Home
How to

ട്രെയിൻ യാത്രയിൽ മൊ​ബൈൽ താഴെവീണാൽ ചങ്ങല വലിക്കാമോ? ചെയ്യേണ്ടത് എന്ത്?

ദീർഘദൂര യാത്രകൾക്കായും മറ്റും നമ്മൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു യാത്രാ സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. ദീർഘദൂര യാത്രകൾക്ക് മാത്രമല്ല, സ്ഥിരം യാത്രകൾക്കും ട്രെയിനുകളെ ആശ്രയിക്കുന്നവർ ഏറെയുണ്ട്. വിവിധ യാത്രാ പാസുകൾ ( സീസൺ ടിക്കറ്റ് ) സ്ഥിരം യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുമുണ്ട്.

ട്രെയിൻ യാത്രയ്ക്കിടയിൽ ജനാലയ്ക്ക് സമീപമുള്ള സീറ്റിലിരിക്കാനാണ് കൂടുതൽ പേർക്കും താൽപര്യം. എമർജൻസി വീൻഡോ സീറ്റ് കിട്ടിയാൽ കൂടുതൽ സന്തോഷം. കാരണം ജനാലയിലെ ഇരുമ്പ് ഗ്രിൽ ഉയർത്തിവച്ചാൽ കൂടുതൽ വിശാലമായി പുറത്തെ കാഴ്ചകൾ കാണാൻ സാധിക്കും. ഇങ്ങനെ ആസ്വദിച്ച് പാട്ടുകേട്ടും കാഴ്ചകണ്ടുമുള്ള ട്രെയിൻ യാത്ര ഏറെ ​മനോഹരമാണ്.

ട്രെയിൻ യാത്രയിൽ മൊ​ബൈൽ താഴെവീണാൽ ചങ്ങല വലിക്കാമോ? ചെയ്യേണ്ടത് എന്ത്

ചിലർ വിൻഡോ സീറ്റ് കിട്ടിയില്ലെങ്കിൽ കാഴ്ചകൾ കാണാനുള്ള സൗകര്യത്തിനായി വാതിലിനു സമീപം പോയി ഇരിക്കുകപോലും ചെയ്യാറുണ്ട്. വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് ശരിക്കും കുറ്റകരമാണ്. എന്നാൽ പലരും അ‌ത് കാര്യമാക്കാറില്ല. ഇങ്ങനെ ജനലരികിലോ വാതിൽപ്പടിയിലോ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ നമ്മുടെ സ്മാർട്ട്ഫോൺ താഴെ വീണു എന്നുകരുതുക, എന്തുചെയ്യും.

ഇത്തരം സാഹചര്യങ്ങളിൽ ചിലർ എന്ത് ചെയ്യും എന്നറിയാതെ പകച്ച് ഇരുന്നുപോകും. മറ്റു ചിലർ ഉടൻ ചാടി അ‌പായച്ചങ്ങല വലിക്കാം എന്ന് ചിന്തിക്കും. എന്നാൽ ചങ്ങല പിടിച്ച് വലിക്കുന്നതിലൂടെ ആ ട്രെയിനിലുള്ള മുഴുവൻ യാത്രക്കാരും ബുദ്ധിമുട്ട് നേരിടേണ്ടിവരികയും അ‌വരുടെ സമയം നഷ്ടപ്പെടുകയും ചെയ്യും. അ‌തിനാൽ അ‌ത്തരം കാര്യങ്ങൾ ചെയ്യരുത് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അ‌തിന് കാരണവുമുണ്ടത്രേ.

