എങ്ങനെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് സി ഡിയിലെ സ്‌ക്രാച്ച് മാറ്റാം ?

Posted By: Super

എങ്ങനെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് സി ഡിയിലെ സ്‌ക്രാച്ച് മാറ്റാം ?

സി ഡി, ഡി വി ഡി തുടങ്ങിയവ വളരെ വേഗത്തില്‍ ഉപയോഗശൂന്യമാകുന്ന വസ്തുക്കളാണ്. വളരെ പ്രിയപ്പെട്ട പാട്ടുകളും, സിനിമകളുമൊക്കെ ഇങ്ങനെ നഷ്ടപ്പെട്ട് പോകുന്നതില്‍ പരം ഒരു സങ്കടമുണ്ടോ.. അല്പം ഒന്നു ശ്രദ്ധിച്ചാല്‍ ഇവ നമുക്ക്  കേട് കൂടാതെ കാലങ്ങളോളം സൂക്ഷിയ്ക്കാനാകും. എന്നിട്ടും പോറലുകള്‍ വീണാല്‍ വളരെ എളുപ്പത്തില്‍, ഒട്ടും പണച്ചിലവില്ലാതെ ശരിയാക്കിയെടുക്കാനുള്ള വഴികളുണ്ട്.വെറും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു പോലും പരിഹാരമുണ്ടാക്കാം. ഇതും ഒരു തരം പല്ലു തേപ്പ് തന്നെയാണെന്ന് കൂട്ടിക്കോ..

ഇനി എന്ത് ചെയ്യണമെന്ന് പറയാം...

  • അല്പം ടൂത്ത് പേസ്റ്റ് എടുക്കുക.സാധാരണ ടൂത്ത് പേസ്റ്റ്  തന്നെ വേണം. ജെല്‍  പാടില്ല.

  • ഒരു തുണിയില്‍  കുറച്ച് പേസ്റ്റ് പുരട്ടുക. അതുപയോഗിച്ച്

  • സി ഡിയിലെ സ്‌ക്രാച്ച് ഉള്ള ഭാഗത്ത്  പതുക്കെ വട്ടത്തില്‍ തുടയ്ക്കുക.
  • അതിന് ശേഷം ഡിസ്‌ക് ചൂടു വെള്ളത്തില്‍ കഴുകുക.

  • കാറ്റത്ത് ഉണങ്ങാന്‍ വയ്ക്കുക.

ഉണങ്ങിയ ശേഷം കമ്പ്യൂട്ടറിലോ, ഡി വി ഡി പ്ലേയറിലോ ഇട്ട് നോക്കുക.

ചെറിയ സ്‌ക്രാച്ചുകള്‍ ഒക്കെ പരിഹരിയ്ക്കാന്‍ മേല്‍ പറഞ്ഞ മാര്‍ഗം ഉപകരിയ്ക്കും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot