മുമ്പ്‌ കണക്ട്‌ ചെയ്‌ത നെറ്റ്‌വര്‍ക്കിലെ വൈ-ഫൈ പാസ്സ്‌വേഡ്‌ തിരിച്ചെടുക്കുന്നത്‌ എങ്ങനെ

By Archana V
|
Facebook: How to Download Videos from Your Facebook News Feed - GIZBOT

ഇപ്പോള്‍ എവിടെ പോയാലും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കുന്നുണ്ട്‌. വളരെ കുറഞ്ഞ ചെലവില്‍ ഒരു ദിവസത്തേക്ക്‌ പോലുമുള്ള ഇന്റര്‍നെറ്റ്‌ പായ്‌ക്കേജുകള്‍ കിട്ടും. കൂടാതെ വീടിന്‌ പുറമെ പൊതുഇടങ്ങളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാകുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ടിപ്പോള്‍ .

മുമ്പ്‌ കണക്ട്‌ ചെയ്‌ത നെറ്റ്‌വര്‍ക്കിലെ വൈ-ഫൈ പാസ്സ്‌വേഡ്‌ തിരിച്ചെടു

കോഫി ഷോപ്പ്‌ പോലെ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ വൈ-ഫൈ സൗകര്യം ഉണ്ടെങ്കില്‍ പാസ്സ്‌വേഡ്‌ സേവ്‌ ചെയ്‌ത്‌ ഉപയോഗിക്കുന്നതാണ്‌ ഉചിതം. അങ്ങനെയെങ്കില്‍ എപ്പോഴും ചോദിച്ച്‌ അവര ബുദ്ധിമുട്ടിക്കേണ്ടി വരില്ല. ഇതിനായി മുമ്പ്‌ ഫോണില്‍ കണക്ട്‌ ചെയ്‌തിട്ടുള്ള നെറ്റ്‌വര്‍ക്കിന്റെ വൈ-ഫൈ പാസ്സ്‌ വേര്‍ഡ്‌ അറിഞ്ഞിരിക്കണം

നിങ്ങള്‍ മുമ്പ്‌ കണക്ട്‌ ചെയ്‌തിട്ടുള്ള വൈ-ഫൈ നെറ്റ്‌വര്‍ക്കുകളുടെ പാസ്സ്‌വേഡുകള്‍ എളുപ്പം കണ്ടെത്താനുള്ള വഴികളാണ്‌ ഇവിടെ പറയുന്നത്‌.

റൂട്ടഡ്‌ ആന്‍ഡ്രോയിഡ്‌ ഡിവൈസുകളില്‍ മാത്രമാണ്‌ ഇത്‌ ചെയ്യാന്‍ കഴിയുക എന്ന കാര്യം ഓര്‍മ്മ വേണം. ഇതിന്‌ പുറമെ ഡിവൈസിന്റെ സിസ്റ്റം ഫോള്‍ഡറില്‍ ആയിരിക്കും ഈ വിവരം സൂക്ഷിച്ചിരിക്കുന്നത്‌ എന്നതിനാല്‍ അഡ്‌മിന്റെ ആക്‌്‌സസ്‌ ഇല്ലാതെ വൈ-ഫൈ പാസ്സ്‌ വേഡ്‌ നിങ്ങള്‍ക്ക്‌ കിട്ടില്ല.

സ്റ്റെപ്‌ 1

സ്റ്റെപ്‌ 1

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വൈ-ഫൈ പാസ്സ്‌വേഡ്‌ വ്യൂവര്‍ (ROOT) ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്റ്റെപ്‌ 2

സ്റ്റെപ്‌ 2

ആപ്പ്‌ ഇന്‍സ്റ്റാള്‍ ചെയ്‌തതിന്‌ ശേഷം , ഇത്‌ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക്‌ അനുമതി നല്‍കുക. വൈ-ഫൈ പാസ്സ്‌വേഡ്‌ സ്റ്റോര്‍ ചെയ്‌തിരിക്കുന്ന ഫയല്‍ റീഡ്‌ ചെയ്യാന്‍ ഇത്‌ ആപ്പിനെ അനുവദിക്കും.

ഇന്ത്യയില്‍ എത്താന്‍ പോകുന്ന വലിയ ക്യാമറ ഫോണുകള്‍!ഇന്ത്യയില്‍ എത്താന്‍ പോകുന്ന വലിയ ക്യാമറ ഫോണുകള്‍!

സ്റ്റെപ്‌ 3

സ്റ്റെപ്‌ 3

പെര്‍മിഷന്‍ നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ മുമ്പ്‌ കണക്ട്‌ ചെയ്‌ത നെറ്റ്‌വര്‍ക്കുകളിലെ എല്ലാ പാസ്സ്‌വേഡുകളും കാണിച്ച്‌ തരും.

സ്റ്റെപ്‌ 4

സ്റ്റെപ്‌ 4

ഇത്‌ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്‌ ഷെയര്‍ ചെയ്യണം എന്നുണ്ടെങ്കില്‍ ലിസ്റ്റില്‍ നിന്നും പാസ്സ്‌ വേര്‍ഡ്‌ കോപ്പി ചെയ്‌ത്‌ ക്ലിപ്‌ ബോര്‍ഡില്‍ പേസ്റ്റ്‌ ചെയ്‌തോ മറ്റ്‌ ആപ്പുകള്‍ വഴിയോ ഷെയര്‍ ചെയ്യാം. കൂടാതെ ക്യുആര്‍ കോഡും ഉണ്ടാക്കാം.

നിര്‍ഭാഗ്യവശാല്‍ നോണ്‍-റൂട്ടഡ്‌ ആന്‍ഡ്രോയ്‌ഡ്‌ ഉപയോക്താക്കള്‍ക്ക്‌ ഈ മാര്‍ഗം പിന്തുടരാന്‍ കഴിയില്ല. ഇതിനായി മറ്റെന്തെങ്കിലും ഉടന്‍ വരുമെന്ന്‌ പ്രതീക്ഷിക്കാം.

 

Best Mobiles in India

English summary
Knowing the passwords come in handy when you need the Wi-Fi password of a network you previously connected to on the phone. we have compiled steps to easily see passwords for Wi-Fi networks you've connected.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X