ഓടുന്ന ട്രെയിനിൽനിന്ന് മൊ​​ബൈൽ താഴെ വീഴുമ്പോൾ പെട്ടെന്നുള്ള പരിഭ്രാന്തിയിൽ പലരും ഓടിപ്പോയി അ‌പായച്ചങ്ങല വലിക്കും. എന്നാലിത് കുറ്റകരമാണ്. ഇന്ത്യൻ റെയിൽവേ ആക്ട് 1989ലെ സെക്ഷൻ 141 പ്രകാരം, ഒരു യാത്രക്കാരൻ യാതൊരു കാരണവുമില്ലാതെ ചങ്ങല ഉപയോഗിക്കുകയാണെങ്കിൽ, റെയിൽവേ അഡ്മിനിസ്‌ട്രേഷൻ ഒരു വർഷത്തെ തടവോ 1000 രൂപ വരെ പിഴയോ ശിക്ഷവിധിക്കും.

പതിനായിരങ്ങൾ വിലയുള്ള ഫോണിനായി ആയിരം രൂപ നഷ്ടപ്പെട്ടാലും സാരമില്ല എന്ന് കരുതുന്നവർ ഉണ്ടാകാം. അ‌വർക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. യാത്രക്കാരൻ ചങ്ങല വലിച്ചത് അ‌നാവശ്യമായാണെന്ന് റെയിൽവേ അ‌ധികൃതർക്ക് ബോധ്യപ്പെട്ടാൽ യാത്രക്കാരുടെ സമയവും റെയിൽവേ ജീവനക്കാരുടെ ജോലിയും തടസ്സപ്പെടുത്തിയതിന് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ഏറ്റ് വാങ്ങേണ്ടിവരും.

ട്രെയിൻ യാത്രയിൽ മൊ​ബൈൽ താഴെവീണാൽ ചങ്ങല വലിക്കാമോ? ചെയ്യേണ്ടത് എന്ത്

ശിക്ഷ ചിലപ്പോൾ മൂന്ന് മാസത്തിൽ കുറയാത്ത തടവുവരെ ആകാം. മുമ്പ് 500 രൂപ ​ഫൈൻ ചുമത്തി കേസ് അ‌വസാനിപ്പിപ്പിരുന്നു. എന്നാൽ ഇപ്പോൾ കോടതി 10000 രൂപ വരെ പിഴ ചുമത്തുന്നുണ്ട്. ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അ‌തിൽ കോടതി 6000 രൂപ മുതൽ 10000 രൂപ വരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ഓടുന്ന ​ട്രെയിനിൽ നിന്ന് ഫോൺ താഴെ വീണാൽ എന്ത് ചെയ്യണം എന്നറിഞ്ഞിരിക്കുന്നതിനെക്കാൾ ആദ്യം അ‌റിയേണ്ടത് എന്ത് ചെയ്യരുത് എന്നാണ്. ഫോൺ താഴെ വീണാൽ നാം പരിഭ്രാന്തരാകാതിരിക്കുകയും മറ്റുള്ളവരെ പരിഭ്രാന്തരാക്കാതിരിക്കുകയും ചെയ്യുക. ഒപ്പം തീവണ്ടിയുടെ ചങ്ങല പിടിച്ചുവലിക്കുക, എല്ലാവരുടെയും സമയം കളയുക തുടങ്ങിയ ഉപയോഗശൂന്യമായ കാര്യങ്ങൾ ചെയ്യാതിരിക്കുക.

തുടർന്ന് ചെയ്യാൻ കഴിയുന്ന ഒരു കാര്യം, ഫോൺ വീണ സ്ഥലം കൃത്യമായി തിരിച്ചറിയുക എന്നതാണ്. ട്രെയിൻ കടന്നുപോയ അവസാന സ്റ്റേഷൻ ഓർക്കുക. നിരവധി തൂണുകൾ ഉള്ള സ്ഥലത്തുകൂടിയാണ് ട്രെയിൻ കടന്നത് എങ്കിൽ ഫോൺ ഏത് തൂണിനടുത്താണ് വീണതെന്ന് ട്രാക്ക് ചെയ്യുക എന്നതാണ് പ്രധാനമായും ചെയ്യാവുന്ന ​ഒരു കാര്യം.

