ഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ തലവേദനയാകുന്നോ? ഇതാ പരിഹാരം

|

ദിനംപ്രതിയെന്നോണമാണ് സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. അതിനാൽ തന്നെ ഇടയ്ക്കിടെ പുതിയ ഫോൺ വാങ്ങുന്നതും പഴയത് ഉപേക്ഷിക്കുന്നതും സാധാരണമായിരിക്കുന്നു. ഫോൺ മാറുന്ന സമയത്ത് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കോൺടാക്റ്റുകളുടെ ഡ്യൂപ്ലിക്കേഷൻ. പലപ്പോഴും ഒരേ നമ്പർ ഒന്നിൽ കൂടുതൽ കോൺടാക്റ്റുകളായി നമ്മുടെ സ്മാർട്ട്ഫോണുകളിൽ കിടക്കാറുണ്ട്. കോളുകൾ വരുമ്പോൾ ആശയക്കുഴപ്പത്തിനും മറ്റും ഇത് കാരണം ആകുകയും ചെയ്യും. കോൺടാക്റ്റ് ഡ്യൂപ്ലിക്കേഷന്റെ കാരണങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

കോൺടാക്റ്റ്

ഇങ്ങനെ സംഭവിക്കുന്നതിന് പല വിധ കാരണങ്ങൾ ഉണ്ട്. സിം കാർഡിലും ജിമെയിലിലും കോൺടാക്റ്റുകൾ ബാക്കപ്പ് ആയി കിടക്കുന്നതും കോൺടാക്റ്റ് ഡ്യൂപ്ലിക്കേഷന് കാരണം ആകാറുണ്ട്. കോൺടാക്റ്റുകളുടെ ഡ്യൂപ്ലിക്കേഷൻ സംഭവിക്കാത്ത രീതിയിൽ കോൺടാക്റ്റുകൾ സിങ്ക് ചെയ്യാൻ സാധിക്കും. രണ്ട് മാർഗങ്ങൾ ആണ് ഇതിന് ഉള്ളത്. കോൺടാക്റ്റുകൾ മെർജ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾ

ആൻഡ്രോയിഡിൽ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ എങ്ങനെ മെർജ് ചെയ്യും

ആൻഡ്രോയിഡിൽ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ എങ്ങനെ മെർജ് ചെയ്യും

ആദ്യം ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ മെർജ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഏതാനും ലളിതമായ സ്റ്റെപ്പുകളിലൂടെ ആൻഡ്രോയിഡിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ മെർജ് ചെയ്യാൻ കഴിയും. ബ്രാൻഡുകൾക്ക് അനുസരിച്ച് ഈ സ്റ്റെപ്പുകളിൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടാകും. എങ്കിലും പൊതുവായി ആൻഡ്രോയിഡ് സ്മാ‍‍‍ർട്ട്ഫോണുകളിൽ ഈ സ്റ്റെപ്പുകൾ പിന്തുട‍ർന്നാൽ മതിയാകും. ഇവയെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ
 
 • ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ മെർജ് ചെയ്യാൻ ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കോൺടാക്റ്റ്സ് ആപ്പ് തുറന്ന് മെനുവിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് കോൺടാക്റ്റ്സ് മെനുവിൽ നിന്നും സെറ്റിങ്സ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
 • ശേഷം സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് കോൺടാക്റ്റ്സ് മാനേജർ ഓപ്പൺ ചെയ്യുക.
 • തുടർന്ന് മെർജ് കോൺടാക്റ്റ്സ് ഓപ്ഷനിലേക്കും നിങ്ങൾ പോകണം.
 • ആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാംആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാം

  മെർജ് ഓപ്ഷൻ
  • ഇവിടെ നിങ്ങൾക്ക് മെർജ് ഓപ്ഷൻ കാണാൻ കഴിയും.
  • മെർജ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് സ്പെസിഫിക്ക് കോൺടാക്റ്റുകൾ മെർജ് ചെയ്യാൻ കഴിയും.
  • ക്വിക്ക് മെർജ് എന്ന പേരിൽ മറ്റൊരു ഓപ്ഷനും യൂസേഴ്സിന് ലഭ്യമാണ്.
  • ഈ ഓപ്ഷൻ സെലക്റ്റ് ചെയ്ത് സമാനമായ പേരുകളിൽ ഉള്ള ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റ്സ് വളരെപ്പെട്ടെന്ന് മെർജ് ചെയ്യാനും കഴിയും.
  • കോളുകൾ

   ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റ്സ് മെർജ് ചെയ്യുന്നത് കോളുകൾ വരുമ്പോൾ ഉള്ള ആശയക്കുഴപ്പം ഒഴിവാക്കാനും മെമ്മറി സേവ് ചെയ്യാനും സഹായിക്കുന്നു. വൺപ്ലസ് പോലെയുള്ള ബ്രാൻഡുകളിൽ ഇതിന് പ്രത്യേക പ്രോംപ്റ്റുകളും ഉണ്ട്. കോൺടാക്റ്റ്സ് ആപ്പ് തുറക്കുമ്പോഴെല്ലാം ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റ്സ് മെർജ് ചെയ്യാൻ വേണ്ടിയുള്ള പ്രോംപ്റ്റുകൾ വരും. ഓരോ കോൺടാക്റ്റുകളായും അല്ലെങ്കിൽ ഒറ്റയടിക്ക് എല്ലാ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകളും മെർജ് ചെയ്യാനും ഓപ്ഷൻ ഉണ്ടായിരിക്കും.

   ആൻഡ്രോയിഡിൽ ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്യാംആൻഡ്രോയിഡിൽ ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്യാം

   ജിമെയിൽ

   ആൻഡ്രോയിഡിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ നീക്കം ചെയ്യാൻ ജിമെയിൽ ഉപയോഗിക്കാൻ സാധിക്കും. ചിലപ്പോൾ നിങ്ങളുടെ ജിമെയിലിലും ഫോണിലും കോൺടാക്‌റ്റുകളുടെ ബാക്കപ്പ് ഉണ്ടെങ്കിൽ, കോൺടാക്റ്റുകൾ സിങ്ക് ചെയ്ത ഉടൻ തന്നെ ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെടും. ഇത്തരം സാഹചര്യത്തിൽ മെയിലിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റ്സ് ഒഴിവാക്കാവുന്നതാണ്. ആൻഡ്രോയിഡിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ നീക്കം ചെയ്യാൻ ജിമെയിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാൻ തുടർന്ന് വായിക്കുക.

   ആൻഡ്രോയിഡിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ നീക്കം ചെയ്യാൻ ജിമെയിൽ

   ആൻഡ്രോയിഡിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ നീക്കം ചെയ്യാൻ ജിമെയിൽ

   • ആദ്യം നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് തുറന്ന് മുകളിൽ ഇടത് കോണിലുള്ള മെനുവിലേക്ക് പോകുക.
   • ഡ്രോപ്പ് ഡൗൺ ലിസ്റ്റിൽ നിന്ന് കോൺടാക്റ്റ്സ് സെലക്റ്റ് ചെയ്യുക.
   • അപ്പോൾ നിങ്ങളുടെ എല്ലാ കോൺടാക്റ്റ്സും കാണാൻ കഴിയും.
   • സ്ക്രീനിന്റെ മുകളിൽ ഉള്ള മോർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
   • തുടർന്ന് ഫൈൻഡ് ആൻഡ് മെർജ് ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റ്സ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
   • ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റ്സിന്റെ ഒരു ലിസ്റ്റ് കാണാൻ കഴിയും.
   • നിങ്ങൾക്ക് മെർജ് ചെയ്യാൻ ആഗ്രഹമില്ലാത്ത കോൺടാക്റ്റുകൾ അൺചെക്ക് ചെയ്യാം.
   • തുടർന്ന് മെർജ് ഓപ്ഷനിൽ ടാപ്പ് ചെയ്യാം.
   • രണ്ടാമത്തെ ചാര ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് സ്പേസ് എക്സ്രണ്ടാമത്തെ ചാര ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് സ്പേസ് എക്സ്

