പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?

|

2018 മുതലാണ് രാജ്യത്ത് എവിടെ നിന്നും ഓൺലൈനായി പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള സൌകര്യങ്ങൾ അവതരിപ്പിച്ച് തുടങ്ങിയത്. അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജാണ് പദ്ധതി അവതരിപ്പിച്ചത്. പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ ലളിതമാക്കാൻ ഒരു മൊബൈൽ ആപ്പും സർക്കാർ അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ്, ഐഫോൺ എന്നിവയിലെല്ലാം തന്നെ ഈ ആപ്പ് ലഭ്യമാകും. പാസ്പോർട്ടിന് അപേക്ഷിക്കുക, അപ്പോയിന്മെന്റ് എടുക്കുക, തീയതി അറിയുക തുടങ്ങിയ പല സൗകര്യങ്ങൾക്കും ഈ ആപ്പ് ഉപയോഗിക്കാം. റീജിയണൽ പാസ്പോർട്ട് ഓഫീസ്, പാസ്പോർട്ട് സേവാ കേന്ദ്ര, പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്ര എന്നിവ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ സാധിക്കും. ഇതിന് മുമ്പ് അതാത് വിലാസമുള്ള സ്ഥലങ്ങളിൽ മാത്രമായിരുന്നു ഇതിന് സാധിച്ചിരുന്നത്.

റീഷെഡ്യൂൾ

പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും നിങ്ങൾക്ക് എളുപ്പത്തിൽ പാസ്‌പോർട്ടിന് അപേക്ഷിക്കാം. ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷാ ഫോറം സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചതിന് ശേഷം, മുൻഗണന അനുസരിച്ച് ടൈം സ്ലോട്ടും തീയതിയും തെരഞ്ഞെടുത്ത് പാസ്‌പോർട്ട് അഭിമുഖത്തിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. പലപ്പോഴും പല കാരണങ്ങൾ കൊണ്ടും അപ്പോയിമെന്റ് സമയത്ത് ഹാജരാകാൻ കഴിയാത്ത സാഹചര്യമുമുണ്ടാകും. ഇത്തരം സമയങ്ങളിൽ നിങ്ങളുടെ അവസരം നഷ്ടപ്പെട്ട് പോകാതിരിക്കാൻ ചില മാർഗങ്ങൾ ഉണ്ട്. നിങ്ങൾക്ക് അപ്പോയിന്റ്മെന്റ് റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ അപ്പോയിന്റ്മെന്റിനായി വീണ്ടും അപേക്ഷിക്കുകയോ ചെയ്യാം. ആദ്യ അപ്പോയിന്റ്മെന്റ് തീയതി മുതൽ ഒരു വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് ഇങ്ങനെ അവസരം ലഭിക്കുക.

ഇനി യൂട്യൂബിൽ ഡിസ്‌ലൈക്ക് ക്യാമ്പയ്നുകൾ നടക്കില്ല; കാരണം എന്തെന്ന് അറിയാംഇനി യൂട്യൂബിൽ ഡിസ്‌ലൈക്ക് ക്യാമ്പയ്നുകൾ നടക്കില്ല; കാരണം എന്തെന്ന് അറിയാം

അപ്പോയിന്റ്മെന്റ് വീണ്ടും ഷെഡ്യൂൾ ചെയ്യുന്നത് എങ്ങനെ?

അപ്പോയിന്റ്മെന്റ് വീണ്ടും ഷെഡ്യൂൾ ചെയ്യുന്നത് എങ്ങനെ?

  • പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
  • വ്യൂ സേവ്ഡ് / സബ്മിറ്റഡ് ആപ്ലിക്കേഷൻസ് എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം ഷെഡ്യൂൾ അപ്പോയിന്റ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ റീ ഷെഡ്യൂൾ അപ്പോയിന്റ്മെന്റ്, ക്യാൻസൽ അപ്പോയിന്റ്മെന്റ് എന്നീ ഓപ്ഷനുകൾ കാണാൻ കഴിയും.
  • രണ്ട് ഓപ്‌ഷനുകളിൽ നിന്നും റീഷെഡ്യൂൾ അപ്പോയിന്റ്മെന്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
  • ഇതോടെ നമ്മുടെ സ്ക്രീനിൽ ഒരു കൺഫർമേഷൻ മെസേജ് കാണാൻ കഴിയും. ഇനി എത്ര തവണ കൂടി റീഷെഡ്യൂൾ അല്ലെങ്കിൽ റദ്ദാക്കൽ ചെയ്യാമെന്നത് ഈ സന്ദേശത്തിൽ രേഖപ്പെടുത്തിയിരിക്കും.
  • അനുയോജ്യമായ ഡേറ്റ്, ടൈം സ്ലോട്ട്, പാസ്പോർട്ട് സേവാ കേന്ദ്ര എന്നിവ തെരഞ്ഞെടുക്കുക.
  • ഇതോടെ നിങ്ങളുടെ അപ്പോയിന്റ്മെന്റ് റീഷെഡ്യൂൾ ചെയ്യപ്പെടും. റീഷെഡ്യൂളിങ് പൂർത്തിയായാൽ ഉടനെ സ്ക്രീനിൽ കൺഫർമേഷൻ തെളിയും. അപേക്ഷയുടെ റെസീപ്റ്റും ലഭിക്കും.
  • അപ്പോയിന്റ്മെന്റ് നഷ്ടമായാലോ?

    അപ്പോയിന്റ്മെന്റ് നഷ്ടമായാലോ?

    പാസ്‌പോർട്ടിനായുള്ള അപ്പോയിന്റ്മെന്റ് എടുത്ത ശേഷം സമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യുമെന്നും സംശയം തോന്നിയേക്കാം. ഇത്തരം സാഹചര്യത്തിൽ അപ്പോയിന്റ്മെന്റിനായി ആദ്യം മുതൽ അപേക്ഷ നൽകണം. ഇങ്ങനെ ലഭിച്ച പുതിയ തീയതിയിലും ടൈം സ്ലോട്ടിലും പാസ്പോർട്ട് സേവാ കേന്ദ്ര സന്ദർശിക്കുകയും വേണം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾക്ക് എത്ര അവസരങ്ങൾ ബാക്കിയുണ്ടെന്നുള്ളതാണ്. അധികം അവസരങ്ങൾ നഷ്ടപ്പെടുത്താതെ പാസ്പോർട്ട് അപ്പോയിന്റ്മെറിൽ പങ്കെടുത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുക.

    ഫേസ്ബുക്കിലെയും ഇൻസ്റ്റയിലെയും അധിക്ഷേപ കണ്ടന്റുകൾക്കെതിരെ നടപടിയുമായി മെറ്റഫേസ്ബുക്കിലെയും ഇൻസ്റ്റയിലെയും അധിക്ഷേപ കണ്ടന്റുകൾക്കെതിരെ നടപടിയുമായി മെറ്റ

    പാസ്‌പോർട്ട് അപ്പോയിന്റ്മെന്റ് ലൊക്കേഷൻ മാറ്റാനാകുമോ?

    പാസ്‌പോർട്ട് അപ്പോയിന്റ്മെന്റ് ലൊക്കേഷൻ മാറ്റാനാകുമോ?

    പണ്ട് പാസ്പോർട്ട് സേവനങ്ങൾ ഓൺലൈൻ ആകുന്നതിന് മുമ്പ് അപ്പോയിന്റ്മെന്റ് ലൊക്കേഷൻ മാറ്റുന്നത് അസാധ്യകരം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ലൊക്കേഷൻ മാറ്റാനും സാധിക്കും. ഇതിനും അപ്പോയിന്റ്മെന്റ് റീഷെഡ്യൂൾ ചെയ്യേണ്ടി വരുമെന്ന് മാത്രം. റീഷെഡ്യൂൾ ചെയ്യുന്ന സമയത്ത് സൌകര്യപ്രദമായ പാസ്പോർട്ട് സേവാ കേന്ദ്ര തെരഞ്ഞെടുക്കണം. അപ്പോയിന്റ്മെന്റ് ഇല്ലാതെ പാസ്പോർട്ട് ഓഫീസിൽ പോകാൻ കഴിയില്ലെന്നും ഓർക്കണം. ഒപ്പം നേരത്തേ പറഞ്ഞത് പോലെ അവസരങ്ങളുടെ എണ്ണത്തേക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാകണം. ഒപ്പം പാസ്പോർട്ടിനായി നിങ്ങൾക്ക് അർഹത ഉണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുമെന്നും ഉറപ്പ് വരുത്തണം.

    വാക്സിൻ

    പാസ്പോർട്ടുകളുമായി ബന്ധപ്പെട്ട് അടുത്തിടെ അവതരിപ്പിച്ച പുതിയ സൌകര്യമാണ് വാക്സിൻ സർട്ടിഫിക്കറ്റും പാസ്പോർട്ടുമായി ലിങ്ക് ചെയ്യാനുള്ള അവസരം. അന്താരാഷ്ട്ര യാത്രകൾ ചെയ്യാൻ വാക്സിൻ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സൌകര്യം കേന്ദ്രം കൊണ്ട് വന്നത്. ആദ്യം ജോലി, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് വിദേശത്ത് പോകുന്നവർക്കായിരുന്നു ഈ സൌകര്യം ലഭ്യമാക്കിയത് പിന്നാലെ എല്ലാവർക്കുമായി പുതിയ ഫീച്ചർ അവതരിപ്പിക്കുകയും ചെയ്തു. കോ വിൻ വെബ്സൈറ്റും ആപ്പും വഴിയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലേക്ക് പാസ്പോർട്ട് നമ്പരുകൾ ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. പാസ്പോർട്ടിലെയും വാക്സിൻ സർട്ടിഫിക്കറ്റിലെയും പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ തിരുത്തലിനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

    നിങ്ങളുടെ ലാപ്ടോപ്പിലും പിസിയിലും ജിയോ ടിവി ലഭ്യമാക്കുന്നത് എങ്ങനെ?നിങ്ങളുടെ ലാപ്ടോപ്പിലും പിസിയിലും ജിയോ ടിവി ലഭ്യമാക്കുന്നത് എങ്ങനെ?

Best Mobiles in India

English summary
Often there will be a situation where you will not be able to attend the passport appointment due to various reasons. There are some ways to avoid losing your chance at such times. You can cancel, reschedule or reapply for an appointment. This is only available three times a year from the date of the first appointment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X