നിങ്ങളുടെ മെമ്മറി കാര്‍ഡ് കേടായോ? എങ്കില്‍ ശരിയാക്കാം...

Written By:

മെമ്മറി കാര്‍ഡുകളിലാണ് നമ്മള്‍ ഡാറ്റകള്‍ സ്‌റ്റോര്‍ ചെയ്യുന്നത്. സാധാരണയായി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ക്യാമറകളില്‍, ഫോണുകളില്‍, ലാപ്‌ടോപ്പുകളില്‍ എന്നിവയിലാണ്.

മെമ്മറി കാര്‍ഡുകള്‍ എപ്പോള്‍ കേടാകുമെന്നു പറയാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ മെമ്മറി കാര്‍ഡുകള്‍ കേടായാല്‍ നിങ്ങള്‍ക്കു തന്നെ ശരിയാക്കാം.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗമുളള ഒരു അറിവുമായാണ് വന്നിരിക്കുന്നത്. ആതായത് കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം ഫോട്ടോ റെക്ക് പോലുളള നല്ല ഒരു ഡാറ്റ റെക്കവറി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

അതിനു ശേഷം യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി കാര്‍ഡിനെ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക.

സ്റ്റെപ്പ് 3

ഇനി ഡാറ്റ റെക്കവറി കാര്‍ഡ് ഉപയോഗിച്ച് കേടായ മെമ്മറി കാര്‍ഡില്‍ നിന്ന് ആവശ്യമുളള ഡാറ്റകള്‍ വീണ്ടെടുക്കുക.

സ്‌റ്റെപ്പ് 4

യുഎസ്ബി കാര്‍ഡ് ഉപയോഗിച്ച് പിസിയില്‍ ആദ്യം തന്നെ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുക.

സ്‌റ്റെപ്പ് 5

ഇനി സ്മാര്‍ട്ട് മെനുവില്‍ പോയി കമ്പ്യൂട്ടര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6

ഇനി നിങ്ങളുടെ മെമ്മറി കാര്‍ഡ് 'Device with removable Storage' എന്നതില്‍ കാണാവുന്നതാണ്.

സ്‌റ്റെപ്പ് 7

ഇനി നിങ്ങളുടെ ഡെസ്‌ക്ടോപ്പില്‍ നിന്നും റണ്‍ ഡയലെഗ് ബോക്‌സ് തുറക്കുന്നതിനായി Win+R എന്നതില്‍ ക്ലിക്ക് ചെയ്യുക. cmd എന്ന് നല്‍കിയ ശേഷം എന്റര്‍ ചെയ്യുക.

സ്‌റ്റെപ്പ് 8

കമാര്‍റ്റ് പ്രോംറ്റില്‍ chkdsk m:/r എന്ന് നല്‍കുക, ഇതില്‍ m: എന്നത് നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ഡ്രൈവര്‍ ലൈറ്റര്‍ ആകുന്നു. ഇനി എന്റര്‍ ചെയ്യുക.

സ്റ്റെപ്പ് 9

ഈ പ്രക്രിയയില്‍ കണ്ടെത്തുന്ന പിഴവുകളുടെ അടിസ്ഥാനത്തില്‍ ചെക്ക് ഡിസ്‌ക്ക് എന്ത് പ്രവര്‍ത്തിയാണ് ചെയ്യേണ്ടതെന്ന് അറിയാനായി നിങ്ങളുടെ ഇന്‍പുട്ട് ചോദിച്ചേക്കാം. ഇത് സംഭവിക്കുമ്പോള്‍ തുടരുന്നതിനായി 'Yes' എന്ന ഉത്തരം നല്‍കി എന്റര്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Popular memory cards include the SD card, CF card, xD-Picture card and Memory Stick.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot