ലാപ്‌ടോപിലും പേഴ്‌സണല്‍ കമ്പ്യൂട്ടറിലും സുരക്ഷിതമായി ബ്രൗസ് ചെയ്യാന്‍ ചില മാര്‍ഗങ്ങള്‍

Posted By:

നമ്മുടെ നിരവധി രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടമാണ് ലാപ്‌ടോപ്പും പേഴ്‌സണല്‍ കമ്പ്യൂട്ടറും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെയും ഇ മെയിലിന്റെയും പാസ്‌വേഡുകളും വിവിധ സൈറ്റുകളുടെ ബുക്ക്മാര്‍ക്കും ഉള്‍പ്പെടെ പലതും ഈ ഉപകരണങ്ങളില്‍ സേവ് ചെയ്തു വയ്ക്കാറുണ്ട്.

നമ്മള്‍ മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് ഏറെ സൗകര്യപ്രദവുമാണ്. എന്നാല്‍ സുഹൃത്തുക്കളോ മറ്റു വേണ്ടപ്പെട്ടവരോ അല്‍പ സമയത്തേക്ക്് നിങ്ങളുടെ ലാപ്‌ടോപോ പി.സിയോ ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യും.

അവര്‍ക്ക് ബ്രൗസര്‍ തുറന്നാല്‍ ഉടന്‍ നിങ്ങള്‍ സേവ് ചെയ്ത ബുക്ക് മാര്‍ക്കുകളും സെര്‍ച്ച് ചെയ്ത സൈറ്റുകളും കണ്ടെത്താനും നിങ്ങളുടെ സോഷ്യല്‍ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനും സാധിക്കും.

ഈ അപകടം ഒഴിവാക്കാന്‍ ഗൂഗിള്‍ ക്രോം വെബ് ബ്രൗസറില്‍ സംവിധാനമുണ്ട്. മറ്റുള്ളവര്‍ നിങ്ങളുടെ ലാപ്‌ടോപോ പി.സിയോ ഉപയോഗിക്കുമ്പോള്‍ പുതിയൊരു ബ്രൗസര്‍ തുറന്നു വരുമെന്നതാണ് ഇതിന്റെ ഗുണം. ഓരോ യൂസര്‍ക്കും പ്രത്യേക പ്രൊഫൈല്‍ ഉണ്ടാക്കുകയാണ് ഇതിനായി ചെയ്യുന്നത്.

ഇത് എങ്ങനെയെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്രൗസിംഗ് എങ്ങനെ സുരക്ഷിതമാക്കാം

ഗൂഗിള്‍ ക്രോം തുറന്നശേഷം സെറ്റിംഗ്‌സിലേക്കു പോകുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ചിത്രത്തില്‍ കാണുന്ന വിധത്തില്‍ ആഡ് ന്യൂ യൂസര്‍ എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്യുക

ബ്രൗസിംഗ് എങ്ങനെ സുരക്ഷിതമാക്കാം

ഇപ്പോള്‍ പുതിയ ഉപയോക്താവിന്റെ പേരും അടയാളവും തെരഞ്ഞെടുക്കാനുള്ള നിര്‍ദേശം ലഭിക്കും. പേരിന്റെ സ്ഥാനത്ത് ാതുവായി ഗസ്റ്റ്് എന്ന് നല്‍കാവുന്നതാണ്. തുടര്‍ന്ന് ക്രിയേറ്റ് എന്ന ബട്ടണില്‍ ക്ലിക് ചെയ്യുക.

ബ്രൗസിംഗ് എങ്ങനെ സുരക്ഷിതമാക്കാം

ഇനി ബ്രൗസര്‍ തുറക്കുമ്പോള്‍ ഡിഫോള്‍ട്ട് യൂസര്‍, ഗസ്റ്റ്് യൂസര്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാം.

ബ്രൗസിംഗ് എങ്ങനെ സുരക്ഷിതമാക്കാം

ഗസ്റ്റ് യൂസര്‍ എന്നത് തെരഞ്ഞെടുത്ത് ഡെസ്‌ടോപിലേക്കു ഷോട്കട് കൊടുത്താല്‍ മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലാപ്‌ടോപിലും പേഴ്‌സണല്‍ കമ്പ്യൂട്ടറിലും സുരക്ഷിതമായി ബ്രൗസ് ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot