Home
How to

ഇത് ഉടായിപ്പ് അല്ല, ഉപകാരമാണ്! നമ്പർ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പ് മെസ്സേജ് അയയ്‌ക്കാനുള്ള വഴികൾ ഇതാ...

ലോകമെമ്പാടുമുള്ള മിക്ക സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും ഒരു ഡിഫോൾട്ട് ടെക്‌സ്‌റ്റിംഗ് ആപ്ലിക്കേഷനായി വാട്ട്‌സ്ആപ്പ് സ്റ്റാൻഡേർഡ് മെസേജ് ആപ്ലിക്കേഷനെ മാറ്റി. ടെക്സറ്റ് മെസ്സേജുകൾ, വീഡിയോകൾ, ഫോട്ടോകൾ അല്ലെങ്കിൽ ഡോക്യുമെൻ്റുകൾ അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ തടസ്സമില്ലാത്ത അനുഭവം ആപ്പ് പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, കോൺടാക്‌റ്റുകളിൽ നമ്പർ സേവ് ചെയ്യാതെ ആർക്കെങ്കിലും വാട്ട്‌സ്ആപ്പ് മെസ്സേജ് അയയ്‌ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന സന്ദർഭം ഉണ്ടായേക്കാം. അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടും. അതിനുള്ള അഞ്ച് ഫലപ്രദമായ വഴികൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അറിയാൻ ലേഖനം തുടർന്ന് വായിക്കൂ.

ആദ്യത്തെ വഴി: ഒരു അജ്ഞാത നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് മെസ്സേജ് അയയ്‌ക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം ഈ പറയുന്ന രീതി ഉപയോഗിക്കുക എന്നതാണ്. അതിനായി നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഉപകരണത്തിൽ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ തുറക്കുക. ശേഷം നിങ്ങൾ വാട്ട്‌സ്ആപ്പ് മെസ്സേജ് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ കോപ്പി ചെയ്യുക.

നമ്പർ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പ് മെസ്സേജ് അയയ്‌ക്കാനുള്ള വഴികൾ ഇതാ..

താഴെ കാണുന്ന ന്യൂ ചാറ്റ് ബട്ടണിൽ ടാപ്പ് ചെയ്‌ത് വാട്ട്‌സ്ആപ്പ് കോൺടാക്‌റ്റുകൾക്ക് കീഴിൽ നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യുക. ടെക്സ്റ്റ് ബോക്സിൽ മൊബൈൽ നമ്പർ പേസ്റ്റ് ചെയ്ത് സെൻറ്റ് ക്ലിക്ക് ചെയ്യുക. ശേഷം മൊബൈൽ നമ്പറിൽ ടാപ്പ് ചെയ്യുക. വ്യക്തി വാട്ട്‌സ്ആപ്പിൽ ഇല്ല ആളാണെങ്കിൽ, നിങ്ങൾ ചാറ്റ് വിത്ത് ഓപ്ഷൻ കാണും. അതിൽ ടാപ്പ് ചെയ്യുക, സേവ് ചെയ്യാതെ തന്നെ നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കാം.

രണ്ടാമത്തെ വഴി: ബ്രൗസറിൽ ഒരു ലിങ്ക് ടൈപ്പ് ചെയ്ത് നമ്പർ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പ് മെസേജ് അയയ്ക്കുക. നമ്പർ സേവ് ചെയ്യാതെ തന്നെ വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ മാർഗ്ഗം ആണിത്. നിങ്ങൾ ചെയ്യേണ്ടത് താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക മാത്രമാണ്.

ആദ്യം നിങ്ങളുടെ മൊബൈലിലോ ഡെസ്ക്ടോപ്പിലോ ബ്രൗസർ തുറക്കുക. ഈ ലിങ്ക് പകർത്തി കോപ്പി ചെയ്ത് അഡ്രസ്സ് ബാറിൽ പേസ്റ്റ് ചെയ്യുക https://api.whatsapp.com/send?phone=xxxxxxxxxx . ലിങ്കിന്റെ അവസാനം xxxxxxxxxx എന്ന ഭാഗത്ത് നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് മെസേജ് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിക്കുക. മൊബൈൽ നമ്പറിന് മുമ്പ് രാജ്യത്തിൻ്റെ കോഡ് ചേർക്കുന്നത് ഉറപ്പാക്കുക. ഉദാഹരണത്തിന്, നമ്പർ 9876543210 ആണെങ്കിൽ, ലിങ്ക് http://wa.me/919876543210 ആയിരിക്കണം.

ശേഷം ലിങ്ക് തുറക്കാൻ എൻ്റർ ടാപ്പ് ചെയ്യുക. തുടർന്ന് കണ്ടിന്യു ടു ചാറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. അപ്പോൾ നൽകിയ നമ്പറിലെ വ്യക്തിയുടെ വാട്ട്‌സ്ആപ്പ് ചാറ്റിലേക്ക് നിങ്ങളെ റീഡയറക്‌ട് ചെയ്യും. കൂടാതെ നമ്പർ സേവ് ചെയ്യാതെ തന്നെ എളുപ്പത്തിൽ സന്ദേശം അയയ്‌ക്കാനാകും.

മൂന്നാമത്തെ വഴി: ട്രൂകോളർ ആപ്പ് വഴി നമ്പർ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുക. നമ്പർ സേവ് ചെയ്യാതെ തന്നെ എളുപ്പത്തിൽ സന്ദേശം അയക്കാൻ ട്രൂകോളറിന് ഒരു പ്രത്യേക വാട്ട്‌സ്ആപ്പ് ബട്ടൺ ഉണ്ട്. അത് നിങ്ങൾക്ക് എങ്ങനെ ചെയ്യാമെന്ന് താഴെ നോക്കി മനസിലാക്കൂ.

നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഉപകരണത്തിൽ ട്രൂകോളർ ആപ്ലിക്കേഷൻ തുറക്കുക. ആപ്ലിക്കേഷനിൽ മൊബൈൽ നമ്പർ തിരയുക. വാട്ട്‌സ്ആപ്പ് ഐക്കൺ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യുക. അതിൽ ടാപ്പ് ചെയ്യുക. ആപ്പ് ഒരു വാട്ട്‌സ്ആപ്പ് ചാറ്റ് വിൻഡോ തുറക്കും. അങ്ങനെ കോൺടാക്റ്റ് സേവ് ചെയ്യാതെ തന്നെ വ്യക്തിക്ക് സന്ദേശമയയ്‌ക്കാൻ നിങ്ങളെ അനുവദിക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
There may be times when you want to send a WhatsApp message to someone without saving the number in contacts. In such cases this article will be useful for you. We have listed five effective ways to do so.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X