ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ഷെഡ്യൂള്‍ ചെയ്യുന്നതെങ്ങനെ ??

Posted By: Staff

ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ഷെഡ്യൂള്‍ ചെയ്യുന്നതെങ്ങനെ ??

നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു ഫാന്‍ പേജോ മറ്റോ ഉണ്ടെന്നു വയ്ക്കുക. അടുത്ത മാസം ഒരു ദിവസം നിങ്ങള്‍ക്ക് അതിലൊരു പോസ്റ്റ് നടത്തണം. എന്നാല്‍ ആ സമയത്ത് നിങ്ങള്‍ക്കതിന് സാധിയ്ക്കില്ലെങ്കില്‍ പോസ്റ്റ് നിങ്ങള്‍ക്ക് ഇന്നേ ഷെഡ്യൂള്‍ ചെയ്യാന്‍ സാധിയ്ക്കും. അതേ, ബ്ലോഗിലും മറ്റും പോസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് പോലെ ഫോസ്ബുക്കിലും സാധിയ്ക്കും. നിങ്ങള്‍ നെറ്റ് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ പോസ്റ്റ് കൃത്യമായി ഉദ്ദേശിച്ച സമയത്ത് തന്നെ കൃത്യമായി പേജില്‍ പ്രത്യക്ഷപ്പെടുകയും, സബ്‌സ്‌ക്രൈബേഴ്‌സിന്റെ ന്യൂസ് ഫീഡിലേക്ക് പങ്കുവയ്ക്കപ്പെടുകയും ചെയ്യും.

പോസ്റ്റ് ഷെഡ്യൂള്‍ ചെയ്യുന്ന വിധം ചുവടെ തന്നിരിയ്ക്കുന്ന ചിത്രങ്ങളില്‍ കാണാന്‍ സാധിയ്ക്കും.

ആദ്യമായി നിങ്ങളുടെ പോസ്റ്റ് തയ്യാറാക്കുക. അത് ടെക്‌സ്റ്റ്, ചിത്രം, വീഡിയോ തുടങ്ങി എന്തുമാകാം.

വര്‍ഷവും, ദിവസവും, സമയവുമൊക്കെ നല്‍കിയതിന് ശേഷം ഷെഡ്യൂള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പോസ്റ്റ് നിശ്ചയിക്കപ്പെട്ട സമയത്ത് ഓട്ടോമാറ്റിക്കായി പോസ്റ്റ് ചെയ്യപ്പെടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot