മൊബൈല്‍ ബില്‍ എങ്ങനെ കുറയ്ക്കാം?

By Super
|
മൊബൈല്‍ ബില്‍ എങ്ങനെ കുറയ്ക്കാം?

പലപ്പോഴും ഒരു മാസത്തെ പലചരക്കിന് ചെലവാകുന്നത്രയോളം മൊബൈല്‍ ഫോണുകള്‍ വഴി നമുക്ക് നഷ്ടമാകുന്നത്. പ്രീപെയ്ഡായാലും പോസ്റ്റ് പെയ്ഡായാലും ഫോണ്‍ വിളിക്കും മെസേജിംഗിനും യാതൊരു കുറവുമുണ്ടാകില്ല. അതിനാല്‍ തന്നെ ബില്‍ വരുമ്പോള്‍ അത് നാലക്കത്തില്‍ എത്തിയിട്ടുണ്ടാകും. ചിലപ്പോള്‍ കുറഞ്ഞ റെന്റല്‍ പ്ലാനുകളാകും വാങ്ങുക. അതുമല്ലെങ്കില്‍ ഹൈ എന്‍ഡ് പാക്കേജുകള്‍. എന്നാല്‍ ഈ പാക്കേജുകളിലെ ഓഫറുകള്‍ പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നുമുണ്ടാകില്ല. ലാഭം കമ്പനിക്ക് മാത്രം.

മൊബൈലിലെ അനാവശ്യപണമൊഴുക്ക് തടയാന്‍ ഓരോ വ്യക്തിക്കും ഇണങ്ങുന്ന പാക്കേജുകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഏതെങ്കിലും ഒരു പരിചയക്കാരന്‍ ഒരു ഹൈ എന്‍ഡ് പാക്കേജ് എടുത്തിട്ടുണ്ടെങ്കില്‍ അതെടുക്കാന്‍ നോക്കാതെ നിങ്ങള്‍ക്ക് അത്രയും വലിയ പാക്കേജിന്റെ ആവശ്യമുണ്ടോ എന്ന് നോക്കുകയാണ് വേണ്ടത്.

 

മൊബൈല്‍ ബില്‍ കുറയ്ക്കാനുള്ള വഴികള്‍

  • ശരിയായ പ്ലാന്‍ തെരഞ്ഞെടുക്കുക

എപ്പോഴാണ് ഏറ്റവും അധികം കോള്‍ ചെയ്യുന്നതെന്ന് നോക്കുക. രാവിലെയോ ഉച്ചയ്‌ക്കോ രാത്രിയോ? അതോ ദിവസവും കാര്യമായി വിളിക്കുന്നില്ല ആഴ്ചയിലൊരിക്കലോ മറ്റോ ആണോ. ഇതെല്ലാം പരിഗണിച്ച് നിങ്ങള്‍ക്കാവശ്യമുള്ള സമയത്തിനനുസരിച്ച് എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്ന് നോക്കുക. തീര്‍ത്തും നിങ്ങളുടെ ആവശ്യത്തിനിണങ്ങുന്ന പ്ലാനാണെങ്കില്‍ പണം ഇവിടെ ലാഭിച്ച് തുടങ്ങാം.

  • ടോള്‍ ഫ്രീ കോളുകള്‍ ഒഴിവാക്കുക

ലാന്‍ഡ് ലൈനുകള്‍ക്ക് മാത്രം ബാധകമായ ടോള്‍ ഫ്രീ കോളുകള്‍ ഉണ്ട്. അവ മനസ്സിലാക്കി മൊബൈലില്‍ നിന്ന് അത്തരം കോളുകള്‍ ചെയ്യാതിരിക്കുക. മൊബൈലില്‍ നിന്ന് വിളിച്ചാല്‍ അതിന് പണം ഈടാക്കും.

  • സൗജന്യ കോള്‍ ഓഫറുകള്‍ തെരഞ്ഞെടുക്കുക

മിക്ക നെറ്റ്‌വര്‍ക്കുകളും അതേ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യ കോളുകള്‍ ലഭ്യമാക്കുന്നുണ്ട്. ഫ്രന്റ്‌സ്, ഫാമിലി പാക്കുകളും ഇത്തരം ഓഫറുകളില്‍ പെടാറുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും ഏത് നെറ്റ്‌വര്‍ക്കാണ് ഏറ്റവും അധികം ഉപയോഗിക്കുന്നതെന്ന് നോക്കി പ്ലാന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ വലിയൊരു പങ്കും ഒരേ നെറ്റ്‌വര്‍ക്കിലാണെങ്കില്‍ സൗജന്യ കോളുകള്‍ ഉപയോഗിച്ച് ചെലവ് ചുരുക്കാം.

  • അണ്‍ലിമിറ്റഡ് എസ്എംഎസ് പ്ലാന്‍

കോളിനേക്കാള്‍ കൂടുതല്‍ എസ്എംഎസ് അയയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ അണ്‍ലിമിറ്റഡ് എസ്എംഎസ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വലിയൊരു പങ്ക് ബില്‍ തുക കുറക്കാന്‍ ഇത് സഹായിക്കും.

ഇത്തരത്തില്‍ വളരെ ലളിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി മൊബൈല്‍ ബില്ലിന്റെ പേരില്‍ കീശയില്‍ നിന്ന് പോകുന്ന കാശിന് ഒരു നിയന്ത്രണം വരുത്താം.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X