ചിത്രങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യും ?

By Super
|
ചിത്രങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യും ?

ഗൂഗിള്‍ എന്നാല്‍ ഇന്റര്‍നെറ്റ് എന്ന് കരുതുന്നവരാണ് നല്ല ഒരു വിഭാഗം ആളുകളും. ഗൂഗിള്‍ ചെയ്യുക, ഗൂഗിളില്‍ നോക്കുക എന്നുള്ള പ്രയോഗങ്ങള്‍ വരെ നിത്യോപയോഗത്തില്‍ സജീവമായതോടെ ഗൂഗിളിന് ഇന്റര്‍നെറ്റിലെ ദൈവം എന്ന പരിവേഷം തന്നെ ലഭിച്ചു. എന്തിനേക്കുറിച്ച് ചോദിച്ചാലും ഞൊടിയിടയ്ക്കുള്ളില്‍ ഉത്തരം തരാന്‍ കഴിവുള്ള, ഏറ്റവും കൃത്യതയുള്ള ആശ്രയകേന്ദ്രമായി ഗൂഗിള്‍ വളര്‍ന്നു വികസിച്ചതായിരുന്നു ഇതിന് കാരണം. ബിംഗ്, യാഹൂ, ആസ്‌ക് തുടങ്ങി ഒട്ടേറെ സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ടായിട്ടും നമുക്കിപ്പോഴും പ്രിയം ഗൂഗിള്‍ തന്നെയാണ്.

ഗൂഗിള്‍ ഉപയോഗിയ്ക്കാത്തവരായി ആരും കാണില്ല. എന്നാല്‍ വാക്കുകളല്ലാതെ ചിത്രങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തിട്ടുണ്ടോ എന്നെങ്കിലും? ഗൂഗിളിലെ ഇമേജ് സെര്‍ച്ച് ഓപ്ഷനല്ല ഉദ്ദേശിച്ചത്.മറിച്ച് ചിത്രങ്ങള്‍ കീവേഡുകള്‍ക്ക് പകരം നല്‍കി സെര്‍ച്ച് ചെയ്യുന്ന വിധമാണ് നമ്മുടെ സംസാരവിഷയം. ഉദാഹരണത്തിന് നിങ്ങളുടെ കൈയ്യില്‍ ഒരു പ്രശസ്ത വ്യക്തിയുടെ ചിത്രമുണ്ട. എന്നാല്‍ കക്ഷി ആരാണെന്ന് ഒരറിവുമില്ല. ആ അവസരത്തില്‍ ഗൂഗിളിലെ ഇമേജ് സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് ചിത്രം ഗൂഗിളില്‍ അപ്‌ലോഡ്

 

ചെയ്ത് സെര്‍ച്ച് ചെയ്താല്‍ അതിന് ഏറ്റവും സമാനമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ കാട്ടിത്തരും. അങ്ങനെ നിങ്ങളുടെ പക്കലെ ചിത്രമുള്ള ഏതെങ്കിലും സൈറ്റില്‍ നിന്നും ചിത്രത്തിലെ വ്യക്തിയുടെ വിവരങ്ങള്‍ മനസ്സിലാക്കാനും സാധിയ്ക്കും.

ഇനി എങ്ങനെ ഗൂഗിളില്‍ ചിത്രങ്ങളുപയോഗിച്ച് സെര്‍ച്ച് ചെയ്യാമെന്ന് നോക്കാം.

  • ആദ്യം ഗൂഗിള്‍ തുറക്കുക.

  • മുകളിലെ ഇമേജ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

  • മുകളില്‍ കാണുന്ന രീതിയില്‍ ഗൂഗിള്‍ ജാലകം കാണപ്പെടും.

  • കീവേഡ് നല്‍കുന്ന വരിയുടെ വലത്തേയറ്റത്തുള്ള ക്യാമറയുടെ അടയാളത്തില്‍ ക്ലിക്ക് ചെയ്യുക.
  • അപ്പോള്‍ രണ്ട് ഓപ്ഷന്‍ വരും. ഒന്ന് ചിത്രത്തിന്റെ യുആര്‍എല്‍ നല്‍കാനും, രണ്ടാമത്തേത് ചിത്രം അപ്‌ലോഡ് ചെയ്യാനുമുള്ള ഓപ്ഷനുകളാണ്. ഇതില്‍ ഏത് വേണമെങ്കിലും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ചിത്രം ഏതെങ്കിലും വെബ്‌സൈറ്റിലാണെങ്കില്‍ അതിന്റെ ലിങ്ക് ഉപയോഗിയ്ക്കാം. ഇനി കൈയ്യിലുള്ള ചിത്രം സെര്‍ച്ച് ചെയ്യാനായി അപ്‌ലോഡ് ഇമേജ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

  • അപ്പോള്‍ വരുന്ന ബ്രൗസ് ഓപ്ഷനില്‍ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിട്ടുള്ള ചിത്രം സെലക്ട് ചെയ്യുക.

  • അപ്‌ലോഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ചിത്രം അപ്‌ലോഡ് ആകുകയും, ഒപ്പം റിസല്‍ട്ടുകള്‍ കാണാന്‍ സാധിയ്ക്കുകയും ചെയ്യും.

ഏറ്റവും യോജിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ചിത്രത്തേ പറ്റി കൂടുതലറിയാന്‍ സാധിയ്ക്കും.

ഒരേ ചിത്രത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ അറിയാനും ഈ സംവിധാനം ഉപയോഗിയ്ക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X