എങ്ങനെ കേടായ ലാപ്‌ടോപ് കീകള്‍ ശരിയാക്കാം ?

Posted By: Staff

എങ്ങനെ കേടായ ലാപ്‌ടോപ് കീകള്‍ ശരിയാക്കാം ?

ലാപ്‌ടോപ് എന്ന ഉപകരണം ഇപ്പോള്‍ പി സി പോലെ തന്നെ പ്രചാരമുള്ള ഒന്നാണ്. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമെല്ലാം അവരവരുടെ മേഖലകള്‍ക്ക് യോജിച്ച ലാപ്‌ടോപ്പുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിയ്ക്കുന്നു. ഉപയോഗം അനുസരിച്ചാണ് ഉപകരണങ്ങളുടെയെല്ലാം ആയുസ്സ് നിര്‍ണയിക്കപ്പെടുന്നത്.പരുക്കന്‍ മട്ടില്‍ ഉപയോഗിയ്ക്കുന്നവരുടെ ലാപ്‌ടോപ്പുകള്‍ പെട്ടെന്ന് പ്രശ്‌നങ്ങള്‍ കാട്ടാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലാപ്‌ടോപ് കീകള്‍ ഇളകിപ്പോകുകയോ,പൊട്ടിപ്പോകുകയോ ചെയ്യുന്നത്. ഇന്ന് ഈ പ്രശ്‌നം മറികടക്കാനുള്ള ചില വഴികള്‍ നോക്കാം.

  • പശ ഉപയോഗിച്ച് ഇളകിയ കീ തിരിച്ചൊട്ടിയ്ക്കുക എന്നതാണ് ഏറ്റവും ആദ്യത്തെ മാര്‍ഗം.സാമര്‍ത്ഥ്യമുള്ള വിരലുകള്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ഈ മാര്‍ഗം. പൊട്ടിയ കീ ആദ്യം പരിശോധിയ്ക്കുക. പല കീകളിലും ചെറിയ പ്ലാസ്റ്റിക് കൊളുത്തുകള്‍ കാണാം. കീയിലെ കൊളുത്ത് പൊട്ടിയിട്ടുണ്ടെങ്കില്‍ ഒട്ടിയ്ക്കാന്‍ ശ്രമിച്ച് നോക്കുക. പൊട്ടിയ കീയെ കൂട്ടിയൊട്ടിയ്ക്കാന്‍ കഴിഞ്ഞാല്‍ കുറച്ച് നേരം ഉണങ്ങാന്‍ വച്ചതിന് ശേഷം കീപാഡിലേയ്ക്ക് ഒട്ടിയ്ക്കുക

  •  ഉപകരണ ഭാഗങ്ങള്‍ ലഭിയ്ക്കുന്ന വെബ് സൈറ്റുകളെ ആശ്രയിക്കുക എന്നതാണ് അടുത്ത വഴി. ലാപ്‌ടോപ് കീകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെങ്കില്‍ ഈബേ, സ്‌പെയര്‍പാര്‍ട്‌സ് വെയര്‍ഹൗസ് തുടങ്ങിയ സൈറ്റുകളില്‍ നിന്നും വാങ്ങാന്‍ സാധിയ്ക്കും. അവ ഒട്ടിച്ച് ചേര്‍ക്കാം.

  • കമ്പനിയുമായി ബന്ധപ്പെടുക എന്നതാണ് അടുത്ത മാര്‍ഗം. നിങ്ങളുടെ ലാപ്‌ടോപ്പിന്റെ വാറന്റി ഇപ്പോഴും നിലവിലുണ്ടെങ്കില്‍ രക്ഷപെട്ടു. ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജായി നല്ല ഒരു തുക കൊടുക്കേണ്ടി വരും. അത് മാത്രമല്ല കമ്പനിയില്‍ നിന്ന് നന്നാക്കി കിട്ടാന്‍ ഒരു മാസമെങ്കിലും പിടിയ്ക്കുകയും ചെയ്യും.

  •   ഒരു ലാപ്‌ടോപ് റിപ്പയറിംഗ് വിദഗ്ധനെ ആശ്രയിക്കുക എന്നതാണ് അടുത്ത സാധ്യമായ വഴി. കമ്പനിയില്‍ ചിലവാക്കുന്നതിന്റെ പാതി പോലും വേണ്ടി വരികയുമില്ല, പെട്ടെന്ന് കാര്യം നടക്കുകയും ചെയ്യും. പക്ഷെ ഒരു കാര്യമുണ്ട് വാറന്റിയുടെ കാര്യമൊന്നും ഇവര്‍ ശ്രദ്ധിച്ചന്നെു വരില്ല.. വാറന്റി നിലവിലുണ്ടെങ്കില്‍ അത് പ്രശ്‌നമാകുകയും ചെയ്യും. എങ്കിലും പലപ്പോഴും ഉപയോഗപ്രദമായ ഒരു വഴിയാണിത്.laptoprepair or laptoprescue : ഈ വെബ്‌സൈറ്റുകളില്‍ നിന്നും ലാപ്‌ടോപ് റിപ്പെയറിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും.

കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ ചില കീകള്‍ പ്രവര്‍ത്തിക്കാതായാല്‍ എന്ത് ചെയ്യും ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot