ഇൻസ്റ്റഗ്രാം റീൽസിലെ ഓഡിയോ സേവ് ചെയ്യുന്നതെങ്ങനെ, ഷെയർ ചെയ്യുന്നതെങ്ങനെ?

|

ഇൻസ്റ്റഗ്രാമിന്റെ ഏറ്റവും ജനപ്രിയമായ ഫീച്ചറാണ് ഇൻസ്റ്റഗ്രാം റീൽസ്. കഴിഞ്ഞ വർഷമാണ് കമ്പനി അവരുടെ പ്ലാറ്റ്‌ഫോമിൽ റീൽസ് ഫീച്ചർ അവതരിപ്പിച്ചത്. റീലുകളുടെ ഓഡിയോ സേവ് ചെയ്യാനും ഇൻസ്റ്റഗ്രാമിൽ ഫീച്ചറുണ്ട്. ഇത് പിന്നീടുള്ള ഉപയോഗത്തിനായി റീലുകളുടെ ഓഡിയോ സേവ് ചെയ്യാൻ യൂസേഴ്സിനെ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് ഓഡിയോ സേവ് ചെയ്യാൻ മാത്രമല്ല, ഒരു പ്രത്യേക ഓഡിയോ അടങ്ങിയ റീലുകൾ ഉള്ള പേജുകളും സേവ് ചെയ്യാനാകും. ഈ പേജുകൾ ഇൻസ്റ്റഗ്രാമിലെ മറ്റ് സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാനും കഴിയും. ഇങ്ങനെ ഓഡിയോകൾ സേവ് ചെയ്യാനും ഷെയർ ചെയ്യാനുമുള്ള ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമാണ്. ചിലപ്പോൾ ഇത്രയും കാലം ഇങ്ങനെ ഒരു ഫീച്ചർ ഉണ്ടായിരുന്നത് പോലും പലർക്കും അറിയണം എന്നില്ല. അത്തരക്കാർക്ക് വേണ്ടിയാണ് ഈ ലേഖനം. വളരെ ലളിതമായി ഇൻസ്റ്റഗ്രാമിൽ നിന്നും ഓഡിയോകൾ സേവ് ചെയ്യാൻ കഴിയും. അത് എങ്ങനെയെന്നത് അടക്കം ഉള്ള വിവരങ്ങൾക്ക് താഴേക്ക് വായിക്കുക.

ഇൻസ്റ്റഗ്രാം റീലുകളിൽ നിന്ന് ഓഡിയോ എങ്ങനെ സേവ് ചെയ്യാം, ഷെയർ ചെയ്യാം?

ഇൻസ്റ്റഗ്രാം റീലുകളിൽ നിന്ന് ഓഡിയോ എങ്ങനെ സേവ് ചെയ്യാം, ഷെയർ ചെയ്യാം?

നിങ്ങൾക്ക് സേവ് ചെയ്യാനും പങ്കിടാനും താൽപ്പര്യമുള്ള റീൽ പ്ലേ ചെയ്യുക.

സ്ക്രീനിന്റെ താഴെ ഇടത് കോണിലുള്ള ഓഡിയോയുടെ പേര് തെരഞ്ഞെടുക്കുക, നിങ്ങളെ ഓഡിയോ പേജിലേക്ക് നയിക്കും.

മുകളിൽ വലത് കോണിൽ, നിങ്ങൾ സേവ്, ഷെയർ ഐക്കണുകൾ കാണാൻ കഴിയും.

ഏറ്റവും താഴെ, "യൂസ് ഓഡിയോ" ഓപ്ഷൻ കാണാൻ കഴിയും.

ഓഡിയോ സേവ് ചെയ്യാനും ഷെയർ ചെയ്യാനും റീലിന്റെ താഴെ വലത് കോണിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.

സേവ് ചെയ്യുക, ഷെയർ ചെയ്യുക എന്നീ ഓപ്ഷനുകൾ കാണാൻ കഴിയും.


സേവ് ചെയ്ത ഓഡിയോ കാണുന്നത് എങ്ങനെയെന്ന് നോക്കാം

സേവ് ചെയ്യുന്ന വീഡിയോസ് കാണുന്നതിന് റീൽസ് സെക്ഷനിലെ മ്യൂസിക് ലൈബ്രററിയിലേക്ക് പോകുക. അവിടെ "ഫോർ യു" "പോപ്പ്" എന്നീ കാറ്റഗറികൾക്ക് ഒപ്പം "സേവ്ഡ്" ഓപ്ഷനും കാണാൻ കഴിയും. മെയിൻ മെനുവിലെ "സേവ്ഡ്" ഓപ്ഷനിൽ നിന്നും സേവ് ചെയ്ത റീലുകളഉം ഓഡിയോ പേജുകളും നേരിട്ട് ആക്സസ് ചെയ്യാനും അവസരം ഉണ്ട്.

ഇൻസ്റ്റാഗ്രാം ലിങ്ക് സ്റ്റിക്കർ ഫീച്ചർ സ്റ്റോറികളിൽ പങ്കിടുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാം ലിങ്ക് സ്റ്റിക്കർ ഫീച്ചർ സ്റ്റോറികളിൽ പങ്കിടുന്നതെങ്ങനെ?

