Home
How to

പിഡിഎഫ് പാസ്‌വേഡ് നീക്കം ചെയ്യുന്നത് എങ്ങനെ?

ലോകത്ത് തന്നെ ഏറ്റവും അധികം തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഫയൽ ടൈപ്പുകളിൽ ഒന്ന് പിഡിഎഫ് ഫയലുകൾ ആണ്. ഇമെയിലുകൾ തുടങ്ങി വിവിധ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകളിൽ വരെ പിഡിഎഫ് ഡോക്യുമെന്റ്സ് കൈമാറ്റം ചെയ്യാനാകും. ഡാറ്റ മോഷണങ്ങളുടെയും ഹാക്കുകളുടെയും എണ്ണം ദിനംപ്രതി എന്ന പോലെ കൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ എപ്പോഴും സംരക്ഷിക്കേണ്ടത് വളരെ ആവശ്യകരമാണ്. ഇത് ഒരു പിഡിഎഫ് പാസ്‌വേഡ് ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്. അതേ സമയം, നിങ്ങൾ ഒരു പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന സമയത്ത് എല്ലാം പാസ്‌വേഡ് നൽകുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോൾ അധികം സുരക്ഷ ആവശ്യമില്ലാത്ത ഫയലുകളിൽ നിന്നും പാസ്‌വേഡ് നീക്കം ചെയ്യുന്നതാണ് നല്ലത്.

പിഡിഎഫ്

സാധാരണ ഗതിയിൽ പിഡിഎഫിന് പാസ്‌വേഡ് നൽകാൻ അറിയുന്നവർക്ക് പോലും ഇത് എങ്ങനെ നീക്കം ചെയ്യാം എന്ന് ചിലപ്പോൾ അറിയുക ഉണ്ടാവില്ല. പിഡിഎഫ് പാസ്‌വേഡ് നീക്കം ചെയ്യുന്നതിനുള്ള ചില എളുപ്പ ഘട്ടങ്ങൾ ആണ് താഴെ പട്ടികപ്പെടുത്തുന്നത്. നിങ്ങളുടെ സെൻസിറ്റീവ് ഡോക്യുമെന്റുകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അത് പോലെ സുരക്ഷിതം എന്ന് ഉറപ്പ് വരുത്താൻ ആയാൽ പിന്നീട് പാസ്‌വേഡ് നീക്കം ചെയ്യുകയും വേണം. ഉദാഹരണത്തിന്, നിങ്ങളുടെ പിസിയിലോ മൊബൈലിലോ ഡോക്യുമെന്റ് സൂക്ഷിക്കുമ്പോൾ. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് പിഡിഎഫ് പാസ്‌വേഡ് നീക്കം ചെയ്യാനും തടസമില്ലാതെ ആക്‌സസ് ചെയ്യാനും കഴിയും. അതേ സമയം, പാസ്‌വേഡ് ആക്‌സസ് ചെയ്യുന്നത് യഥാർഥത്തിൽ നിങ്ങളാണെന്ന് ഉറപ്പാക്കാൻ ഒരിക്കലെങ്കിലും പാസ്‌വേഡ് അറിയുകയും നൽകുകയും വേണം.

മൊബൈലിൽ നിന്ന് പിഡിഎഫ് പാസ്‌വേഡ് ഒഴിവാക്കാൻ

മൊബൈലിൽ നിന്ന് പിഡിഎഫ് പാസ്‌വേഡ് ഒഴിവാക്കാൻ

ആൻഡ്രോയിഡും ഐഫോണും പിഡിഎഫ് റീഡറുകളെ സപ്പോർട്ട് ചെയ്യും. കൂടാതെ, ഗൂഗിൾ പ്ലേയിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും പിഡിഎഫ് ഫയലുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന ധാരാളം ആപ്പുകൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇനി നിങ്ങളുടെ പിഡിഎഫ് പാസ്‌വേഡുകൾ നീക്കം ചെയ്യുന്നതിനേക്കുറിച്ച് വിശദീകരിക്കാം.

 

  • ഒരു പിഡിഎഫ് റീഡർ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഉദാഹരണത്തിന് പിഡിഎഫ് യൂട്ടിലിറ്റീസ് അല്ലെങ്കിൽ പിഡിഎഫ് എക്സ്പേർട്
  • ഈ ആപ്പുകളുടെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സൈൻ-ഇൻ പ്രക്രിയ പൂർത്തിയാക്കുക
  • പിഡിഎഫ് റീഡർ ആപ്പ് വഴി ഒരു പിഡിഎഫ് ഫയൽ തുറക്കുക. നിങ്ങൾ തുറന്ന ഫയലിന് ഒരു പാസ്‌വേഡ് ഉണ്ടെങ്കിൽ, അത് ഈ ഘട്ടത്തിൽ നൽകുക
  • അടുത്തതായി, മെനുവിലും സെക്യൂരിറ്റി ഓപ്ഷനിലും പാസ്‌വേഡ് നീക്കം ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ മൊബൈലിൽ ഉള്ള പിഡിഎഫ് ഫയലിലെ പാസ്‌വേഡ് നീക്കം ചെയ്യാൻ ഈ ഘട്ടങ്ങൾ സഹായിക്കുന്നു.
  • അഡോബ് അക്രോബാറ്റ് ഉപയോഗിച്ച് പിഡിഎഫ് പാസ്‌വേഡ് എങ്ങനെ നീക്കം ചെയ്യാം?

    അഡോബ് അക്രോബാറ്റ് ഉപയോഗിച്ച് പിഡിഎഫ് പാസ്‌വേഡ് എങ്ങനെ നീക്കം ചെയ്യാം?

