ഇങ്ങനെയും വഴി ഉണ്ടോ? യുപിഐ പിൻ റീസെറ്റ് ചെയ്യാനായി ആധാർ കാർഡ് ഉപയോഗിക്കാം!
യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഇപ്പോൾ ഇന്ത്യയിൽ വളരെ ജനപ്രിയം ആണ്. ബില്ലുകൾ അടയ്ക്കുന്നതിനും ഷോപ്പിംഗ് ചെയ്യുന്നതിനും ഇത് ഉപയോഗിക്കുന്നവർ നിരവധി ആണ്. 2024 ഓഗസ്റ്റിൽ ഇത് കൂടുതൽ ജനപ്രിയമായി എന്ന് വേണമെങ്കിലും പറയാം. കാരണം ഈ വർഷം 14.96 ബില്യൺ ഇടപാടുകൾ ആണ് നടന്നത്. അതായത് മൊത്തം 20.61 ലക്ഷം കോടി രൂപയുടെ ഇടപാട്. മുൻ വർഷത്തെ അപേക്ഷിച്ച് 41 ശതമാനം വർധനവ് ആണിത്. യുപിഐ വളരെ ജനപ്രിയമായതിൻ്റെ ഒരു കാരണം അത് ഉപയോഗിക്കാൻ എളുപ്പമാണ് എന്നതാണ്.
നിങ്ങൾക്ക് വേണ്ടത് ഒരു സ്മാർട്ട്‌ഫോൺ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു സിം കാർഡ്, ഇൻ്റർനെറ്റ് കണക്ഷൻ, യുപിഐ ആപ്പ് എന്നിവ മാത്രമാണ്. ഇതുണ്ടെങ്കിൽ നിങ്ങളുടെ യുപിഐ പിൻ ഉപയോഗിച്ച് പേയ്‌മെൻ്റുകൾ നടത്താം. ഒടിപികൾ ആവശ്യമുള്ള മറ്റ് രീതികളിൽ നിന്ന് വ്യത്യസ്തമായി, യുപിഐയുടെ പിൻ അടിസ്ഥാനമാക്കിയുള്ള സുരക്ഷയും സൗകര്യവും നൽകുന്നു. നിങ്ങളുടെ യുപിഐ പിൻ മറന്നാൽ, നിങ്ങൾക്ക് അത് എളുപ്പത്തിൽ റീസെറ്റ് ചെയ്യാനും സാധിക്കും.

നിങ്ങളുടെ എടിഎം കാർഡിൽ ഏതെങ്കിലും തരത്തിൽ തകരാർ ഉണ്ടെങ്കിൽ, നിങ്ങളുടെ യുപിഐ പിൻ റീസെറ്റ് ചെയ്യാനായി, പകരം നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിക്കാം. നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ പിൻ പുനഃസജ്ജമാക്കുന്നതിന് ഉള്ള ഘട്ടം ഘട്ടം ആയുള്ള ഗൈഡ് ഇതാ:
നിങ്ങൾ യുപിഐ പിൻ റീസെറ്റ് ചെയ്യുന്ന പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് ഇനി പറയുന്ന കാര്യങ്ങൾ തയ്യാറാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ആധാർ കാർഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. കൂടാതെ, നിങ്ങളുടെ ആധാറിനും ബാങ്ക് അക്കൗണ്ടിനും നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് തന്നെ ആയിരിക്കണം. റീസെറ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ കാർഡ് നമ്പറിൻ്റെ ആദ്യത്തെ ആറ് അക്കങ്ങൾ നോട്ട് ചെയ്ത് വെക്കുക.
ഇനി ആധാർ ഉപയോഗിച്ച് നിങ്ങളുടെ യൂപിഐ പിൻ റീസെറ്റ് ചെയ്യാനുള്ള പ്രക്രിയ ആരംഭിക്കാം. ആദ്യം തന്നെ നിങ്ങളുടെ മൊബൈലിൽ യുപിഐ ആപ്പ് ഓപ്പൺ ചെയ്യുക. ഓർക്കുക പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ മറ്റ് യുപിഐ ആപ്പുകൾക്കും ഈ പ്രക്രിയ സമാനമാണ്.
നിങ്ങളുടെ ലിങ്ക് ചെയ്‌ത അക്കൗണ്ടുകൾ കാണുന്നതിന് മെനുവിലെ "ബാങ്ക് അക്കൗണ്ട്" ഓപ്‌ഷനിലേക്ക് നാവിഗേറ്റ് ചെയ്യുക. ശേഷം പിൻ റീസെറ്റ് പ്രക്രിയ ആരംഭിക്കാൻ "യുപിഐ പിൻ റീസെറ്റ്" ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പിന്നീട് നിങ്ങളുടെ ഐഡൻ്റിറ്റി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ആധാർ കാർഡ് നമ്പറിൻ്റെ ആദ്യ ആറ് അക്കങ്ങൾ നൽകുക.
അതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. പ്രോസസ് തുടരാൻ ലഭിച്ച ഒടിപി നൽകുക. ശേഷം ഒരു പുതിയ സുരക്ഷിത യുപിഐ പിൻ തിരഞ്ഞെടുത്ത് അത് നൽകുക. പ്രക്രിയ പൂർത്തിയാക്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ പുതിയ യുപിഐ പിൻ സ്ഥിരീകരിക്കുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