ഇൻസ്റ്റഗ്രാം

ഇത് പോലെ വളരെ ഉപകാരപ്രദമായ മറ്റൊരു ഇൻസ്റ്റഗ്രാം ഫീച്ചറാണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ. അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് കേൾക്കുമ്പോൾ തോന്നും ഇങ്ങനെ ഡിലീറ്റ് ചെയ്ത മേസേജുകൾ തിരിച്ചെടുക്കാൻ ഉള്ള ഓപ്ഷൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്. അധികം ആളുകൾക്കും വലിയ ധാരണയില്ലെങ്കിലും ഇതിനുള്ള വഴികളും ഇൻസ്റ്റഗ്രാമിൽ തന്നെയുണ്ട്. സന്ദേശങ്ങൾ മാത്രമല്ല ഡിലീറ്റ് ചെയ്ത പോസ്റ്റുകളും സ്റ്റോറീസുമൊക്കെ റിക്കവർ ചെയ്യാനാകും.

ഡിലീറ്റ്

ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ ഒരിക്കലും ഇൻസ്റ്റഗ്രാമിന്റെ ആപ്പിലൂടെ തിരികെ ലഭിക്കില്ല. പക്ഷെ ഈ സന്ദേശങ്ങൾ നമ്മുടെ ഇമെയിലിൽ ലഭ്യമാക്കാനാകും. ഡിലീറ്റ് ചെയ്ത ഇൻസ്റ്റഗ്രാം മെസേജുകൾ മെയിലിലൂടെ തിരിച്ചെടുക്കുന്നതിന് ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതി. അതിന് ആദ്യം നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പോകുക. ആപ്പിന്റെ മുകളിൽ വലതി കോണിലുള്ള മൂന്ന് ബാറുകളിൽ ഒരു പ്രാവശ്യം ടാപ്പ് ചെയ്യുക. ഇപ്പോൾ ഒരു മെനു തുറക്കും. ഇവിടെ ഏറ്റവും മുകളിലായി കാണുന്ന സെറ്റിങ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക. സെർച്ച് ടാബിൽ ഡൌൺലോഡ് ഡാറ്റ എന്ന് ടൈപ്പ് ചെയ്ത് വിടുക. തുടർന്ന് ഇമെയിൽ ഐഡിയും ഇൻസ്റ്റഗ്രാം പാസ്വേർഡും നൽകുക. ശേഷം റിക്വസ്റ്റ് ഡൌൺലോഡിൽ ടാപ്പ് ചെയ്യുക. ഇനി നിങ്ങളുടെ മെയിൽ പരിശോധിച്ചാൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിശദാംശങ്ങളും ലഭ്യമാകും.

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?

പോസ്റ്റുകൾ

ഇൻസ്റ്റഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ തിരികെ കിട്ടാനും ചില ലളിതമായ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ മതിയാകും. ഒരിക്കൽ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ തിരിച്ചെടുക്കാനാകുമെങ്കിലും ഇതിന് ഒരു ടൈം ലിമിറ്റേഷനും നൽകിയിട്ടുണ്ട്. ഡിലീറ്റ് ചെയ്ത റീലുകൾ, സ്റ്റോറീസ് വീഡിയോകൾ, ഫോട്ടോകൾ, ഐജിടിവി വീഡിയോകൾ എന്നിവയെല്ലാം തിരിച്ചെടുക്കാൻ ആകും. പക്ഷെ ഡിലീറ്റ് ചെയ്ത് 24 മണിക്കൂർ നേരത്തേക്ക് മാത്രം. ഇൻസ്റ്റഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിസ്റ്റോർ ചെയ്യുന്നത് എങ്ങനെയെന്ന് പറയാം.

ടാപ്പ്

ആദ്യം അക്കൌണ്ടിൽ പോയി മുകളിൽ വലത് കോണിലുള്ള മൂന്ന് ബാറുകളിൽ ടാപ്പ് ചെയ്യുക. മെയിൻ മെനു ഓപ്പൺ ആകും. ഏറ്റവും മുകളിൽ കാണുന്ന സെറ്റിങ്സിൽ ടാപ്പ് ചെയ്യുക. അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്ത ശേഷം തുറക്കുന്ന മെനുവിൽ നിന്നും റീസന്റ്ലി ഡിലീറ്റഡ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇവിടെ നിങ്ങൾ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ കാണാൻ കഴിയും. റിസ്റ്റോർ ചെയ്യേണ്ടവ സെലക്ട് ചെയ്ത് റിസ്റ്റോർ ഓപ്ഷൻ ടാപ്പ് ചെയ്താൽ പോസ്റ്റ് അക്കൌണ്ടിൽ കാണാൻ ആകും.

ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകളും പോസ്റ്റുകളും തിരിച്ചെടുക്കുന്നതെങ്ങനെ?ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകളും പോസ്റ്റുകളും തിരിച്ചെടുക്കുന്നതെങ്ങനെ?

Best Mobiles in India

English summary
Users can not only save audio but also save pages with reels containing specific audio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X