    ലോകമെമ്പാടും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പിഡിഎഫ് റീഡറാണ് അഡോബ് അക്രോബാറ്റ് റീഡർ. ഇത് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതും ഒരുപാട് ഉപകരണങ്ങളിൽ ഇൻബിൽറ്റ് ആയി തന്നെ കാണാൻ കഴിയുന്നതുമാണ്. അഡോബിൽ പാസ്‌വേഡ് നീക്കംചെയ്യുന്നതിന് നിങ്ങൾക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ആണ് നിങ്ങൾ ചൂസ് ചെയ്യുന്നത് എങ്കിൽ പ്രതിമാസം 1,041 രൂപ നൽകണം. പ്രതിമാസം സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കിൽ ഒരു മാസം 1,691 രൂപയും നൽകണം. അക്രോബാറ്റിൽ പിഡിഎഫ് പാസ്‌വേഡുകൾ നീക്കം ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ വിശദീകരിക്കുന്നു.

    • ആദ്യം, അഡോബ് അക്രോബാറ്റ് പ്രോ ഡിസി അംഗത്വത്തിനായി സൈൻ അപ്പ് ചെയ്യുക.
    • അടുത്തതായി, പാസ്‌വേഡ് ഉള്ള ഏതെങ്കിലും പിഡിഎഫ് ഫയൽ തുറക്കുക. ഇവിടെയും നിങ്ങൾ ആദ്യഘട്ടത്തിൽ പാസ്‌വേഡ് നൽകേണ്ടതുണ്ട്.
    • അടുത്തതായി, സെക്യൂരിറ്റി സെറ്റിങ്സിന് കീഴിലുള്ള ലോക്ക് സ്ക്രീൻ ഓപ്ഷൻ തെരഞ്ഞെടുക്കുക. പെർമിഷൻ ഡീറ്റെയിൽസിൽ ക്ലിക്ക് ചെയ്യുക.
    • ഇപ്പോൾ, സെക്യൂരിറ്റി ഓപ്ഷൻ > സെക്യൂരിറ്റി മെത്തേഡ് > നോ സെക്യൂരിറ്റി എന്നീ ഓപ്ഷനുകൾ പിന്തുടരുക.
    • ഫയൽ സേവ് ചെയ്യുക. ഈ പ്രോസസ് പൂർത്തിയാക്കിയാൽ പിന്നീട് പിഡിഎഫ് ഫയൽ തുറക്കുമ്പോൾ പാസ്‌വേഡ് നൽകേണ്ടതില്ല.
    • ഗൂഗിൾ ക്രോമിൽ നിന്ന് പിഡിഎഫ് പാസ്‌വേഡ് എങ്ങനെ നീക്കം ചെയ്യാം?

      ഗൂഗിൾ ക്രോമിൽ നിന്ന് പിഡിഎഫ് പാസ്‌വേഡ് എങ്ങനെ നീക്കം ചെയ്യാം?

      പ്രതിദിനം ആയിരക്കണക്കിന്, അല്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ ആക്‌സസ് ചെയ്യുന്ന ഏറ്റവും വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. പിഡിഎഫ് പാസ്‌വേഡ് നീക്കം ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് നിങ്ങൾ തെരയുന്നതെങ്കിൽ, അതിനുള്ള എളുപ്പവഴി ഗൂഗിൾ ക്രോം ആയിരിക്കും. ഗൂഗിൾ ക്രോം ഉപയോഗിച്ച് പിഡിഎഫ് പാസ്‌വേഡുകൾ നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

      • ആദ്യം, നിങ്ങളുടെ ജിമെയിൽ, ഡ്രൈവ് അല്ലെങ്കിൽ മറ്റേതെങ്കിലും തേർഡ് പാർട്ടി പ്ലാറ്റ്‌ഫോം എന്നിവയിൽ നിന്ന് ആക്‌സസ് ചെയ്‌ത് പിഡിഎഫ് ഫയൽ ഗൂഗിൾ ക്രോമിൽ തുറക്കുക.
      • അടുത്തതായി, പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിനുള്ള പാസ്‌വേഡ് നൽകുക
      • ചെയ്തുകഴിഞ്ഞാൽ ഫയൽ മെനു തുറക്കുക > പ്രിന്റ് > സേവ് അസ് പിഡിഎഫ് ഓപ്ഷനുകൾ പിന്തുടരുക.
      • ഇപ്പോൾ പാസ്‌വേഡ് ഉണ്ടായിരുന്ന പിഡിഎഫ് ഫയൽ വീണ്ടും പാസ്‌വേഡ് ഇല്ലാത്ത ഫയലായി സേവ് ചെയ്യപ്പെടുന്നു. നിങ്ങളുടെ ഉപകരണത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ലൊക്കേഷൻ തെരഞ്ഞെടുത്തുവെന്നും ഉറപ്പാക്കുക.
      • മാക്

        അതുപോലെ, നിങ്ങൾക്ക് മാക് സിസ്റ്റങ്ങളിലും പിഡിഎഫ് പാസ്‌വേഡ് നീക്കംചെയ്യാവുന്നതാണ്. അതിനായി എക്സ്പോർട്ട് അസ് പിഡിഎഫ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ശേഷം സേവ് അസ് ദ ഫയലിൽ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്ത പിഡിഎഫ് പാസ്‌വേഡ് ഇല്ലാത്ത ഫയലായി സേവ് ആകും. നിങ്ങൾക്ക് കാണാനാകുന്നതുപോലെ, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഉപകരണത്തിലും പിഡിഎഫ് പാസ്‌വേഡുകൾ നീക്കം ചെയ്യുന്നതിനുള്ള ചില എളുപ്പവഴികളാണ് ഈ ലേഖനത്തിൽ പറയുന്നത്.

More from GizBot

Best Mobiles in India

English summary
It is always a good idea to keep the documents password protected. It is also a good idea to remove passwords from files that do not require much security.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X