യൂസര്‍ ഐഡിയോ പാസ്‌വേഡോ മറന്നാലും ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്യാം!!!

By Bijesh
|

ഫേസ് ബുക്ക് സ്ഥിരമായി ഉപയോഗിക്കാത്തവര്‍ക്ക് പലപ്പോഴും സംഭവിക്കുന്ന പ്രശ്‌നമാണ് ലോഗ് ഇന്‍ ചെയ്യുന്നതിനുള്ള യൂസര്‍ ഐ ഡിയോ പാസ് വേഡോ മറന്നു പോവുക എന്നത്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഫേസ് ബുക്ക് തുറക്കാനും സാധിക്കില്ല.

എന്നാല്‍ യൂസര്‍ ഐഡിയോ പാസ്‌വേഡോ മറന്നാലും ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഏറെ പ്രയാസമൊന്നുമില്ലാത്ത ചില രീതികളാണ് ഇത്. അത് എങ്ങനെയാണ് എന്നു നോക്കാം

ഇ-മെയില്‍ ഐഡി മറന്നാല്‍

ഇ-മെയില്‍ ഐഡി മറന്നാല്‍

ഇ- മെയില്‍ ഐഡി മറന്നുപോയാലും ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. അതിനായി യൂസര്‍ ഐ.ഡി. എഴുതേണ്ടിടത്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മതി. പക്ഷേ രജിസ്റ്റ്ര്‍ ചെയ്യുന്ന സമയത്ത് നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍തന്നെ യായിരിക്കണം എന്റര്‍ ചെയ്യേണ്ടത്.

 

ഇ-മെയില്‍ ഐഡി മറന്നാല്‍

ഇ-മെയില്‍ ഐഡി മറന്നാല്‍

നിങ്ങള്‍ ഫേസ് ബുക്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇ മെയില്‍ ഐഡിക്കു പുറമെ യൂസര്‍ നെയിം നല്‍കാറുണ്ട്. ആ യൂസര്‍ നെയിം എന്റര്‍ ചെയ്തും ലോഗ് ഇന്‍ ചെയ്യാം.

 

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നുപോയാല്‍ കാര്യങ്ങള്‍ അത്ര നിസാരമല്ല.

 

പാസ്‌വേഡ് മറന്നാല്‍
 

പാസ്‌വേഡ് മറന്നാല്‍

ആദ്യം ചെയ്യേണ്ടത് ഫേസ് ബുക് തുറന്ന് യൂസര്‍നെയിം, അല്ലെങ്കില്‍ ഇ- മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ ഇവയില്‍ഒന്ന് നല്‍കുക.

 

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നാല്‍

ഇനി പാസ്‌വേഡ് എഴുതേണ്ട ബോക്‌സിനു താഴെയായി ഫോര്‍ഗോഡ് യുവര്‍ പാസ്‌വേഡ് എന്ന് എഴുതിയിരിക്കുന്നതുകാണാം. അതില്‍ ക്ലിക് ചെയ്യുക.

 

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നാല്‍

ഇപ്പോള്‍ ഫൈന്‍ഡ് യുവര്‍ അക്കൗണ്ട് എന്നെഴുതിയ ഒരു ബോക്‌സ് പ്രത്യക്ഷപ്പെടും. അവിടെ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നിങ്ങള്‍ നല്‍കിയ യൂസര്‍ ഐഡി, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, മുഴുവന്‍ പേര് എന്നിവയില്‍ ഏതെങ്കിലും ഒന്ന് രേഖപ്പെടുത്തുക

 

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നാല്‍

ഇപ്പോള്‍ തുറക്കുന്ന പേജില്‍ റീസെറ്റ് പാസ്‌വേഡ് എന്നെഴുതിയ ബോക്‌സ് കാണാം. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രവും പേരും ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് ബോക്‌സ് പ്രത്യക്ഷപ്പെടുക.

 

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നാല്‍

അതില്‍ എങ്ങനെയാണ് പാസ്‌വേഡ് റീ സെറ്റ് ചെയ്യേണ്ടത് എന്നുചോദിക്കുന്ന ഏതാനും ഓപ്ഷനുകള്‍ കാണാം. അതായത് ഗൂഗിള്‍ അക്കൗണ്ട്, ഇ-മെയില്‍, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഉപയോഗിച്ച് പാസ്‌വേഡ് റീസെറ്റ് ചെയ്യാം. അതില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുക.

 

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നാല്‍

ഇപ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുത്ത മാധ്യമത്തിലേക്ക് കണ്‍ഫര്‍മേഷന്‍ കോഡ് അയച്ചുതുരം. ഇ-മെയില്‍ ആണ് തെരഞ്ഞെടുത്തതെങ്കില്‍ മെയില്‍ ഐ ഡിയിലേക്കും ഫോണാണെങ്കില്‍ ഫോണിലേക്ക് ടെക്‌സ്‌റ്് മെസേജായുമാണ് കണ്‍ഫര്‍മേഷന്‍ കോഡ് വരിക.

 

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നാല്‍

അതോടൊപ്പം നിങ്ങളുടെ ഫേസ് ബുക് പേജില്‍ ചെക് യുവര്‍ മെയില്‍ എന്നോ ചെക് യുവര്‍ ഫോണ്‍ എന്നോ എഴുതി (നിങ്ങള്‍ തെരഞ്ഞെടുത്ത മാധ്യമത്തിനനുസരിച്ച്) ബോക്‌സ് പ്രത്യക്ഷപ്പെടും. അതില്‍ കണ്‍ഫര്‍മേഷന്‍ കോഡ് എന്റര്‍ചെയ്യാനുള്ള സ്ഥലം കാണാം. അവിടെ കോഡ് രേഖപ്പെടുത്തുക. തുടര്‍ന്ന് കണ്ടിന്യൂ എന്ന് ക്ലിക് ചെയ്യുക.

 

പാസ്‌വേഡ് മറന്നാല്‍

പാസ്‌വേഡ് മറന്നാല്‍

ഇപ്പോള്‍ പുതിയ പാസ്‌വേഡ് തെരഞ്ഞെടുക്കാന്‍ ഉള്ള ബോക്‌സ് പ്രത്യക്ഷപ്പെടും. അവിടെ നിങ്ങള്‍ക്കിഷ്ടമുള്ള പാസ്‌വേഡ് രേഖപ്പെടുത്താം. തുടര്‍ന്ന് അത് വീണ്ടും എന്റര്‍ ചെയ്യാനും ആവശ്യപ്പെടും. അതിനുശേഷം അടിയില്‍ ലോഗ് മി ഔട് ഓഫ് അതര്‍ ഡിവൈസ് എന്നും കീപ് മി ലോഗ്ഡ് ഇന്‍ എന്നും കാണാം. അതില്‍ ഒന്ന് തെരഞ്ഞെടുക്കുക. എന്നിട്ട് കണ്ടിന്യൂ എന്ന് കൊടുത്താല്‍ മതി. പിന്നീട് പുതിയ പാസ്‌വേഡ് ഉപയോഗിച്ച് ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്യാം

 

യൂസര്‍ ഐഡിയോ പാസ്‌വേഡോ മറന്നാലും ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്യാം!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X