വാട്ട്‌സ്ആപ്പിൽ ടൈപ്പ് ചെയ്യാതെ സന്ദേശങ്ങൾ അയക്കുന്നതെങ്ങനെ?
ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ഇപ്പോൾ ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്യാതെ തന്നെ സന്ദേശങ്ങൾ അയയ്ക്കാനുള്ള അവസരം ഒരുക്കുന്നു. അതിൻറെ ഡിജിറ്റൽ അസിസ്റ്റന്റുകൾ ഉപയോഗപ്പെടുത്തിയാൽ മാത്രമേ നിങ്ങൾക്ക് ഈ സേവനം ലഭിക്കുകയുള്ളു. നിങ്ങളുടെ ഫോണിലെ വെർച്വൽ അസിസ്റ്റന്റ് സംവിധാനത്തോട് ഒരു മെസ്സേജ് അയക്കാൻ ആവശ്യപ്പെട്ടാൽ മാത്രം മതി, നിങ്ങളുടെ പണി പൂർത്തിയായി. സന്ദേശങ്ങൾ അയയ്ക്കാൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കാം, അതേസമയം ഐഒഎസ് ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കാൻ സിറിയുടെ സഹായം ഉപയോഗിക്കാം.

നിങ്ങൾ ജോലിയിലാണെങ്കിലോ തിരക്കിലാണെങ്കിലോ വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം അയയ്ക്കാൻ കഴിയാതെ വരുമ്പോഴും ഈ ഡിജിറ്റൽ അസിസ്റ്റന്റുകൾ പ്രയോജനപ്പെടും. നിങ്ങൾക്ക് സന്ദേശങ്ങൾ വായിക്കാൻ ഉപയോക്താക്കൾക്ക് ഈ ഡിജിറ്റൽ അസിസ്റ്റന്റുകളോട് ആവശ്യപ്പെടാം, പക്ഷേ അതിന് തീർച്ചയായും അനുമതികൾ ആവശ്യമാണ്, അതിനാൽ നിങ്ങളുടെ സ്മാർട്ഫോണിൻറെ നോട്ടിഫിക്കേഷനിലേക്ക് ആക്സസ് നൽകാൻ ഇത് ഉപയോക്താക്കളോട് ആവശ്യപ്പെടും. 'നിങ്ങളുടെ സന്ദേശങ്ങൾ, കലണ്ടർ ഇവന്റുകൾ, മറ്റ് പ്രധാനപ്പെട്ട വിവരങ്ങൾ എന്നിവ കേൾക്കാൻ ഗൂഗിൾ ആപ്പിന് നിങ്ങളുടെ നോട്ടിഫിക്കേഷനുകളിലേക്ക് ആക്‌സസ് നൽകുക' എന്ന് പറയുന്ന ഒരു ഡിസ്പ്ലേ സന്ദേശവുമായി ഗൂഗിൾ വരും.

വേണമെങ്കിൽ വന്നിരിക്കുന്ന സന്ദേശങ്ങൾ വായിച്ചു തരാനും നിങ്ങൾക്ക് ഡിജിറ്റൽ അസിസ്റ്റന്റുമാരോട് ആവശ്യപ്പെടാവുന്നതാണ്. പക്ഷേ അതിനു മുന്നോടിയായി ചില അനുവാദങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്. നോട്ടിഫിക്കേഷനുകൾ ആക്സസ് ചെയ്യാൻ കഴിയുന്നത് മുതലുള്ള അനുവാദങ്ങൾ നൽകിയാലാണ് ഇവയുടെ സഹായം പ്രയോജനപ്പെടുത്താനാകു. നിങ്ങളുടെ സ്മാർട്ഫോണിലെ സെറ്റിങ്സിലെ നോട്ടിഫിക്കേഷൻ ആക്സസ് ചെയ്യുവാനുള്ള ഓപ്‌ഷൻ ഗൂഗിളിന് നൽകുന്നതോടെ നിങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. ഒഴിവാക്കണമെങ്കിൽ ആക്സസ് സെറ്റിങ്സിൽ നിന്നും ഡിസേബിൾ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതിയാകും. ഗൂഗിൾ അസിസ്റ്റന്റ് സഹായത്തോടെ സന്ദേശങ്ങൾ അയക്കാനും കേൾക്കാനും താഴെ പറയുന്ന കാര്യങ്ങൾ അതേപടി ചെയ്യുക.

ടൈപ്പ് ചെയ്യാതെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എങ്ങനെ അയക്കാം?
- നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ആദ്യപടി. എന്നിട്ട് 'ഹേയ് ഗൂഗിൾ' അല്ലെങ്കിൽ 'ഓകെ ഗൂഗിൾ' എന്ന് പറഞ്ഞ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ ഈ ആപ്പ് പ്രവർത്തിപ്പിക്കാം, ഹോം ബട്ടൺ അമർത്തിപ്പിടിച്ചും ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.
- ആപ്പ് ഇൻസ്റ്റാളായി കഴിഞ്ഞാൽ 'ഓപ്പൺ' ബട്ടണിൽ ക്ലിക്ക് ചെയ്ത് "ഹേയ് ഗൂഗിൾ" എന്ന് പറയുക. അപ്പോൾ ഡിജിറ്റൽ അസിസ്റ്റന്റ് വരും. അതിനുശേഷം. നിങ്ങൾ 'Send a WhatsApp message to XXXX (name)' എന്ന് പറയുക. സന്ദേശം അയക്കാൻ ഉദ്ദേശിക്കുന്നയാളുടെ പേരും നമ്പറും പറയേണ്ടതാണ്.
- എന്ത് സന്ദേശമാണ് അയക്കേണ്ടത് എന്ന് ഗൂഗിൾ അസിസ്റ്റന്റ് നിങ്ങളോട് ചോദിക്കും. നിങ്ങൾ മെസ്സേജ് പറഞ്ഞാൽ അസിസ്റ്റന്റ് ആ മെസ്സേജ് ടൈപ്പ് ചെയ്യുന്നത് നിങ്ങൾക്ക് കാണുവാൻ സാധിക്കും. അതിനു ശേഷം മെസ്സേജ് അയക്കാൻ തയാറാണെന്ന് നിങ്ങളെ അറിയിക്കും. നിങ്ങൾ 'Okay, send it" എന്ന് പറഞ്ഞാൽ മെസ്സേജ് അയക്കുകയും ചെയ്യും. രണ്ടാമത്തെ തവണ, നിങ്ങൾ സന്ദേശം നൽകുമ്പോൾ അസിസ്റ്റന്റ് നേരിട്ട് അയക്കും.


Click it and Unblock the Notifications








