ടെലഗ്രാമിൽ ടെക്സ്റ്റ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് അയക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
വാട്സാപ്പിന് ബദലായി ഏറ്റവും പ്രചാരമുള്ള അപ്പാണ് ടെലഗ്രാം. വാട്സാപ്പ് പുറത്തിറക്കിയ പുതിയ സ്വകാര്യതാ നയം കാരണം ടെലഗ്രാമിലേക്ക് ചേക്കേറിയവരും ഏറെയാണ്. വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ മാതൃ കമ്പനി ആയ ഫെയ്സ്ബുക്കിന് കൈമാറും എന്നതാണ് പലരെയും മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പ്രതിഷേധം ഉയർന്നതോടെ വാട്സാപ്പ് തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയെങ്കിലും മറ്റൊരു ബദലിനായി ആളുകൾ അന്വേഷണം നടത്തുന്നു.

മെസേജിംഗ് എന്നതിന് അപ്പുറത്ത് വിവിധങ്ങളായ മറ്റു ഫീച്ചറുകൾ കൂടി കാരണമാണ് ടെലഗ്രാം ശ്രദ്ധിക്കപ്പെടുന്നത്. ഇമേജ്, വീഡിയോ,ഡോക്യുമെൻ്റ് എന്നിവയുടെ വലിയ ഫയലുകൾ എളുപ്പത്തിൽ അയക്കാൻ സാധിക്കുന്ന ടെലഗ്രാമിൽ ലൊക്കേഷൻ, ശബ്ദ സന്ദേശം എന്നിവ കൈമാറാനും സാധിക്കും. അയ്യായിരത്തിൽ അധികം ആളുകളെ ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പ്, മെസേജ് പിൻ ചെയ്യൽ, നമ്പർ ഷെയർ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യൽ, അൺലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ്, ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഫയലുകളുടെ കൈമാറ്റം എന്നിങ്ങനെ നിരവധി സവിശേഷതകൾ വാട്സാപ്പിനെ അപേക്ഷിച്ച് ടെലഗ്രാമിന് ഉണ്ട്.

നിങ്ങൾ ഇതു വരെ ഉപയോഗിച്ച് നോക്കാത്ത ഫീച്ചറുകൾ പോലും ടെലഗ്രാമിൽ ഉണ്ടായിരിക്കും. അത്തരം ഒന്നാണ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് അയക്കുന്ന സംവിധാനം. ആൻഡ്രോയിഡ്, ഐഓഎസ്, കമ്പ്യൂട്ടർ എന്നിവയിൽ ഉപയോഗിക്കുന്ന ടെലഗ്രാമിൽ നിന്ന് എല്ലാം ഈ സേവനം പ്രയോജനപ്പെടുത്താം. ഓരോന്നിലും വ്യത്യസ്ഥമായ രീതിയാണ് അവലംബിക്കേണ്ടത് എന്ന് മാത്രം. ഇവിടെ ആൻഡ്രോയിഡ് ഫോണിൽ എങ്ങനെ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്ത് അയക്കാം എന്നത് നോക്കാം.

• നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈൽ ഫോണിൽ ടെലഗ്രാം ആപ്പ് തുറക്കുക
• പുതിയ യൂസറാണ് എങ്കിൽ നിങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കുക
• കോൺടാക്ട് ലിസ്റ്റിൽ പോയി സന്ദേശം അയക്കേണ്ട ആളെ തെരഞ്ഞെടുക്കുക
• മെസേജ് ടാബിൽ അയക്കാനുള്ള മെസേജ് ടൈപ്പ് ചെയ്യുക

• സന്ദേശം സെന്റ് ചെയ്യാനായി ക്ലിക്ക് ചെയ്യുന്ന മാർക്കിൽ ക്ലിക്ക് ചെയ്ത് പിടിക്കുക. ഷെഡ്യൂൾ മെസേജ്, ശബ്ദമില്ലാതെ മെസേജ് അയക്കൽ എന്നിങ്ങനെ രണ്ട് ഓപ്ക്ഷനുകൾ നിങ്ങൾക്ക് കാണാനാകും. ഇതിൽ ആദ്യത്തേത് തെരഞ്ഞടുക്കുക.
• എത്ര സമയത്തിന് ശേഷമാണ് സന്ദേശം അയക്കേണ്ടത് എന്ന് രേഖപ്പെടുത്തുക. നൽകിയിട്ടുള്ള സമയത്ത് സന്ദേശം കോൺടാക്ടിലേക്ക് അയക്കപ്പെടും


Click it and Unblock the Notifications








