സാംസങ് ഗാലക്‌സി എസ് 3 എങ്ങനെ റീസെറ്റ് ചെയ്യാം?

Posted By: Staff

സാംസങ് ഗാലക്‌സി എസ് 3 എങ്ങനെ റീസെറ്റ് ചെയ്യാം?

നിങ്ങളുടെ കൈവശമോ, സുഹൃത്തുക്കളുടെ പക്കലോ ഗാലക്‌സി എസ് 3 ഉണ്ടോ ? എങ്കില്‍ കാര്യമായി ഈ പോസ്റ്റ് വായിക്കണം. ഒരു ഫോണ്‍ നമ്മള്‍ റീസെറ്റ് ചെയ്യുന്നത് പലപ്പോഴും വൈറസ് ബാധയാലോ മറ്റോ അത് മന്ദഗതിയിലാകുമ്പോഴാണ്. എന്താ നിങ്ങളുടെ പരിചയത്തിലെ ഗാലക്‌സി എസ് 3 അത്തരം ലക്ഷണങ്ങള്‍ കാട്ടുന്നുണ്ടോ? എങ്കില്‍ ഒട്ടും അമാന്തിയ്ക്കാതെ റീസെറ്റിക്കോ. റീസെറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ നമ്മളാല്‍ ചേര്‍ക്കപ്പെട്ട എല്ലാ ആപ്ലിക്കേഷനുകളും, സെറ്റിങ്ങുകളും മായ്ക്കപ്പെടും. പകരം ഫാക്ടറി സെറ്റിംഗ്‌സിലേയ്ക്ക് ഫോണ്‍ മാറുകയും ചെയ്യും. സംഗതി ക്ലീന്‍. മനുഷ്യന്മാരുടെ കാര്യത്തിലും ഇങ്ങനൊരു റീസെറ്റ് സാധ്യമായിരുന്നെങ്കില്‍...അത് പോട്ടെ സാംസങ് ഗാലക്‌സി എസ് 3 എങ്ങനെ റീസെറ്റ് ചെയ്യാമെന്ന് നോക്കാം...

ആപ്പിളിന്റെ വരുംകാല ഐഫോണ്‍ മോഡലുകള്‍

  • നിങ്ങളുടെ ഗാലക്‌സി എസ് 3 റീസെറ്റ് ചെയ്യുന്നതിലൂടെ ഫോണില്‍ സേവ് ചെയ്തിരിയ്ക്കുന്ന ഡാറ്റകള്‍ കൂടി ഡിലീറ്റ് ചെയ്യപ്പെടും. അതുകൊണ്ട് വേണ്ട ഡാറ്റകള്‍ക്ക് വേറൊരു ബാക്ക് അപ് ഉണ്ടാക്കുക.

  • ഫോണില്‍ സേവ് ചെയ്തിരിയ്ക്കുന്ന കോണ്ടാക്റ്റുകള്‍ നഷ്ടപ്പെടില്ല.

ഗാലക്‌സി എസ് 3 എങ്ങനെ റീസെറ്റ് ചെയ്യാം?

  • നിങ്ങളുടെ സാംസങ് ഗാലക്‌സി റീസെറ്റ് ചെയ്യുന്നതിനായി ആദ്യം ഫോണിന്റെ സെറ്റിംഗ്‌സ് മെനുവില്‍ കയറി ബാക്ക് അപ് & റീസ്റ്റോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

  • അപ്പോള്‍ 3 ഓപ്ഷനുകള്‍ വരും. ബാക്ക് അപ് മൈ ഡാറ്റ, ഓട്ടോമാറ്റിക് റീസ്‌റ്റോര്‍, ഫാക്ടറി റീസെറ്റ് എന്നീ ഓപ്ഷനുകളില്‍ നിന്ന് ഫാക്ടറി ഡാറ്റാ റീസെറ്റ് തെരഞ്ഞെടുക്കുക.

മൊബൈല്‍ എസ് എം എസ്സുകള്‍ ജീമെയില്‍ അക്കൗണ്ടില്‍ എങ്ങനെ സേവ് ചെയ്യാം ?

കുറച്ചു നേരത്തിനുള്ളില്‍ നിങ്ങളുടെ ഫോണ്‍ റീസെറ്റ് ആകും. അതിനു ശേഷം സ്വയം റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും.

25000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന ടോപ് 5 ലാപ്‌ടോപ്പുകള്‍  

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot