ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?

|

അടുത്തിടെയാണ് ഇൻസ്റ്റാഗ്രാം ലൈവ് വീഡിയോകൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ലൈവ് ഷെഡ്യൂളിങെന്ന പേരിലെത്തിയ ഫീച്ചർ വഴി 90 ദിവസം വരെ മുൻകൂട്ടി ലൈവ് വീഡിയോകൾ ഷെഡ്യൂൾ ചെയ്യാനാകും. ഇങ്ങനെ ഷെഡ്യൂൾ ചെയ്യപ്പെടുന്ന ലൈവുകൾ ഫോളോവേഴ്സിനെ ഓർമിപ്പിക്കാനും ഇൻസ്റ്റാഗ്രാമിൽ ഓപ്ഷനുണ്ട്. തങ്ങൾ പിന്തുടരുന്ന ക്രിയേറ്റേഴ്സിന്റെ ലൈവുകളെക്കുറിച്ച് റിമൈൻഡർ സെറ്റ് ചെയ്യാൻ ഫോളോവേഴ്സിന് സാധിക്കും. റിമൈൻഡറുകൾ സെറ്റ് ചെയ്താൽ ഇന്ന ദിവസം ഇന്ന ആളുടെ ലൈവ് ഉണ്ട് എന്നെല്ലാം ഉള്ള അലർട്ടുകൾ യൂസേഴ്സിന് ലഭിക്കും. ഇൻസ്റ്റാഗ്രാം സ്റ്റോറികൾ വഴി ലൈവുകൾ ആരംഭിക്കാനും കഴിയും. ഫോളോവേഴ്സുമായി കൂടുതൽ ഇടപഴകാനും കണ്ടന്റ് ക്രിയേറ്റഴ്സിന് സാധിക്കുമെന്നതും പ്രത്യേകതയാണ്.

 

ലൈവ്

ലൈവ് ഷെഡ്യൂളിങ് ഉപയോഗിച്ച് ക്രിയേറ്റേഴ്സിന് വലിയ ആകാംഷ സൃഷ്ടിക്കാനും. ലൈവ് ചെയ്യുന്നതിന് 90 ദിവസം മുന്നേ വരെ പ്രഖ്യാപനങ്ങളൊക്കെ നടത്തിയാൽ ക്രിയേറ്റേഴ്സിനെ സ്ഥിരമായി ഫോളോ ചെയ്യുന്നവർക്കും പുതിയ ഫോളോവേഴ്സിനുമൊക്കെ വലിയ പ്രതീക്ഷകളുണ്ടാകും. സെലിബ്രറ്റികളും സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്നവരുമൊക്കെ ഇങ്ങനെ ഒരു ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്ന വിവരം തന്നെ വലിയ സംസാരവിഷയമാകും. ഒപ്പം ഒരു വലിയ പ്രഖ്യാപനമോ വരാനിരിക്കുന്ന ഇവന്റോ അല്ലെങ്കിൽ ഒരു ലോഞ്ചോ പോലും പ്രതീക്ഷിക്കാൻ ഫോളോവേഴ്സിനെ പ്രേരിപ്പിക്കുകയും ചെയ്യും. വിവാദ വിഷയങ്ങളിലടക്കം തങ്ങളുടെ നിലപാടുകൾ പൊതു ഇടത്തിൽ പറയാനുള്ള അവസരം ക്രിയേറ്റേഴ്സിന് ലഭിക്കും.

ഇൻസ്റ്റാഗ്രാം ഉപയോഗം കുറയ്ക്കണമെന്ന് കൌമാരക്കാരോട് ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം തന്നെ രംഗത്ത്ഇൻസ്റ്റാഗ്രാം ഉപയോഗം കുറയ്ക്കണമെന്ന് കൌമാരക്കാരോട് ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം തന്നെ രംഗത്ത്

ഇൻസ്റ്റാഗ്രാം

കൂടുതൽ ചെറുപ്പക്കാരും ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന നവമാധ്യമങ്ങളിലാന്നാണ് ഇൻസ്റ്റാഗ്രാം. അത് കൊണ്ട് തന്നെ സെലിബ്രറ്റികൾക്കും മറ്റും തങ്ങൾക്ക് പറയാനുള്ളതെല്ലാം പറയാനുള്ള ഇടം കൂടിയാണ് ഇൻസ്റ്റാഗ്രാം. അത്തരം ക്രിയേറ്റേഴ്സിനാണ് ഷെഡ്യൂൾ ലൈവ് ഓപ്ഷൻ കൂടുതൽ ഉപയോഗപ്രദമാകുക. ഷെഡ്യൂൾ ചെയ്ത് കഴിഞ്ഞാൽ ലൈവ് ലിങ്ക് അടങ്ങുന്ന പോസ്റ്റും വിവരണവും നിർദേശങ്ങളുമെല്ലാം ഫോളോവേഴ്സിന് കാണാൻ കഴിയും, ഷെഡ്യൂളിങ് ഉപയോഗിച്ച് കൌണ്ട് ഡൌൺ സ്റ്റോറികളും മറ്റും ചെയ്യാനും സാധിക്കും.

ഇൻസ്റ്റാഗ്രാമിൽ ഒരു ലൈവ് വീഡിയോ എങ്ങനെ ഷെഡ്യൂൾ ചെയ്യാം
 

ഇൻസ്റ്റാഗ്രാമിൽ ഒരു ലൈവ് വീഡിയോ എങ്ങനെ ഷെഡ്യൂൾ ചെയ്യാം

ഏതൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവിനും ഒരു ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യാൻ കഴിയും, അത് ക്രിയേറ്റേഴ്സിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ ലൈവ് ചെയ്യുന്നത് പോലെ തന്നെ എളുപ്പമാണ് ലൈവ് ഷെഡ്യൂൾ ചെയ്യുന്നതും. വളരെ ലളിതമായ സ്റ്റെപ്പുകളിലൂടെയാണ് ലൈവ് ഷെഡ്യൂൾ ചെയ്യുന്നത്. ലൈവ് വീഡിയോയിൽ മറ്റ് ഫോളോവേഴ്‌സിനെ ചേർക്കാനും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നു.

സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?

ഇൻസ്റ്റാഗ്രാമിൽ ലൈവ് ആരംഭിക്കുന്നതിനുള്ള ഘട്ടങ്ങളാണ് ചുവടെ നൽകുന്നത്

ഇൻസ്റ്റാഗ്രാമിൽ ലൈവ് ആരംഭിക്കുന്നതിനുള്ള ഘട്ടങ്ങളാണ് ചുവടെ നൽകുന്നത്

 • ആദ്യം ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കുക, ഇടത് വശത്തേക്ക് സ്വൈപ്പ് ചെയ്ത് ക്യാമറ ഓപ്പൺ ചെയ്യുക.
 • ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ, ഫോണിന്റെ ബോട്ടം എൻഡിൽ നിന്ന് വലത്തേക്ക് സ്വൈപ്പ് ചെയ്ത് ലൈവ് ഓപ്ഷൻ സെലക്ട് ചെയ്യുക.
 • ഇപ്പോൾ സ്ക്രീനിന്റെ വലത് വശത്തായി ഷെഡ്യൂൾ ഓപ്ഷൻ കാണാൻ കഴിയും.
 • ഷെഡ്യൂളിൽ ടാപ്പ് ചെയ്ത ശേഷം ഇവന്റിന്റെ അല്ലെങ്കിൽ ലൈവിന്റെ ടൈറ്റിൽ എന്താണോ അത് 'വീഡിയോ ടൈറ്റിൽ' എന്ന ബാറിൽ നൽകുക.
 • 'സ്റ്റാർട്ട് ടൈം' ഓപ്ഷനിൽ ടാപ് ചെയ്ത ശേഷം ലൈവ് എന്നത്തേക്കാണോ ഷെഡ്യൂൾ ചെയ്യുന്നത് ആ ദിവസവും സമയവും തെരഞ്ഞെടുക്കുക.
 • 'ലൈവ് വീഡിയോ ഷെഡ്യൂൾ' എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്താൽ ലൈവ് ഷെഡ്യൂൾ ആകും.
 •  

  ഷെഡ്യൂൾ

  ഉപയോക്താക്കൾക്ക് ലൈവ് ഷെഡ്യൂൾ ചെയ്ത വിവരം അപ്പോൾ തന്നെ ഫോളോവേഴ്സുമായി പങ്കിടാനാകും. നിങ്ങൾ ലൈവ് ചെയ്യാൻ പോകുന്നതിന് മുമ്പ് ഫോളോവേഴ്സിന് റിമൈൻഡറുകൾ ലഭിക്കും.

  അടിമുടി മാറാൻ വാട്സ്ആപ്പ്, പുതിയ അഞ്ച് ഫീച്ചറുകൾ കൊണ്ടുവരുന്നുഅടിമുടി മാറാൻ വാട്സ്ആപ്പ്, പുതിയ അഞ്ച് ഫീച്ചറുകൾ കൊണ്ടുവരുന്നു

Most Read Articles
Best Mobiles in India

English summary
Live videos can be scheduled up to 90 days in advance through the feature called Live Scheduling.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X