    ആൻഡ്രോയിഡ് ഡിവൈസ് പേഴ്സണലൈസേഷൻ

    ആൻഡ്രോയിഡ് ഡിവൈസ് പേഴ്സണലൈസേഷൻ

    ആൻഡ്രോയിഡ് ഡിവൈസ് സെറ്റ് ചെയ്യുമ്പോൾ നിർബന്ധമായും മാറ്റിയിരിക്കേണ്ട ചില സെറ്റിങ്സ് ഉണ്ട്. ഡിവൈസ് പേഴ്സണലൈസ് ചെയ്യാൻ സഹായിക്കുന്ന സെറ്റിങ്സുകളാണ് ഇവ. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ കൂടുതൽ കസ്റ്റമൈസേഷൻ ഫീച്ചറുകളും ലഭ്യമാണ്. എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും മാറ്റം വരുത്താനും കഴിയുന്നവയാണ് ഈ ഫീച്ചറുകൾ എല്ലാം തന്നെ. ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിലെ അത്തരം ചില ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

    ആഡ് പേഴ്സണലൈസേഷൻ ഓഫ് ചെയ്യുക

    ആഡ് പേഴ്സണലൈസേഷൻ ഓഫ് ചെയ്യുക

    ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർ സെർച്ച് എൻക്വയറികളും താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കണ്ടിരിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ സെർച്ച് അടക്കമുളളവ ഗൂഗിൾ ട്രാക്ക് ചെയ്യുന്നതാണ് ഇതിന് കാരണം. പേഴ്സണലൈസ്ഡ് ആഡുകൾ ഒഴിവാക്കാൻ സെറ്റിങ്സ് > ഗൂഗിൾ > പരസ്യങ്ങൾ എന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് ഓപ്റ്റ് ഔട്ട് ഓഫ് ആഡ്സ് പേഴ്സണലൈസേഷൻ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

     

    ലോക്ക് സ്ക്രീനിൽ സെൻസിറ്റീവ് വിവരങ്ങൾ ഹൈഡ് ചെയ്യണം

    ഈ ഫീച്ചർ ആക്റ്റിവേറ്റ് ആണെങ്കിൽ, ലോക്ക് ചെയ്‌തിരിക്കുമ്പോഴും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ മെസേജുകളും നോട്ടിഫിക്കേഷനുകളും ഒക്കെ കാണാൻ കഴിയും. ലോക്ക് സ്ക്രീനിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ ഹൈഡ് ചെയ്യാൻ, സെറ്റിങ്സ് > ആപ്പ് & നോട്ടിഫിക്കേഷൻസ് > നോട്ടിഫിക്കേഷൻസ് എന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് സെൻസിറ്റീവ് നോട്ടിഫിക്കേഷൻസ് ഓപ്ഷൻ ടോഗിൾ ചെയ്യണം.

    ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെ

    ഓട്ടോമാറ്റിക് ആപ്പ് ഷോർട്ട്കട്ട്സ് ഡിസേബിൾ ചെയ്യണം

    ഓട്ടോമാറ്റിക് ആപ്പ് ഷോർട്ട്കട്ട്സ് ഡിസേബിൾ ചെയ്യണം

    ഡിഫോൾട്ട് സെറ്റിങ്സ് എന്ന നിലയിൽ, നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ പ്ലേ സ്റ്റോർ വഴി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴെല്ലാം, സിസ്റ്റം സ്വയം സ്‌ക്രീൻ ഷോർട്ട്കട്ട് സൃഷ്‌ടിക്കാറുണ്ട്. ഇതൊരു ആവശ്യമില്ലാത്ത ഫീച്ചർ ആണ്. പുതിയ സ്മാർട്ട്ഫോൺ വാങ്ങി സെറ്റ് ചെയ്യുമ്പോഴാണ് ഈ ഫീച്ചർ കാരണമുള്ള ശല്യം ഏറ്റവും അധികം ഉണ്ടാകുന്നത്. ഓട്ടോമാറ്റിക് ആപ്പ് ഷോർട്ട്കട്ട്സ് ഡിസേബിൾ ചെയ്യുന്നതാണ് ഈ ശല്യം ഒഴിവാക്കാനുള്ള മാർഗം.

Most Read Articles
Best Mobiles in India

English summary
Smartphone technology is being upgraded on a daily basis. That is why it is common to buy a new phone from time to time and abandon the old one. Duplication of contacts is one of the major problems that can occur when switching phones. Often the same number is lying on our smartphones as more than one contact.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X