വിന്‍ഡോസ് ടാസ്‌ക്ബാറില്‍ നിന്നും സ്‌കൈപ് ഐക്കണ്‍ നീക്കം ചെയ്യാം

Posted By: Staff

വിന്‍ഡോസ് ടാസ്‌ക്ബാറില്‍ നിന്നും സ്‌കൈപ് ഐക്കണ്‍ നീക്കം ചെയ്യാം

സ്‌കൈപ് ഉപയോക്താക്കള്‍ ശ്രദ്ധിച്ചുകാണും സ്‌കൈപ് ലോഗോ വിന്‍ഡോസ് ടാസ്‌ക്ബാറില്‍ സ്ഥിരമായി നില്‍ക്കുന്നത്. സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ സ്‌കൈപ് ഐക്കണ്‍ ടാസ്‌ക്ബാറില്‍ സ്ഥാനം പിടിക്കും. അതേ പോലെ സൈന്‍ ഇന്‍ ചെയ്ത് കഴിഞ്ഞ് സ്‌കൈപ് വിന്‍ഡോയിലെ ചുവപ്പ് ക്ലോസ് ബട്ടണ്‍ ക്ലിക്  ചെയ്താലും ടാസ്‌ക്ബാറില്‍ നിന്ന് സ്‌കൈപ് ഐക്കണ്‍ പോകുകയുമില്ല. ഈ ലോഗോ ടാസ്‌ക്ബാറില്‍ നിന്ന് ഒഴിവാക്കാന്‍ എന്താണ് വഴി?

  • ആദ്യം സ്‌കൈപില്‍ സൈന്‍ ഇന്‍ ചെയ്യുക.
 
  • Toolsലെ Optionsല്‍ പോകുക.
 
  • ഓപ്ഷന്‍സിലെ Advanced Settingsല്‍ പോകണം. അതില്‍ Keep Skype in the taskbar while I'm signed in എന്നതിന് നേരെയുള്ള ബോക്‌സ് അണ്‍ചെക്ക് ചെയ്യുക.
 
  • കോള്‍ ചെയ്യുമ്പോള്‍ സ്‌കൈപ് വാട്ടര്‍മാര്‍ക്ക് കാണാനാതിരിക്കാനുള്ള ഓപ്ഷനും അഡ്വാന്‍സ്ഡ് സെറ്റിംഗ്‌സില്‍ തന്നെ കാണാം.

ഇനി സ്‌കൈപ് വിന്‍ഡോ ക്ലോസ് ചെയ്താല്‍ ടാസ്‌ക്ബാറില്‍ പിന്നീടത് പ്രത്യക്ഷപ്പെടില്ല.

അതേ പോലെ വിന്‍ഡോസ് ഓപണ്‍ ചെയ്യുമ്പോഴേക്കും സ്‌കൈപ് ലോഗോ ടാസ്‌ക്ബാറില്‍ വരാതിരിക്കാന്‍ ജനറല്‍ സെറ്റിംഗ്‌സിലെ Start Skype when I start Windosw എന്നതിന് നേരെയുള്ള ബോക്‌സ് അണ്‍ചെക്ക് ചെയ്താല്‍ മതി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot