സ്വകാര്യത വിലപ്പെട്ടതാണ്, ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കൂ; അ‌തിനുള്ള വഴിയിതാ

|

ഇന്ന് നമ്മുടെ സ്വകാര്യം ജീവിതം ​സാമൂഹികമാധ്യമങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു. പല സുഹൃത്തുക്കളുമായും നാം സമയം ചെലവഴിക്കുന്നതും വിവരങ്ങൾ ​​​​കൈമാറുന്നതും സാമൂഹികമാധ്യമങ്ങളിലൂടെയാണ്. വാട്സ്ആപ്പ് (whatsapp) ആണ് ഇത്തരത്തിൽ വിവരങ്ങൾ ​കൈമാറാൻ കൂടുതലായും നാം ഉപയോഗിച്ചുവരുന്നത്. അ‌തിനാൽത്തന്നെ വാട്സ്ആപ്പ് ചാറ്റുകൾ പലപ്പോഴും നമ്മുടെ രഹസ്യങ്ങളുടെ കലവറകൂടിയാണ്. എന്നാൽ ഈ രഹസ്യങ്ങളുടെ പെട്ടി നമുക്ക് നഷ്ടമായാലോ. അ‌ങ്ങനെ ഒരു അ‌വസ്ഥ ആലോചിച്ചിട്ടുണ്ടോ?.

ഫോൺ നഷ്ടമായാൽ

വാട്സ്ആപ്പ് അ‌ടക്കം നാം ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും നമ്മുടെ ഫോണിൽ ആണുള്ളത്. ഈ ഫോൺ നഷ്ടമായാൽ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ സ്വകാര്യത കൂടിയാണ്. അ‌ബദ്ധത്തി​ൽ എവിടെയെങ്കിലും മറന്നുവച്ചോ, മോഷണം പോകുകവഴിയോ ഒക്കെ നമ്മുടെ സ്മാർട്ട്ഫോൺ ഏതു സമയത്തും നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. അ‌ങ്ങനെ സംഭവിച്ചാൽ അ‌തിലുള്ള വിവരങ്ങൾ സംരക്ഷിക്കേണ്ടത് അ‌ത്യാവശ്യവുമാണ്.

ചാറ്റുകളിലെ വിവരങ്ങൾ

നഷ്ടപ്പെട്ട ഫോണിലുള്ള വിവരങ്ങളിൽ ഏറ്റവുമധികം പ്രധാനപ്പെട്ടത് നമ്മുടെ വാട്സ്ആപ്പ് ചാറ്റുകളിലെ വിവരങ്ങൾ ആകും. ഏറെ സുരക്ഷിതമെന്നു കരുതി വാട്സ്ആപ്പിലൂടെ പ്രിയപ്പെട്ടവർക്ക് നാം ​കൈമാറിയ വിവരങ്ങൾ പുറത്താകുന്നത് വൻ പ്രത്യാഘാതങ്ങളാകും പലരുടെയും ജീവിതത്തിൽ ഉണ്ടാക്കുക. അ‌ത്തരം ദുരന്തങ്ങൾ ഒ​ഴിവാക്കാൻ ഫോൺ നഷ്ടപ്പെട്ടാലുടൻ അ‌വ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അ‌തിന് സാധ്യമായ ഒരു വഴി നോക്കാം.

പഴയ വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാനുള്ള വഴിയിതാ...പഴയ വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാനുള്ള വഴിയിതാ...

ആദ്യ കടമ്പ സിം കാർഡ്
 

ആദ്യ കടമ്പ സിം കാർഡ്

ഫോൺ നഷ്ടമായാൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ടെലിക്കോം സേവന ദാതാവുമായി ബന്ധപ്പെട്ട് സിം ഫോൺ നഷ്ടമായ വിവരം അ‌റിയിക്കുകയും. തുടർന്ന് അ‌ത് മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ്. ഒടിപികൾ ലഭിക്കാനും പാസ്വേഡ് റീസെറ്റിങ്ങിനും അ‌ടക്കം ഒട്ടനവധി കാര്യങ്ങൾക്കായി സിം കാർഡ് മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇതുവഴി സാധിക്കും. കൂടാതെ നിങ്ങളുടെ ഫോൺ ഉപയോഗിച്ച് നിയമവിരുന്ധ പ്രവർത്തനങ്ങളിൽ ഏർപ്പടുന്നത് തടയാനും ഈ സിംകാർഡ് ബ്ലോക്കിങ്ങിലൂടെ സാധിക്കും.

ഡ്യൂപ്ലിക്കേറ്റ് സിം കാർഡ്

ഇതിനുശേഷം എത്രയും പെട്ടെന്ന് ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സ്വന്തമാക്കുക. എങ്കിൽ മാത്രമേ നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്ന വാട്സ്ആപ്പ് അ‌ക്കൗണ്ട് വീണ്ടെടുക്കാൻ സാധിക്കൂ. പുതിയ സിം സ്വന്തമാക്കിയ ശേഷം ആ സിംകാർഡ് ഉപയോഗിച്ച് ഒരു സ്മാർട്ട്ഫോണിൽനിന്നും വാട്സ്ആപ്പിൽ ലോഗിൻ ചെയ്യുക. ഇതിലൂടെ നഷ്ടമായ ഫോണിലെ വാട്സ്ആപ്പ് നിർജീവമാക്കാൻ സാധിക്കും.

സ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളംസ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളം

ചെയ്യാനാകുന്ന മറ്റൊരു കാര്യം

പഴയ സിം കാർഡിന്റെ ഡൂപ്ലിക്കേറ്റ് എടുക്കാനോ മറ്റൊരു ഡി​വൈസിൽ നിങ്ങളുടെ പഴയ വാട്സ്ആപ്പ് അ‌ക്കൗണ്ട് ഓപ്പൺ ചെയ്യാനോ കഴിയുന്നില്ല എങ്കിൽ ചെയ്യാനാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. വാട്സ്ആപ്പുമായി ബന്ധപ്പെടുക എന്നതാണത്. ഒരു ഇ- മെയിലിലൂടെയാണ് അ‌തിനു കഴിയുക. നിങ്ങളുടെ ​സ്മാർട്ട്ഫോൺ നഷ്ടമായെന്നും അ‌തിനാൽ അ‌ക്കൗണ്ട് നിർജ്ജീവമാക്കണമെന്നും വാട്സ്ആപ്പിന് അ‌യയ്ക്കുന്ന ഇ - മെയിലിൽ വ്യക്തമാക്കുക. വാട്സ്ആപ്പിന് നിങ്ങളെ ബന്ധപ്പെടാൻ സാധിക്കും വിധത്തിൽ രാജ്യാന്തര ഫോർമാറ്റിൽ നിങ്ങളുടെ കോണ്ടാക്ട് നമ്പർ ഈ മെയിലിനൊപ്പം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാട്സ്ആപ്പിന് നിങ്ങളെ ഇതുവഴി ബന്ധപ്പെടാൻ സാധിക്കും.

ഗൂഗിൾ ​​ഡ്രൈവ്

നിങ്ങളുടെ വാട്സ്ആപ്പ് ഡാറ്റ വിവരങ്ങൾ(ചാറ്റ് ഹിസ്റ്ററി, ബാക്കപ്) ഫോണിൽ സൂക്ഷിക്കുന്നതിനു പകരം ഗൂഗിൾ ​​ഡ്രൈവ്, ഐ ക്ലൗഡ് പോലുള്ള ഓൺ​ലൈൻ സ്റ്റോറേജ് സൗകര്യങ്ങൾ ഉപയോഗിച്ച് സൂക്ഷിക്കുന്നത് അ‌വ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ ഏത് ഡി​വൈസിൽ വാട്സ്ആപ്പ് തുടങ്ങിയാലും അ‌തിലേക്ക് പഴയ വാട്സ്ആപ്പിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുകയും ചെയ്യും.

തത്കാൽ: അ‌ടിയന്തര യാത്രകളിലെ രക്ഷകൻ; ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട തത്കാൽ ടിക്കറ്റ് വിവരങ്ങളെല്ലാം ഇതാതത്കാൽ: അ‌ടിയന്തര യാത്രകളിലെ രക്ഷകൻ; ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട തത്കാൽ ടിക്കറ്റ് വിവരങ്ങളെല്ലാം ഇതാ

വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാൻ

വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാൻ

ഘട്ടം 1: വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് സൂക്ഷിച്ചിരിക്കുന്ന ഗൂഗിൾ അ‌ക്കൗണ്ടുമായി പുതിയ ഫോൺ ലിങ്ക് ചെയ്യുക.
ഘട്ടം 2: പുതിയ ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം ഓപ്പൺ ചെയ്യുക.
ഘട്ടം 3: തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ വേരി​ഫൈ ചെയ്യുക.

വീണ്ടെടുക്കാനുള്ള ഓപ്ഷൻ

ഘട്ടം 4: തുടർന്ന് ഗൂഗിൾ ​ഡ്രൈവിൽ നിന്ന് ചാറ്റുകളും മീഡിയയും വീണ്ടെടുക്കാനുള്ള ഓപ്ഷൻ കാണിക്കുമ്പോൾ റീസ്റ്റോർ ഓപ്ഷൻ നൽകുക.
ഘട്ടം 5: റീ​സ്റ്റോർ പൂർത്തിയായാൽ നിങ്ങളുടെ മീഡിയ ഫയലുകളും ചാറ്റും ഉൾപ്പെടെയുള്ളവ ബാക്കപ് ചെയ്യപ്പെടും. തുടർന്ന് നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതോടെ ഡാറ്റാ മാറ്റം പൂർത്തിയാകും.

യൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതായൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതാ

Best Mobiles in India

English summary
If the phone is lost, the first thing to do is to contact your telecom service provider and report the loss of the SIM phone. and then taking steps to prevent others from abusing it. This will prevent others from misusing the SIM card for many things, including getting OTPs and resetting passwords.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X