ജിമെയിലിലും ഗൂഗിള്‍ ഡോക്‌സിലും ഒരുമിച്ച് സെര്‍ച്ച് ചെയ്യുന്നതെങ്ങനെ?

Posted By: Super

ജിമെയിലിലും ഗൂഗിള്‍ ഡോക്‌സിലും ഒരുമിച്ച് സെര്‍ച്ച് ചെയ്യുന്നതെങ്ങനെ?

ജിമെയിലിലും ഗൂഗിള്‍ ഡോക്‌സിലും ധാരാളം മെയിലുകളും അറ്റാച്ച്‌മെന്റുകളും ഉള്ളവരെ സംബന്ധിച്ച് ഒരു പ്രത്യേക ഫയല്‍ സെര്‍ച്ച് ചെയ്ത്  കണ്ടുപിടിക്കുക ഏറെ ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് ഒരേ സമയം ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ് ഫയലുകള്‍ സെര്‍ച്ച് ചെയ്യണമെന്നുണ്ടോ? അതായത് സെര്‍ച്ച്  ചെയ്യുമ്പോള്‍ ജിമെയില്‍, ഡോക്‌സ് ഫലങ്ങള്‍ വെവ്വേറെ ലഭിക്കും. ഡോക്‌സില്‍ ധാരാളം അറ്റാച്ച്‌മെന്റുകള്‍ സേവ് ചെയ്തവര്‍ക്ക് ഇത് ഏറെ ഉപകരിക്കും.

ജിമെയിലിലെ ലാബ്‌സ് സൗകര്യം ഇതിനായി ഉപയോഗപ്പെടുത്താം. ജിമെയില്‍ ആപ്ലിക്കേഷന്‍ സ്റ്റോറാണ് ലാബ്‌സ്. ഇതിലെ പല സൗകര്യങ്ങളും ജിമെയില്‍ ഉപയോഗം എളുപ്പമാക്കുന്നതിനായി വികസിപ്പിച്ചെടുത്തവയാണ്.

ആദ്യം ജിമെയിലില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം settingsല്‍ പോകുക. അവിടെ Labs എന്ന ടാബ് കാണാനാകും. അതില്‍ ക്ലിക് ചെയ്താല്‍ ധാരാളം ആപ്ലിക്കേഷനുകളുടെ പട്ടിക കാണാം. ഈ പട്ടികയില്‍ ഏകദേശം മധ്യത്തിലായി Apps Search എന്ന ആപ്ലിക്കേഷന്‍ ഉണ്ടാകും. ഇതിന് നേരേയുള്ള Enable ബട്ടണില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ ലിസ്റ്റിന്റെ ഏറ്റവും താഴെയായി Save Changes ബട്ടണില്‍ ക്ലിക് ചെയ്യാം.

തുടര്‍ന്ന് ജിമെയിലില്‍ എന്ത് സെര്‍ച്ച് ചെയ്താലും ജിമെയില്‍ സെര്‍ച്ച് റിസള്‍ട്ടുകളുടെ താഴെയായി ഡോക്‌സ് റിസള്‍ട്ടുകളും ലഭിക്കും. എന്താ സെര്‍ച്ചിംഗ്  എളുപ്പമായില്ലേ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot