ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റായ ഫയലുകൾ തിരികെ വേണോ? വഴിയുണ്ട്!

|

കമ്പ്യൂട്ടറിലും ഫോണിലുമൊക്കെ ഫയലുകൾ കുത്തി നിറച്ച് വയ്ക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഏറ്റവും സൌകര്യപ്രദമായ ക്ലൌഡ് സ്റ്റോറേജ് സർവീസുകളിലൊന്നാണ് ഗൂഗിൾ ഡ്രൈവ്. സൌജന്യമായി 15 ജിബി സ്റ്റോറേജ് സ്പേസും ഗൂഗിൾ നൽകുന്നു. ഇതിൽ നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോസ്, വീഡിയോസ്, പ്രധാന ഡോക്യൂമെന്റുകൾ എന്നിവയെല്ലാം സൂക്ഷിക്കാനാകും. സാധാരണ ഡിവൈസുകൾ നഷ്ടമായാലും ക്ലൌഡ് സ്റ്റോറേജിലെ ഫയലുകൾ നഷ്ടമാകില്ലെന്നതും ഗൂഗിൾ ഡ്രൈവിന്റെ മേന്മയാണ്.

 
ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റായ ഫയലുകൾ തിരികെ വേണോ? വഴിയുണ്ട്!

ഇനി ഗൂഗിൾ ഡ്രൈവിൽ നിന്നും ഫയലുകൾ അറിയാതെ ഡിലീറ്റ് ചെയ്താൽ എന്ത് ചെയ്യുമെന്ന് നോക്കാം. ഇതൊരു ക്ലൌഡ് സർവീസ് ആയതിനാൽ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ നിശ്ചിത ദിവസത്തിനുള്ളിൽ റിക്കവർ ചെയ്യാനും സാധിക്കും. ഡിലീറ്റ് ചെയ്ത ഫയലുകൾ ട്രാഷ് ഫോൾഡറിൽ 30 ദിവസം വരെ സുരക്ഷിതമായിരിക്കും. അത് കഴിഞ്ഞാൽ ഗൂഗിൾ ഡ്രൈവ് തന്നെ ഈ ഫയലുകൾ റിമൂവ് ചെയ്യും. ഇങ്ങനെ ട്രാഷ് ഫോൾഡറിൽ നിന്നും ഡിലീറ്റ് ചെയ്താൽ ആ ഫയലുകൾ പിന്നീടൊരിക്കലും തിരിച്ചുകിട്ടില്ല. അത് പോലെ നിങ്ങൾ മറ്റൊരാൾക്ക് ഷെയർ ചെയ്തിരുന്ന ഡ്രൈവ് ഫയലുകൾ ഡിലീറ്റ് ചെയ്താൽ അവയും 30 ദിവസത്തേക്ക് ട്രാഷ് ഫോൾഡറിലുണ്ടാകും. ആർക്കാണോ ഫയൽ ഷെയർ ചെയ്തത് അവർക്ക് ഈ സമയം മുഴുവൻ ഫയലുകൾ കാണാൻ സാധിക്കും. ഇങ്ങനെ വേണ്ട എന്നുണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ട്രാഷ് ക്ലിയർ ചെയ്യാവുന്നതാണ്.

15 ജിബിയാണ് സൌജന്യമായി ലഭിക്കുന്ന സ്റ്റോറേജ് കപ്പാസിറ്റിയെന്ന് പറഞ്ഞല്ലോ. ഇത് ഉയർത്താനും ഗൂഗിൾ ഡ്രൈവിൽ അവസരം ഉണ്ട്. ഗൂഗിൾ വൺ പ്ലാനുകൾ വഴി പണമടച്ച് സ്റ്റോറേജ് സ്പേസ് കൂട്ടാം. ഏറ്റവും ബേസിക് പ്ലാനിൽ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബി ക്ലൌഡ് സ്റ്റോറേജ് ലഭിക്കും. പ്രതിമാസം 210 രൂപയ്ക്ക് 200 ജിബിയും 650 രൂപയ്ക്ക് 2 ടിബിയും ലഭിക്കുന്ന ഓഫറുകളും ഉണ്ട്. ഗൂഗിൾ വൺ മെമ്പർഷിപ്പിൽ കുടുംബാംഗങ്ങള്‍ക്കിടയിൽ സ്റ്റോറേജ് പങ്കിടാനുള്ള അവസരവും ഉണ്ട്.

ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകൾ എങ്ങനെ വീണ്ടെടുക്കാം

ആൻഡ്രോയിഡ് ഫോൺ, ഐഫോൺ, ഐപാഡ്, അല്ലെങ്കിൽ കമ്പ്യൂട്ടർ ബ്രൌസർ എന്നിവയിലൂടെയെല്ലാം ഫയലുകൾ റിക്കവർ ചെയ്യാനാകും. ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലും ഫയലുകൾ റിക്കവർ ചെയ്യാനുള്ള സ്റ്റെപ്പുകൾ ഏതാണ്ട് ഒരേ പോലെയാണ്. നേരത്തെ പറഞ്ഞത് പോലെ 30 ദിവസമാണ് ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കാനുള്ള കാലാവധി. ഇതിനുള്ളിൽ മാത്രമേ നിങ്ങൾക്ക് ഫയലുകൾ റിക്കവർ ചെയ്യാനാകു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിങ്ങൾക്ക് ഷെയർ ചെയ്യപ്പെട്ട ഫയലുകൾ ഡിലീറ്റ് ചെയ്യപ്പെട്ടാൽ നിങ്ങൾക്ക് റിക്കവറി ഓപ്ഷൻ ഇല്ലെന്നതാണ്. ആരാണോ ഫയലിന്റെ ഒറിജിനൽ ഓണർ, അയാൾക്ക് മാത്രമാണ് ഫയലുകൾ വീണ്ടെടുക്കാൻ ആകുക.

  • മൊബൈലിൽ ഗൂഗിൾ ഡ്രൈവ് ആപ്പ് തുറക്കുക.
  • ഹോം പേജിൽ മുകളിൽ കാണുന്ന മൂന്ന് വരകളിൽ ടാപ്പ് ചെയ്ത് മെയിൻ മെനു തുറക്കുക.
  • ബിൻ ബട്ടൺ ടാപ്പ് ചെയ്യുക.
  • അവിടെ നിങ്ങൾ ഡിലീറ്റ് ചെയ്ത ഫയലുകൾ കാണാനാകും.
  • അതിൽ നിന്നും നിന്നും റിസ്റ്റോർ ചെയ്യേണ്ട ഫയലുകൾ തെരഞ്ഞെടുക്കുക.
  • ശേഷം അവയുടെ വശങ്ങളിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യാം.
  • ഇപ്പോൾ തുറന്ന മെനുവിൽ നിന്നും റിസ്റ്റോർ ഓപ്ഷ്യനിൽ ടാപ്പ് ചെയ്യുക.
 

ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കുന്നതോടെ നിങ്ങളുടെ ഫയലുകൾ റിസ്റ്റോർ ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കും. ബ്രൌസറിൽ നിന്നും ഫയലുകൾ റിസ്റ്റോർ ചെയ്യാൻ കഴിയും. അവിടെ ബിന്നിന് പകരം ട്രാഷ് എന്നാവും ഡിലീറ്റഡ് ഫയലുകളുള്ള ഫോൾഡറിന്റെ പേര്. ബാക്കി സ്റ്റെപ്പുകളെല്ലാം സമാനമാണ്. ട്രാഷിൽ ഒരുപാട് ഫയലുകൾ ഉണ്ടെങ്കിൽ ഡേറ്റ് അനുസരിച്ച് ക്രമീകരിക്കാനും നിങ്ങൾക്ക് ഫയൽ ഓപ്പൺ ചെയ്ത് നോക്കാനുമൊക്കെ സാധിക്കും. അത് പോലെ തന്നെ ട്രാഷ് ഫോൾഡറുകൾ ക്ലിയർ ചെയ്യണമെങ്കിൽ അതിനും വഴിയുണ്ട്. ഫയലുകളെല്ലാം സെലക്ട് ചെയ്ത് ഡിലീറ്റ് ഫോർഎവർ ബട്ടൺ ടാപ്പ് ചെയ്താൽ അവയെല്ലാം പെർമനന്റായി ഡിലീറ്റ് ആകും. ഓർക്കുക ഇങ്ങനെ ചെയ്താൽ പിന്നീടൊരിക്കലും ഫയലുകൾ തിരിച്ചെടുക്കാനാവില്ല. അതിനാൽ പെർമനന്റ് ഡിലീറ്റ് കൊടുക്കുന്നതിന് മുമ്പ് ആ ഫയലുകൾ ആവശ്യമില്ലാത്തതാണെന്ന് ഉറപ്പ് വരുത്തുക.

Most Read Articles
Best Mobiles in India

English summary
Deleted files from Google Drive can be restored within a certain number of days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X