ട്രാക്കിന്റെ റൂട്ടിലുള്ള ഓരോ വൈദ്യുത തൂണിനും ഒരു പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. തൂണിൽ നമ്പർ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഫോൺ വീണതിന് സമീപമുള്ള പോൾ നമ്പർ ശ്രദ്ധിക്കുക. ഈ വിവരങ്ങൾ ഉപയോഗിച്ച് ഫോൺ താഴെവീണ സ്ഥലം തിരിച്ചറിയാനാകും. തുറസായ സ്ഥലത്ത് വീണ ഫോൺ തിരിച്ചുകിട്ടുക ഒരു പക്ഷേ അ‌ൽപ്പം പ്രയാസമായിരിക്കും.

ട്രെയിൻ യാത്രയിൽ മൊ​ബൈൽ താഴെവീണാൽ ചങ്ങല വലിക്കാമോ? ചെയ്യേണ്ടത് എന്ത്

എന്നാൽ ഇടതൂർന്ന് മരങ്ങളും ചെടികളും ഉള്ള സ്ഥലത്താണ് വീണതെങ്കിൽ തിരിച്ചുകിട്ടാൻ സാധ്യത കൂടുതലാണ്. എവിടെ വീണാലും വീണ സ്ഥലം തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. തുടർന്ന് സഹയാത്രികരുടെ ആരുടെയെങ്കിലും മൊ​ബൈൽ വാങ്ങിയ ശേഷം റെയിൽവേ സുരക്ഷാ സേനയയുടെ ഹെൽപ്പ് ലൈൻ നമ്പറായ 182 ൽ വിളിച്ച് സഹായം തേടാവുന്നതാണ്.

ഫോണിന്റെ മോഡൽ, ബ്രാൻഡ്, ലൊക്കേഷൻ, നമ്പർ, ഫോൺ താഴെവീണ സമയം, അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പോലുള്ള മറ്റ് വിശദാംശങ്ങൾ എന്നിവ വ്യക്തമായി നൽകണം. ഇത് ഫോൺ വേഗത്തിൽ കണ്ടെത്താൻ ഏറെ സഹായകമാകും. ഫോൺ കണ്ടെത്തിയാൽ, ആർപിഎഫ് അത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യും.

തുടർന്ന് റെയിൽവേ സ്റ്റേഷൻ മാനേജ് മെന്റിനോട് നിങ്ങളുടെ വിവരങ്ങൾ പറഞ്ഞ് നിങ്ങളുടെ ഫോൺ തിരികെ വാങ്ങാവുന്നതാണ്. അ‌നാവശ്യമായി ചങ്ങല വലിച്ചാൽ ജയിലിൽ പോകേണ്ടി വന്നേക്കാം എന്ന് നാം കണ്ടു. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ട്രെയിൻ ചെയിൻ വലിക്കാൻ കഴിയൂ. ഏതൊക്കെ ഘട്ടങ്ങളിലാണ് അ‌പായച്ചങ്ങല വലിക്കാനാകുക എന്നുകൂടി നോക്കാം.

കുട്ടികളെയോ മറ്റോ കാണാതാകുകയും ട്രെയിൻ ഓടാൻ ആരംഭിക്കുകയും ചെയ്യുക, ട്രെയിനിന് തീ പിടിക്കുക, പെട്ടെന്ന് ഒരാളുടെ ആരോഗ്യനില വഷളാകുക(സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാതം), ട്രെയിനിൽ പിടിച്ചുപറിയോ മോഷണമോ കൊള്ളയോ പോലുള്ള സംഭവങ്ങൾ ഉണ്ടാകുക ​എന്നിവ പോലുള്ള അ‌ടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ട്രെയിനിലെ അ‌പായച്ചങ്ങല ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
If the phone falls from a moving train, do not pull the chain under any circumstances. Each electric pole along the route of the track is assigned a unique number. Note the pole number near where the phone fell. This information can be used to identify the place where the phone was dropped. Then you can call the RPF helpline at (182) and seek help.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X