മറ്റൊരാളുടെ കണ്ണില്‍ നിങ്ങളുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ പേജ് എങ്ങനെയിരിക്കും?...

Posted By:

ഫേസ് ബുക്ക് സ്ഥിരമായി ഉപയോഗിക്കുന്ന ആളുകളായിരിക്കും നിങ്ങള്‍. അപ്‌ഡേറ്റുകളും ഷെയറുകളും പോസ്റ്റുകളും ധാരാളം ഉണ്ടാവുകയും ചെയ്യും. ചിലര്‍ക്ക് തന്റെ മുഴുവന്‍ വിവരങ്ങളും അപരിചിതര്‍ക്ക് മുന്നില്‍ പ്രസിദ്ധപ്പെടുത്തണമെന്നുണ്ടാവില്ല. അതിനായി സെറ്റിംഗ്‌സുകളില്‍ മാറ്റം വരുത്താനും സാധിക്കും.

ആര്‍ക്കുവേണമെങ്കിലും കാണാവുന്ന തരത്തിലും സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന തരത്തിലും പ്രൊഫൈല്‍ സെറ്റ് ചെയ്യാം. എന്നാല്‍ നമ്മുടെ പ്രൈഫൈല്‍ പേജ് നമ്മള്‍ കാണുന്ന വിധത്തിലല്ല ഒരിക്കലും മറ്റുള്ളവര്‍ക്ക് ദൃശ്യമാകുക. മറ്റുള്ളവര്‍ കാണുന്ന നിങ്ങളുടെ ഫേസ് ബുക്ക് പേജ് എങ്ങനെയായിരിക്കുമെന്ന അറിയാന്‍ ആഗ്രഹമുണ്ടോ?.

അതറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ മനസിലാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Step 1

ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്തശേഷം മുകളില്‍ വലത്തുനിന്ന് രണ്ടാമതായി കാണുന്ന പ്രൈവസി ഷോട്കട്ട് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക. ഒരു താക്കോലും അതിനോട് പേര്‍ന്ന മൂന്നു വരകളും ഉള്ള ചിഹ്നമാന് പ്രൈവസി ഷോട്കട്ട്.

 

Step 2

ഇപ്പോള്‍ തുറക്കുന്ന വിന്‍ഡോയില നിരവധി ഓപ്ഷനുകള്‍ കാണാം. അതില ഹൂ കാന്‍ സീ മൈ സ്റ്റ്ഫ് എന്നതില്‍ ക്ലിക് ചെയ്യുക

 

Step 3

അതില്‍ മൂന്നാമതായി വാട്ട് ഡു അതര്‍ പീപ്പിള്‍ സീ മൈ ഓണ്‍ മൈ ടൈം ലൈന്‍ എന്നു കാണാം. അതിനോടു ചേര്‍ന്നു കാണുന്ന വ്യൂ ആസ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

 

Step 4

ഇപ്പോള്‍ നിങ്ങളുടെ ടൈം ലൈന്‍ തെളിഞ്ഞുവരും. പൊതുവായി മറ്റുള്ളവര്‍ക്ക നിങ്ങളുടെ പേജ് ദൃശ്യമാവുന്നത് ഏത് രീതയിലാണോ അത്തരത്തിലായിരിക്കും ടൈം ലൈന്‍ പ്രത്യക്ഷപ്പെടുന്നത്.

 

Step 5

ഇനി ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് നിങ്ങളുടെ പേജ് എങ്ങനെ ദൃശ്യമാവുന്നു എന്നറിയണമെങ്കില്‍ ടൈം ലൈനിനു മുകളിലായി കാണുന്ന വ്യൂ ആസ് സപെസിഫിക് പേഴ്‌സണ്‍ എന്ന ടാബില്‍ ക്ിക് ചെയ്യുക.

 

Step 6

അവിടെ ആ വ്യക്തിയുടെ പേര് ടൈപ് ചെയ്യുക. ഇപ്പോള്‍ ആ വ്യക്തിക്ക് എങ്ങനെയാണ് നിങ്ങളുടെ പേജ് ദൃശ്യമാവുക എന്നറിയാന്‍ കഴിയും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നിങ്ങളുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ പേജ് എങ്ങനെയിരിക്കും?...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot