ഫോണ്‍ ഉണക്കാന്‍ ചില സൂത്ര പണികള്‍

Posted By: Arathy

മഴ തകര്‍ത്ത്‌ പെയ്യുകയാണ്. അതിനു പുറമേ രോഗങ്ങളുടെ വിളയാട്ടവും ആരംഭിച്ചു. ഇതു കാരണം പലസ്ഥലങ്ങളിലും സ്‌ക്കൂളുകള്‍ക്ക് വരെ അവധി പ്രഖ്യപിച്ചു. മഴ കാരണം പുറത്ത് പോലും ഇറങ്ങുവാന്‍ കഴിയാതെ ജനങ്ങള്‍ വലയുകയാണ്. ഒന്ന് പുറത്തിറങ്ങിയാല്‍ മതി തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും നനഞ്ഞ് കുളിച്ചിരിക്കും കൈയില്‍ കരുതിയ പല സാധനങ്ങളും നനഞ്ഞായിരിക്കും നമുക്ക് കിട്ടുക. അതില്‍ നമ്മുടെ മൊബൈല്‍ ഫോണും ഉണ്ടാക്കും. ഫോണ്‍ നനഞ്ഞാലുള്ള സ്ഥിതി ഒന്ന് ആലോച്ചിച്ചു നോക്കൂ ഇതാ ഇനി  നിങ്ങളുടെ ഫോണ്‍ നനഞ്ഞാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍.

നിക്കോണ്‍ ക്യാമറകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍ ഉണക്കാന്‍ ചില സൂത്ര പണികള്‍

വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്ക്കണം.

ഫോണ്‍ ഉണക്കാന്‍ ചില സൂത്ര പണികള്‍

സിം കാര്‍ഡ് വേഗം ഊരിവയ്ക്കണം. വെള്ളത്തില്‍ നിന്ന് അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക് കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന് സിം ഊരി വയ്ക്കുന്നതാണ് നല്ലത്.

 

 

ഫോണ്‍ ഉണക്കാന്‍ ചില സൂത്ര പണികള്‍

സോഫ്റ്റ് തുണയോ, പേപ്പര്‍ ടൗവലോ ഉപയോഗിച്ച് ഫോണ്‍ നന്നായി തുടയ്ക്കുക. ഫോണ്‍ അധികം കുലുക്കരുത്.

 

 

ഫോണ്‍ ഉണക്കാന്‍ ചില സൂത്ര പണികള്‍

വാക്യും ക്ലീനര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കാം. പക്ഷേ സൂക്ഷിച്ച് വേണു ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്.

ഫോണ്‍ ഉണക്കാന്‍ ചില സൂത്ര പണികള്‍

മുന്‍പ് ഞങ്ങള്‍ പറഞ്ഞതു പോലെ അരി ഉപയോഗിച്ച് ഫോണ്‍ ഉണക്കാവുന്നതാണ്.

ഫോണ്‍ ഉണക്കാന്‍ ചില സൂത്ര പണികള്‍

ഉണക്കിയ ഫോണ്‍ പെട്ടെന്ന് ഉപയോഗിക്കരുത്. 5, 6 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവു. ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരിക്കും പരിശോധിച്ച് ഒരു കുഴപ്പവും ഇല്ലെന്ന് ഉറപ്പ് വരുത്തണം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot