എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് വൈറസിനെ തുരത്താം ?

Posted By: Super

എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് വൈറസിനെ തുരത്താം ?

വിവരസാങ്കേതികവിദ്യയുടെ ലോകം വളര്‍ന്നു പടരുന്നതിനൊപ്പം ഇത്തിള്‍ക്കണ്ണി പോലെ കടന്നുകൂടിയ ഒരു ബാധയാണ് വൈറസ്. ഇന്റര്‍നെറ്റിന്റെ വ്യാപനം വൈറസുകളുടെ പ്രജനനത്തിലും, പ്രചരണത്തിലും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കമ്പ്യൂട്ടറുകളുടെ ലോകം കടന്ന് സ്മാര്‍ട്ട്‌ഫോണുകളിലേയ്ക്കും, ടാബ്ലെറ്റുകളിലേയ്ക്കും കാര്യമായ തോതില്‍ വ്യാപിയ്ക്കുകയാണ് പലതരം വൈറസുകള്‍. ട്രോജന്‍ വൈറസുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ നിയന്ത്രിയ്ക്കാനും ഒക്കെ ഉപയോഗപ്പെടുത്താനാകും എന്നത് പ്രത്യേകം ഓര്‍മ്മിയ്ക്കുക. നല്ല ആന്റിവൈറസുകള്‍ ഫോണില്‍ ഉപയോഗിയ്ക്കുക എന്നതാണ് ഏറ്റവും ഉചിതമായ പോംവഴി. പക്ഷെ വൈറസ്ബാധ ഉണ്ടാകാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക എന്ന മുന്‍കരുതലാണ് എല്ലാത്തിനും ഉപരിയായിട്ടുള്ളത്. സെല്‍ഫോണ്‍ വൈറസുകളെ എളുപ്പത്തില്‍ ഈമെയിലിലൂടെയും, ടെക്സ്റ്റ് മെസ്സേജിലൂടെയും,  ഇന്റര്‍നെറ്റിലൂടെയും ഒക്കെ പ്രചരിപ്പിയ്ക്കാനാകും എന്നത് കൊണ്ട് തന്നെ കാര്യമായ ശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമാണ്. വിശ്വസിയ്ക്കാവുന്ന ഒരു ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ടോപ് 5 സൗജന്യ മൊബൈല്‍ ആന്റിവൈറസുകള്‍

ഇനി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഒരു വൈറസ് കടന്നു കൂടിയിട്ടുണ്ടെങ്കില്‍ എന്ത് ചെയ്യും?

സ്മാര്‍ട്ട്‌ഫോണ്‍ റീസ്‌റ്റോര്‍ ചെയ്യാം

വൈറസുകളെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും കുടിയിറക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം  ഫോണ്‍ റീസ്‌റ്റോര്‍ ചെയ്യുക എന്നതാണ്. ഇതിന് മുമ്പ് നിങ്ങളുടെ സിം കാര്‍ഡും, മെമ്മറി കാര്‍ഡും ഊരി മാറ്റുന്ന കാര്യം പ്രത്യേകം ഓര്‍മ്മിയ്ക്കുക. ഫാക്ടറി സെറ്റിംഗ്‌സിലെയ്ക്ക് റീസ്റ്റോര്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിലെ വൈറസുകളെല്ലാം ഒഴിവായിക്കിട്ടും.

10 വാട്ടര്‍പ്രൂഫ് മൊബൈല്‍ ഫോണ്‍ കെയ്‌സുകള്‍

ഫലപ്രദമായ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിയ്ക്കുക

ഒരു മികച്ച ആന്റിവൈറസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വൈറസ് ഭീഷണിയെ നേരിടാം. കമ്പ്യൂട്ടറിലെ ആന്റിവൈറസ് പ്രോഗ്രാം പ്രവര്‍ത്തിയ്ക്കുന്നത് പോലെ ഇവ നിങ്ങളുടെ ഫോണ്‍ സ്‌കാന്‍ ചെയ്യും, പ്രോഗ്രാം അപ്‌ഡേറ്റ് ചെയ്യും, അപകടകരമായ സോഫ്റ്റ്‌വെയറുകള്‍ നീക്കം ചെയ്യും. പക്ഷെ ഇവ നിങ്ങളുടെ ഫോണ്‍ മെമ്മറി ധാരാളമായി ഉപയോഗപ്പെടുത്തും.

കാര്യമായ  പരിശോധനയ്ക്ക് ശേഷം മാത്രം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് അതിനേക്കുറിച്ച് വ്യക്തമായി അറിയണം. ആപ്ലിക്കേഷന്റെ സോഴ്‌സ്, ഉപയോഗം തുടങ്ങിയവ എല്ലാം നോക്കണം. എന്തെങ്കിലും സംശയം തോന്നിയാല്‍ ഒരുകാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.

ആന്റിവൈറസ് അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിയ്ക്കുക

ഇന്‍സ്റ്റാള്‍ ചെയ്ത ആന്റിവൈറസ് എന്നും അപ്‌ഡേറ്റ ചെയ്യണം. ഓട്ടോമാറ്റിക് അപഡേറ്റ് ഓപ്ഷന്‍ സെറ്റ് ചെയ്താല്‍ ഓണ്‍ലൈനില്‍ വരുമ്പോഴെല്ലാം നിങ്ങളുടെ ഫോണ്‍ ആന്റിവൈറസ് അപ്‌ഡേറ്റിനായി തിരയും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot