ആന്‍ഡ്രോയ്ഡ് ഫോണില്‍ 2ജി, 3ജി നെറ്റ്‌വര്‍ക്കുകള്‍ എങ്ങനെ തെരഞ്ഞെടുക്കും

Posted By: Staff

ആന്‍ഡ്രോയ്ഡ് ഫോണില്‍ 2ജി, 3ജി നെറ്റ്‌വര്‍ക്കുകള്‍ എങ്ങനെ തെരഞ്ഞെടുക്കും

വിദേശ രാജ്യങ്ങളില്‍ 4ജി പടരുമ്പോഴും നമ്മുടെ നാട്ടില്‍ എല്ലായിടത്തും 2ജിയും, 3ജിയും പോലും എത്തിയിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം നമുക്ക് 3ജി നെറ്റ്‌വര്‍ക്ക് ലഭ്യമാണ്. 3ജി എന്നാല്‍ മൂന്നാം തലമുറ എന്നാണ് അര്‍ത്തം. രണ്ടാം തലമുറയില്‍ നിന്നും മൂന്നിലെത്തിയപ്പോള്‍ കണക്ഷന്റെ വേഗതയുടെ കാര്യത്തില്‍ വളരെ മികച്ച വര്‍ദ്ധനയാണുണ്ടായത്. വേഗതയേറിയ ഇന്റര്‍നെറ്റ് ഉപയോഗവും, വീഡിയോ കോളിംഗ് പോലെയുള്ള സൗകര്യങ്ങളും 3ജിയുടെ പ്രത്യേകതകളാണ്. 2ജി നെറ്റ്‌വര്‍ക്കിനെ അപേക്ഷിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം ഇത്രയും വ്യാപകവും, ഫലപ്രദവുമാക്കാന്‍ സഹായിച്ചത് 3ജിയുടെ വരവാണ്.

ആരും ജോലി ചെയ്യാന്‍ കൊതിയ്ക്കുന്ന 20 സാങ്കേതിക കമ്പനികള്‍

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ 2ജി,3ജി നെറ്റ്‌വര്‍ക്കുകള്‍ സെലക്ട് ചെയ്യുന്ന വിധം നോക്കാം

  • സെറ്റിംഗ്‌സ് മെനു തുറക്കുക

  • നെറ്റ്‌വര്‍ക്ക് മോഡില്‍ ക്ലിക്ക് ചെയ്യുക

  • അവിടെ നിന്നും 2ജി അല്ലെങ്കില്‍ 3ജി ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

  • 3ജി നെറ്റ്‌വര്‍ക്ക് ശരിയ്ക്ക് കിട്ടുന്നില്ലെങ്കില്‍ 2ജി തന്നെ സെലക്ട് ചെയ്യുക.

  • പക്ഷെ ഇതിനൊക്കെ മുമ്പ് നിങ്ങളുടെ സിമ്മില്‍ 3ജി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം.

2012 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട വാക്കുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot