ആന്‍ഡ്രോയ്ഡ് ഫോണ്‍ റീസെറ്റ് ചെയ്യുന്നത് എന്തിന്, എങ്ങനെ?

Posted By:

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഫാക്റ്ററി ഡാറ്റ റീസെറ്റ് എന്ന ഓപ്ഷന്‍ കാണുറുണ്ടോ?. അത് എന്തിനാണെന്ന് പലര്‍ക്കും കൃത്യമായി അറിയില്ല. അബദ്ധത്തില്‍ അമര്‍ത്തിയാല്‍ ഫോണിലെ ഡാറ്റ മുഴുവന്‍ നഷ്ടപ്പെടുകയും ചെയ്യും.

എന്താണ് ഫാക്റ്ററി ഡാറ്റ റീസെറ്റ് എന്നു നോക്കാം.

ഫാക്റ്ററിയില്‍ നിന്ന് വില്‍പനയ്‌ക്കെത്തിക്കുമ്പോള്‍ ഫോണ്‍ ഏതവസ്ഥയിലായിരിക്കുമോ അതേ രീതിയിലേക്ക് മാറ്റുന്നതിനെയാണ് ഫാക്റ്ററി റീസെറ്റ് എന്നു പറയുന്നത്. അതായത് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതോ സേവ് ചെയ്തതോ ആയ ഫയലുളെല്ലാം നഷ്ടപ്പെടുമെന്നര്‍ഥം.

എപ്പോഴാണ് ഫാക്റ്ററി റീസെറ്റ് ഉപയോഗിക്കുക?

നിങ്ങളുടെ ഫോണ്‍ വില്‍ക്കാന്‍ തീരുമാനിച്ചു എന്നു കരുതുക. അതില്‍ ധാരാളം ഡാറ്റകള്‍ ശേഖരിച്ചിട്ടുണ്ടാവും. ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും ഉള്‍പ്പെടെ. ഇതെല്ലാം ഡിലിറ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ ഫോള്‍ഡറിലും കയറി ഫയലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിന് സമയം ധാരാളം വേണ്ടിവരും. എന്നിട്ടും ശ്രദ്ധയില്‍ പെടാത്ത ഫയലുകളുമുണ്ടാകും. അത്തരം അവസരങ്ങളില്‍ ഫാക്റ്ററി റീസെറ്റ് കൊടുത്തുകഴിഞ്ഞാല്‍ നിമിഷനേരം കൊണ്ട് എല്ലാ ഫയലുകളും ഡിലിറ്റ് ആകും.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ചില അവസരങ്ങളില്‍ നിരവധി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിയുമ്പോള്‍ ഫോണിന്റെ വേഗത കുറയും അപ്പോഴും ഫാക്റ്ററി റീസെറ്റ് ആവശ്യമാണ്.

റീസെറ്റ് ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ ഫോണിലെ ഡാറ്റകള്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും സ്‌റ്റോര്‍ ചെയ്തു എന്ന് ഉറപ്പുവരുത്തണം. ഫോണ്‍ റീസെറ്റ് ചെയ്യുന്ന സമയത്ത് സാധാരണയായി ഡാറ്റകള്‍ ഗൂഗിള്‍ ഡ്രൈവില്‍ ബാക്ക് അപ് ചെയ്യണമോ എന്ന് ചോദിക്കും. അങ്ങനെയും സേവ് ചെയ്യാം.

ഇനി എങ്ങനെയാണ് ആന്‍ഡ്രോയ്ഡ് ഫോണ്‍ റീ സെറ്റ് ചെയ്യുന്നത് എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Step 1

ആദ്യം ഫോണിന്റെ സെറ്റിംഗ്‌സില്‍ പോവുക

 

Step 2

അതില്‍ കാണുന്ന പ്രൈവസി എന്ന ടാബില്‍ ക്ലിക് ചെയ്യുക. ബാക്ക് അപ് ആന്‍ഡ് റീസ്‌റ്റോര്‍ എന്ന ഹെഡിംഗിനടിയിലായി ഡാറ്റകള്‍ സേവ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ചോദിക്കും.

 

Step 3

അതില്‍ ബാക്ക് അപ് മൈ ഡാറ്റ എന്നതും റീ സ്‌റ്റോര്‍ ഡാറ്റ എന്നതും ടിക്‌ ചെയ്യുക. തുടര്‍ന്ന് ഏറ്റവും താഴെ കാണുന്ന ഫാക്റ്ററി ഡാറ്റ റീസെറ്റ് എന്നതില്‍ ക്ലിക് ചെയ്യുക.

 

Step 4

നിങ്ങളുടെ ഫോണ്‍ സ്‌ക്രീന്‍ പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുള്ളതാണെങ്കില്‍ ആ പാസ്‌വേഡ് ടൈപ് ചെയ്യാന്‍ ആവശ്യപ്പെടും. അത് രേഖപ്പെടുത്തുക.

 

Step 5

ഇപ്പോള്‍ ഒരിക്കല്‍കൂടി ഫാക്റ്ററി ഡാറ്റ റീസെറ്റ് എന്നു കാണാം. അതില്‍ റീസെറ്റ് ഫോണ്‍ ക്ലിക് ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ പൂര്‍ണമായും റീസെറ്റ് ചെയ്യപ്പെടും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആന്‍ഡ്രോയ്ഡ് ഫോണ്‍ റീസെറ്റ് ചെയ്യുന്നത് എന്തിന്, എങ്ങനെ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot