറ്റിംഗ്‌സില്‍ പോയി മുകള്‍ഭാഗത്ത് ഇടത്തേ അറ്റത്ത് കാണുന്ന ജനറല്‍ എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക.

ജി മെയിലില്‍ അയച്ച സന്ദേശം എങ്ങനെ തിരിച്ചെടുക്കാം?

തുടര്‍ന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അണ്‍ഡു സെന്‍ഡ് എന്നു കാണാം. അതില്‍, സന്ദേശം അയച്ചതു കാന്‍സല്‍ ചെയ്യുന്നതിനായുള്ള സമയം തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടാകും.

ജി മെയിലില്‍ അയച്ച സന്ദേശം എങ്ങനെ തിരിച്ചെടുക്കാം?

അഞ്ചു സെക്കന്റു മുതല്‍ പരമാവധി 30 സെക്കന്‍ഡ് വരെയാണു ഉള്ളത്. അതില്‍ ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കുക. വീണ്ടും താഴേക്കു സ്‌ക്രോള്‍ ചെയ്ത് സേവ് ചേഞ്ചസ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ഇതോടെ സെറ്റിംഗ്‌സ് പൂര്‍ത്തിയായി.

ജി മെയിലില്‍ അയച്ച സന്ദേശം എങ്ങനെ തിരിച്ചെടുക്കാം?

ഇനി അയച്ച മെയില്‍ തിരിച്ചെടുക്കണമെങ്കില്‍, സെന്‍ഡ് ചെയ്തശേഷം മുകളില്‍ കാണുന്ന ഓപ്ഷനുകളില്‍ അണ്‍ഡു എന്നത് ക്ലിക് ചെയ്താല്‍ മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ജി മെയിലില്‍ അയച്ച സന്ദേശം തിരിച്ചെടുക്കാം; 30 സെക്കന്റിനുള്ളില്‍

Read more about:
Please Wait while comments are loading...

Social Counting