യൂട്യൂബ്‌ ഓഫ്‌ലൈൻ: ഒരു വീഡിയോ ഓഫ്‌ലൈനിൽ എങ്ങനെ ഡൗൺലോഡ് ചെയ്യ്ത് കാണാം?

|

യൂട്യൂബ്‌, ലോകത്ത് വളരെയധികം ആളുകൾ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. ഡിജിറ്റൽ രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തുന്ന ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ വ്യത്യസ്തങ്ങളായ വീഡിയോകൾ ഉപയോക്താക്കളിലേക്ക് ത്തിക്കുന്നു എന്ന ചുമതലയാണ് യൂട്യൂബ്‌ വഹിക്കുന്നത്. നിരവധി വീഡിയോ ക്ലിപ്പുകൾ മാത്രമല്ല സിനിമകളും മറ്റും ഈ പ്ലാറ്റഫോം വഴി ആസ്വദിക്കാവുന്നതാണ്.

യൂട്യൂബ്

സിനിമകൾ, ടെലിവിഷൻ പരിപാടികൾ, വ്‌ളോഗിങ്‌, പാട്ടുകൾ, ഗെയ്മിങ് എന്നിങ്ങനെ പല തരത്തിലുള്ള വീഡിയോകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന യൂട്യൂബ് വീഡിയോകള്‍ ഡൗൺലോഡ് ചെയ്യാനും ഇപ്പോൾ കഴിയുന്നതാണ്. യൂട്യൂബ് ആപ്പിനുള്ളിൽ തന്നെ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടാൽ പിന്നീട് ഇന്റർനെറ്റ് സേവനം ഇല്ലാത്തപ്പോഴും ആ വീഡിയോ കാണാൻ സാധിക്കും എന്നതാണ് അറിയിക്കേണ്ട മറ്റൊരു സവിശേഷത.

വീഡിയോ ഡൗൺലോഡ്

ഇന്റർനെറ്റ് വേഗത കുറവുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്ത സൂക്ഷിക്കാവുന്ന സൗകര്യം ഉപഭോക്താക്കൾക്ക് ഏറെ ഉപയോഗപ്രദമാകും. വ്യത്യസ്തമായ ക്വാളിറ്റിയിലും വീഡിയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫുൾ എച്ച്ഡിയിൽ വരെ വീഡിയോ ഡൗൺലോഡ് ചെയ്യാനും പിന്നീട് വീക്ഷിക്കാനും സാധിക്കും.

യൂട്യൂബ് വീഡിയോകള്‍ എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

യൂട്യൂബ് വീഡിയോകള്‍ എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

ആദ്യം നിങ്ങൾ ചെയ്യേണ്ടത് 'യൂട്യൂബ് തുറക്കുക' എന്നുള്ളതാണ്.

നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയ പ്ലേ ചെയ്ത ശേഷം താഴേ കാണുന്ന

ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇതിന് ശേഷം ഡൗൺലോഡ് ക്വാളിറ്റി തിരഞ്ഞെടുക്കുക. കുറഞ്ഞ ക്വാളിറ്റി മുതൽ എച്ച് ഡി ക്വാളിറ്റി വീഡിയോ വരെ ഡൗൺലോഡ് ചെയ്യാം.

ഒരു നീലനിറത്തിലെ ടിക്ക് വീഡിയോയ്ക്ക് പുറത്ത് കാണുമ്പോൾ ഡൗൺലോഡ് പൂർത്തിയായതായി മനസിലാക്കാം.

ഡൗൺലോഡ് ചെയ്ത വീഡിയോകള്‍

ഡൗൺലോഡ് ചെയ്ത വീഡിയോകള്‍ കാണുന്നതിന് യൂട്യൂബിൽ തന്നെ ലൈബ്രറി എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. അവിടെ ഡൗൺലോഡ് എന്ന ഫോൾഡറിൽ നിന്നും നിങ്ങൾ ഡൗൺലോഡ് ചെയ്ത വീഡിയോ കാണാവുന്നതാണ്. ഡൗൺലോഡ് ചെയ്ത വീഡിയോകൾ കാണാൻ നെറ്റ്‌വർക്ക് ആവശ്യമില്ല. നിങ്ങളുടെ ഫോണിലെ മെമ്മറിയിലേക്കാണ് ഈ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുക.

യൂട്യൂബിൻറെ ഓഫ്‌ലൈൻ സവിശേഷത

2014-ൽ ലോഞ്ച് ചെയ്യ്ത യൂട്യൂബിൻറെ ഓഫ്‌ലൈൻ സവിശേഷത ആൻഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കളെ പിന്നീടുള്ള ഉപഭോഗത്തിനായി യൂട്യൂബ്‌ വീഡിയോകൾ അവരുടെ ഉപകരണത്തിലേക്ക് സംരക്ഷിക്കാൻ അനുവദിക്കുന്നു. ഈ വീഡിയോകൾ മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈ-ഫൈ നെറ്റ്‌വർക്ക് വഴി ഡൗൺലോഡ് ചെയ്യാനാകും. സവിശേഷത പരസ്യ-പിന്തുണയുള്ളതാണ്, അതിനാൽ നിങ്ങളുടെ വീഡിയോയിൽ എത്തുന്നതിനുമുമ്പ് ഒരു പരസ്യത്തിലൂടെ കടന്നു പോകേണ്ടതായി വരും.

എല്ലാ വീഡിയോയും ലഭ്യമല്ല

എല്ലാ വീഡിയോയും ലഭ്യമല്ല

എല്ലാ വീഡിയോകളും ഓഫ്‌ലൈൻ കാണുന്നതിന് ലഭ്യമല്ല എന്നത് മറ്റൊരു പ്രശ്‌നമാണ്. ഇന്ത്യയിലെ ജനപ്രിയ യൂട്യൂബ് ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും ഡൗൺലോഡ് ചെയ്യാൻ‌ കഴിയും. പക്ഷേ, ഡൗൺലോഡ് ചെയ്യാൻ‌ ലഭ്യമല്ലാത്ത ചില വീഡിയോകൾ‌ നിങ്ങൾ‌ കണ്ടേക്കാം. ഡൗൺലോഡ് ചെയ്‌ത ഏത് വീഡിയോയും 48 മണിക്കൂർ വരെ ഓഫ്‌ലൈനിൽ പ്ലേ ചെയ്യാൻ കഴിയും.

Best Mobiles in India

English summary
YouTube's offline feature allows Android and iOS users to save YouTube videos to their device for later consumption. These videos can be downloaded via mobile data or Wi-Fi network. The feature is ad-supported, however, so you will have to sit through an advertisement before getting to your video.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X