Home
How to

ട്രൂകോളറിൽ നിന്ന് നിങ്ങളുടെ പേര് എങ്ങനെ നീക്കം ചെയ്യാം ?

ഇപ്പോൾ ഏറ്റവുമധികം മൊബൈൽ ഫോൺ ഉപയോക്താക്കൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായി മാറിയ ഒന്നാണ് ട്രൂകോളർ. നിങ്ങൾക്ക് അറിയാത്ത നമ്പറുകളിൽ നിന്നും കോൾ വരുമ്പോൾ ആ കോളിൻറെ ഉടമയെ തിരിച്ചറിയാനും സ്പാം കോളുകളും പരസ്യങ്ങളും തിരിച്ചറിയാനും ഉപയോഗിക്കുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേയിലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷമുകളിൽ ഒന്നായി മാറി. സ്പാമർമാരുടെ മുഴുവൻ ഡാറ്റാബേസും ട്രൂകോളറുടെ ഡാറ്റാബേസിൽ ഫീഡ് ആണ്.

യൂസർ റിവ്യൂ

യൂസർ റിവ്യൂ ഉപയോഗിച്ചാണ് ഇത് നടപ്പാക്കിയത്. ഒരു നമ്പർ എത്ര തവണ സ്പാം ആയി ആൾക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആപ്ലിക്കേഷൻ കാണിച്ചു തരും. ആപ്പിന്റെ ഈ സവിശേഷതകൾ അനവധി പ്രശ്നങ്ങൾക്കും പ്രാഥമിക കാരണമായി തീർന്നിട്ടുണ്ടെന്ന് മറ്റൊരു വസ്തുതയാണ്. യൂസറിന്റെ കോൺടാക്ട് ലിസ്റ്റിൽ നിന്നും ട്രൂകോളർ വിവരങ്ങൾ എടുക്കുന്നതായി വാർത്തയുണ്ടായിരുന്നു. ടെക് റിപ്പോർട്ടുകളിൽ ഈ വാർത്ത ഒരു ചർച്ച വിഷയമായിരുന്നു.

ട്രൂകോളർ

യൂസറിന്റെ കോൺടാക്ട് ലിസ്റ്റിൽ നിന്നും ട്രൂകോളർ വിവരങ്ങൾ എടുക്കുന്നത് മൂലം നിങ്ങൾ ട്രൂ കോളർ ഉപയോഗിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ നമ്പർ ആപ്പിൽ കാണാൻ ദൃശ്യമായേക്കും. ഇതോടെ ട്രൂകോളർ സ്വകാര്യത ലംഘിക്കുന്നുവെന്നും സംസാരങ്ങളുണ്ടായി. ഈ റിപ്പോർട്ട് പ്രകാരം യൂസറിന്റെ പേര്, ഫോൺ നമ്പറുകൾ, ഇ - മെയിൽ വിലാസങ്ങൾ, മേൽവിലാസം, മൊബൈൽ സർവീസ് ഓപ്പറേറ്റർ എന്നീ വിവരങ്ങളാണ് എടുക്കുന്നത്. ട്രൂകോളർ നിങ്ങളുടെ സ്വകാര്യത ചോർത്തുന്നു എന്ന് വിശ്വസിക്കുന്നെങ്കിൽ ട്രൂകോളറിൽ നിന്ന് നിങ്ങളുടെ പേര് എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം.

നിങ്ങളുടെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ എങ്ങനെ നീക്കം ചെയ്യാം

നിങ്ങളുടെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ എങ്ങനെ നീക്കം ചെയ്യാം

1. നിങ്ങളുടെ ഫോണിലെ ട്രൂകോളർ ആപ്പ് തുറക്കുക.

2. അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുക.

3. സെറ്റിങ്സിൽ ക്ലിക്ക് ചെയ്ത് "എബൗട്" ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

4."ഡീആക്ടിവേറ്റ്" ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഐഫോണിൽ നിന്നും എങ്ങനെ എങ്ങനെ നീക്കം ചെയ്യാം

നിങ്ങളുടെ ഐഫോണിൽ നിന്നും എങ്ങനെ എങ്ങനെ നീക്കം ചെയ്യാം

1. ട്രൂ കോളർ ആപ്പ് തുറക്കുക.

2. മുകളില്‍ വലതു ഭാഗത്തു കാണുന്ന ഗിയര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

3."എബൗട്ട് ട്രൂ കോളർ" ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

4. താഴേക്കു സ്ക്രോൾ ചെയ്ത് "ഡീആക്ടിവേറ്റ് ട്രൂ കോളർ" ക്ലിക്ക് ചെയ്യുക.

ട്രൂകോളർ ആപ്പ് സേവനങ്ങൾ

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആപ്ലിക്കേഷൻ നിരവധി പുതിയ സേവനങ്ങളാണ് അവതരിപ്പിച്ചത്. അവയിൽ ചിലതാണ് ട്രൂകോളർ പേയ്, ട്രൂകോളർ ചാറ്റ് തുടങ്ങിയവ. ഈ വർഷം തന്നെ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റവുമായി ചേർന്ന് വൈദ്യുതി, ഡിടിഎച്ച് സേവനം, ഗ്യാസ്, വാട്ടർ ബിൽ, മൊബൈൽ പോസ്റ്റ്പെയ്ഡ്, ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ ബില്ലുകൾ എന്നിവ ട്രൂകോളർ ആപ്പ് വഴി അടയ്ക്കാവുന്ന സംവിധാനവും തുടങ്ങി കഴിഞ്ഞു.

Best Mobiles in India

English summary
Truecaller is one of the most popular and most used apps in our daily lives and while this application helps us in knowing the details of an unknown person calling us, Truecaller also gives a heads up about our identity to other users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X