Home
How to

ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് ; രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?

2021 സെപ്റ്റംബർ 27നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി "പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ആരോഗ്യ ദൗത്യം" എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. എല്ലാ ഇന്ത്യൻ പൌരന്മാർക്കും 14 അക്ക ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതാണ് സ്കീം. ഈ ഹെൽത്ത് കാർഡിൽ പൌരന്മാരുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കും. സ്വതന്ത്ര ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനത്തിലാണ് (2020 ഓഗസ്റ്റ് 15) പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൌകര്യ മേഖലയിലെ സമ്പൂർണമായ പൊളിച്ചെഴുത്താണ് പുതിയ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

ഡിജിറ്റൽ

രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യത്തിന് (എൻഡിഎച്ച്എം) കീഴിൽ സംയോജിപ്പിക്കും. ഈ പദ്ധതി മുൻനിർത്തി രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ കാതലായ മാറ്റം കൊണ്ട് വരാൻ സർക്കാർ തയ്യാറെടുക്കുകയാണ്. എൻഡിഎച്ച്എം രാജ്യത്തെ ഹെൽത്ത് കെയർ എക്കോസിസ്റ്റത്തിലെ വിടവുകൾ നികത്തുമെന്നാണ് സർക്കാർ പറയുന്നത്. സിസ്റ്റത്തിലെ വ്യത്യസ്ത സ്റ്റേക്ക്ഹോൾഡേഴ്സ് തമ്മിലുള്ള അകലം കുറയ്ക്കാനുള്ള ഡിജിറ്റൽ ഹൈവേ, ഇങ്ങനെയാണ് ദേശീയ ആരോഗ്യ ദൌത്യത്തെ കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്. ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ പ്രധാന സേവനമാണ് ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ്.

ജനറേറ്റ്

റാൻഡമായി ജനറേറ്റ് ചെയ്‌ത 14 അക്ക നമ്പറായിരിക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നമ്പർ. ആരോഗ്യ തിരിച്ചറിയൽ കാർഡിൽ, വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വന്ന രോഗങ്ങൾ, ചികിത്സ, പരിശോധന, റിപ്പോർട്ടുകൾ, ഡിസ്ചാർജ്, കഴിച്ച മരുന്നുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടാവും. ഇങ്ങനെ ആരോഗ്യ തിരിച്ചറിയൽ കാർഡിൽ നിന്നും ഡോക്ടർമാർക്ക് രോഗികളുടെ സമ്പൂർണ മെഡിക്കൽ ഹിസ്റ്ററി മനസിലാക്കാൻ സാധിക്കും. രോഗികൾക്ക് തങ്ങളുടെ മെഡിക്കൽ രേഖകൾ ചുമന്ന് നടക്കേണ്ടതില്ലെന്നതും പ്രത്യേകതയാണ്. മരുന്ന് വാങ്ങാനും ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാനും എല്ലാം ഈ കാർഡ് മതിയാകും. ടെലി കൺസൾട്ടേഷനും ഇ ഫാർമസി സേവനങ്ങളും ആരോഗ്യ ഐഡി കാർഡിലൂടെ ലഭ്യമാകും.

രജിസ്റ്റര്‍

രോഗിയുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറില്ലെന്നാണ് കേന്ദ്ര സർക്കാരും ഡിജിറ്റൽ ആരോഗ്യ മിഷനും അറിയിക്കുന്നത്. രോഗിയുടെ സമ്മതത്തോടെ മാത്രമേ ആരോഗ്യ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രേഖകളുടെ കൈമാറ്റം നടത്താനാകൂ. എത്ര സമയത്തേക്ക് രേഖകളിൽ ആകസ്സ് നൽകാം എന്നതടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണം കാർഡ് ഉടമസ്ഥനായിരിക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം പിന്നീട് ഐഡി നീക്കം ചെയ്യണമെന്ന് ഒരു വ്യക്തിക്ക് തോന്നുണ്ടെങ്കില്‍ അതിനും പൂർണ സ്വാതന്ത്ര്യം ഉപയോക്താവിനാകും. ഉപയോക്താവിന് സര്‍ക്കാര്‍ അംഗീകൃതവും വിശ്വാസ്യതയുള്ളതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം , ഗൂഗിൾ മാപ്സ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് ഈ ആശുപത്രികൾ എളുപ്പത്തില്‍ കണ്ടെത്താം, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും, പേപ്പര്‍ രഹിത ഡിജിറ്റല്‍ ആരോഗ്യ രേഖകളുടെ ലഭ്യത, തുടങ്ങി നിരവധിയായ ഗുണങ്ങൾ ആരോഗ്യ തിരിച്ചറിയൽ കാർഡ് മുന്നോട്ട് വയ്ക്കുന്നു.

ഹെൽത്ത് ഐഡി സൃഷ്ടിക്കാൻ

ഹെൽത്ത് ഐഡി സൃഷ്ടിക്കാൻ

ദേശീയ ഡിജിറ്റൽ ആരോഗ്യ ദൌത്യത്തിന്റെ ഭാഗമാവണമെങ്കിൽ ഹെൽത്ത് ഐഡികൾ ഉണ്ടാക്കേണ്ടതുണ്ട്. ഇതിന് എൻഡിഎച്ച്എമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം ( healthid.ndhm.gov.in ). അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും എൻഡിഎച്ച്എം ഹെൽത്ത് റെക്കോർഡ്സ് ആപ്പ് ഡൌൺലോഡ് ചെയ്യുക. ഇതിന് ശേഷം, നിങ്ങൾക്ക് വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഹെൽത്ത് ഐഡി സൃഷ്ടിക്കാൻ കഴിയും. കൂടാതെ, അടുത്തുള്ള ഏതെങ്കിലും സർക്കാർ - സ്വകാര്യ ആശുപത്രികൾ സന്ദർശിച്ചും നിങ്ങളുടെ ഹെൽത്ത് ഐഡികൾ ഉണ്ടാക്കാം. നിലവിൽ ഹെൽത്ത് ഐഡികൾ സൃഷ്ടിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം വ്യക്തികൾക്ക് തന്നെ എടുക്കാവുന്നതാണ്. ആധാർ അടക്കമുള്ള മറ്റ് പല സർവീസുകളും പോലെ ഇതും പിന്നീട് നിർബന്ധമാകാൻ സാധ്യതയുണ്ട്.

ഡിജിറ്റൽ ഹെൽത്ത് കാർഡ് സൃഷ്ടിക്കാൻ

ഡിജിറ്റൽ ഹെൽത്ത് കാർഡ് സൃഷ്ടിക്കാൻ

  • ഒരു യുണീക്ക് ഡിജിറ്റൽ ഹെൽത്ത് ഐഡി കാർഡ് സൃഷ്‌ടിക്കുന്നതിന്, ആദ്യം നിങ്ങൾ ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം. ( ndhm.gov.in )
  • സൈറ്റിൽ ക്രിയേറ്റ് യുവർ ഹെൽത്ത് ഐഡി എന്ന ഓപ്ഷൻ കാണാൻ കഴിയും.
  • നിങ്ങൾ ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഹെൽത്ത് കാർഡ് സൃഷ്ടിക്കാനുള്ള പ്രോസസിന് തുടക്കമാകും. രജിസ്ട്രേഷൻ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടുകയും ചെയ്യും.
  • ഇവിടെ വിവിധ തരത്തിൽ ഹെൽത്ത് ഐഡി കാർഡ് സൃഷ്ടിക്കാൻ കഴിയും. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകിയും രജിസ്ട്രേഷൻ ആരംഭിക്കാം.
  • ഏത് മാർഗമാണ് തെരഞ്ഞെടുക്കുന്നത്, ആ വിവരങ്ങൾ പോർട്ടലിൽ നൽകുക.
  • നിങ്ങളുടെ ആധാർ/ ലൈസൻസ്/ മൊബൈൽ നമ്പർ എന്റർ ചെയ്ത് ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
  • നിങ്ങളുടെ പ്രൊഫൈലിനായി ഫോട്ടോ, ഡേറ്റ് ഓഫ് ബർത്ത്, അഡ്രസ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക.
  • നിങ്ങളുടെ വിശദാംശങ്ങൾ നൽകേണ്ട ഒരു ഫോം കാണാൻ കഴിയും.
  • എല്ലാ വിവരങ്ങളും നൽകിക്കഴിഞ്ഞാൽ ഒരു ഹെൽത്ത് ഐഡി കാർഡ് ജനറേറ്റ് ചെയ്യപ്പെടും. ഇതിൽ നിങ്ങളുടെ ഫോട്ടോയും ക്യുആർ കോഡും പോലുള്ള നിങ്ങളുടെ എല്ലാ വിവരങ്ങളും ഉണ്ടാവും.
  • ഡിജിറ്റൽ

    ആരോഗ്യ പരിപാലന മേഖലയുടെ സമ്പൂർണ ഡിജിറ്റൽ വത്കരണം ലക്ഷ്യമിട്ടാണ് ദേശീയ ഡിജിറ്റൽ ആരോഗ്യ ദൌത്യം കേന്ദ്ര സർക്കാർ കൊണ്ട് വന്നത്. ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ദൗത്യമെന്നാണ് പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ആയുഷ്മാൻ ഭാരത് - ഡിജിറ്റൽ ദൗത്യം രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ആശുപത്രികളിലെ ടോക്കൺ, അപ്പോയിന്റ്മെന്റ് പോലെയുള്ള സേവനങ്ങൾ ഒരു സ്വൈപ്പിൽ സാധ്യമാകുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.‌‌ സാര്‍വത്രിക ആരോഗ്യ പരിരക്ഷ, ചികിത്സാ സഹായങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കഴിയും. രാജ്യത്തെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഫാര്‍മസികള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തി ഡേറ്റാ ബാങ്ക് പോലയാണ് ആരോഗ്യ തിരിച്ചറിയൽ കാർഡിന്റെ പ്രവര്‍ത്തനം.

Best Mobiles in India

English summary
The digital health identification card number will be a randomly generated 14 digit number. On the health id card, all the information related to the health of the person may be recorded digitally. This includes illness, treatment, examination, reports, discharge, and medication taken.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X