Home
How to

വാട്ട്‌സ്ആപ്പ് സ്റ്റോറേജ് സ്പേസ് എങ്ങനെ കുറയ്ക്കാം ?

ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ ഇപ്പോള്‍ വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോക്ഡൗണിലും വിഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരിക്കാം എന്നതും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ആശയവിനിമയം നടത്താനും ഫെയ്‌സ്ബുക്കിനേക്കാള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നു എന്നത് മറ്റൊരു വസ്തുതയാണ്. അനവധി സംഭവങ്ങള്‍ക്ക് കാരണമാകുന്ന ധാരാളം വ്യാജ വാര്‍ത്തകള്‍ മെസേജിംഗ് അപ്ലിക്കേഷനിലൂടെ സംഭവിക്കുന്നുണ്ട്.

വാട്‌സാപ്പ്

ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇപ്പോള്‍ തന്നെ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട് വാട്‌സാപ്പ്. വാട്‌സാപ്പില്‍ നിങ്ങള്‍ അറിയാത്തതോ അധികം ഉപയോഗിക്കാത്തതോ ആയ ചില സെറ്റിംഗ്‌സാണ് ഇവിടെ പറയുന്നത്. ഇത്തരത്തില്‍ ചില ടെക്‌നിക്കുകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നേടാം ഒപ്പം ഡേറ്റ, സ്‌പേസ് എന്നിവ ലീക്ക് ചെയ്യാതെ നോക്കുകയുമാകാം.

ഓട്ടോ ഡൗണ്‍ലോഡ് നിര്‍ത്തുക

ഓട്ടോ ഡൗണ്‍ലോഡ് നിര്‍ത്തുക

ഇപ്പോള്‍ പലരും വാട്‌സാപ്പ് ഫോര്‍വേഡുകളെക്കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. അനാവശ്യ ഫോര്‍വേഡുകള്‍, ട്രോള്‍ വീഡിയോകള്‍ എന്നിവയെല്ലാം നിങ്ങള്‍ വൈ-ഫൈയിലോ മറ്റോ കണക്റ്റ് ആയിരിക്കുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആയേക്കാം. അതിനാല്‍ വാട്‌സാപ്പില്‍ സെറ്റിംഗ്‌സില്‍ പോയി ഡേറ്റ ആന്‍ഡ് സ്‌റ്റോറേജ് എടുക്കുക. അതില്‍ മീഡിയ ഓട്ടോ ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ ക്യാൻസൽ ചെയ്യുക. ഇവിടെ തന്നെ ലോ ഡേറ്റ യൂസേജ് എന്ന ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ വാട്‌സാപ്പ് കോള്‍ വിനിയോഗിക്കുന്ന അധിക ഡേറ്റ സംരക്ഷിക്കാനാകും.

ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോകളും വിഡിയോകളും പ്രൈവറ്റ് ആക്കാം

ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോകളും വിഡിയോകളും പ്രൈവറ്റ് ആക്കാം

നിങ്ങളുടെ പേഴ്‌സണല്‍ ഗ്രൂപ്പുകളില്‍ വരുന്ന ഫോട്ടോകളും വീഡിയോകളും ഫോണ്‍ തുറക്കുമ്പോള്‍ ഗാലറിയില്‍ നേരെ വന്നു കിടക്കുന്നത് തടയാം. ഫോട്ടോകളും വീഡിയോകളും ഗാലറിയില്‍ കാണാതെ ഹൈഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വാട്‌സാപ്പിലുണ്ട്. ഇത് ഗ്രൂപ്പ് ചാറ്റുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി നിങ്ങള്‍ അംഗമായിട്ടുള്ള ഗ്രൂപ്പിലോ കോണ്‍ടാക്റ്റ് നെയിമിലോ ടാപ്പ് ചെയ്ത ശേഷം ‘മീഡിയ വിസിബിലിറ്റി' സെലക്റ്റ് ചെയ്യുക. അതില്‍ 'നോ' ഓപ്ഷൻ കൊടുത്താല്‍ മീഡിയ ഗാലറിയില്‍ ഈ മീഡിയ ദൃശ്യമാകില്ല.

സ്റ്റോറേജ് സ്‌പേസ് വർദ്ധിപ്പിക്കാം

സ്റ്റോറേജ് സ്‌പേസ് വർദ്ധിപ്പിക്കാം

എത്രമാത്രം സ്റ്റോറേജ് സ്പേസ് വിനിയോഗിക്കുന്നുവെന്ന് നോക്കി ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷതയും വാട്‌സാപ്പിലുണ്ട്. നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിലുള്ള ഓരോ കോണ്ടാക്ടിനെയും ഗ്രൂപ്പിനെയും തിരഞ്ഞെടുത്ത അതിലെ ടെക്സ്റ്റ് മെസേജുകള്‍, സ്റ്റിക്കറുകള്‍, ജിഫുകള്‍, വീഡിയോകള്‍ എന്നിവയെല്ലാം പ്രത്യേകം തിരഞ്ഞെടുത്തു ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഇതിനായി വാട്സാപ്പ് സെറ്റിംഗ്സില്‍ നിന്നും ഡാറ്റ ആന്‍ഡ് സ്റ്റോറേജ് ഓപ്ഷന്‍ സെലക്ട് ചെയ്ത് സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഓരോ ചാറ്റുകളും മീഡിയ സൈസിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെടും. ഏതെങ്കിലും കോണ്‍ടാക്ടിലോ ഗ്രൂപ്പിലോ ടാപ്പ് ചെയ്താല്‍ അത് എത്ര സ്റ്റോറേജ് സ്‌പേസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയും. തുടര്‍ന്ന് ഫ്രീ അപ്പ് സ്‌പേസ് എന്നെ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇതില്‍ നിന്നും ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റ് ചെയ്യാവുന്നതാണ്.

വാട്‌സാപ്പ് വെബ്

വാട്‌സാപ്പ് വെബ്

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു വഴിയാണിത്. വാട്‌സാപ്പ് കമ്പ്യൂട്ടറില്‍ വാട്‌സാപ്പ് വെബ് വഴി കംപ്യൂട്ടറിലുള്ള ഫയലുകള്‍ ഫോണിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ ഇങ്ങനെ സാധിക്കും. ഫോണിലെ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ തുറന്ന് സെറ്റിഗ്സില്‍ നിന്നും വാട്‌സാപ്പ് വെബ് തിരഞ്ഞെടുക്കുക. ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ വാട്‌സാപ്പ് വെബ് ഓപ്പണ്‍ ചെയ്ത് ഫോണിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വാട്‌സാപ്പ് ഓപ്പണ്‍ ആയിവരും. ചാറ്റിലെ മീഡിയ ഫയലുകള്‍ ആവശ്യാനുസരണം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറിലെ ഫയലുകള്‍ വാട്സ്ആപ്പ് വഴി അയയ്ക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
WhatsApp groups can run amuck with memes and videos. All that media takes up valuable storage space on your iPhone or Android phone. WhatsApp has a built-in storage management tool for both Android and iPhone. Using the tool, you can quickly see which conversation is taking up the most storage space and then go in and individually clear out different kinds of media.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X