എങ്ങനെ ഐഫോണ്‍ 5 ഉപയോഗിച്ചു തുടങ്ങാം ?

By Super
|
എങ്ങനെ ഐഫോണ്‍ 5 ഉപയോഗിച്ചു തുടങ്ങാം ?

ഐഫോണ്‍ 5 ന്റെ ഔദ്യോഗിക അരങ്ങേറ്റം നടന്നുവെങ്കിലും ഇന്ത്യന്‍ ഐഫോണ്‍ ആരാധകര്‍ക്കെല്ലാം ഇത് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഒന്നുരണ്ട് ആഴ്ചത്തെ കാത്തിരിപ്പ് കൂടെ അവര്‍ക്ക് ബാക്കിയുണ്ടാകും. എന്നിരുന്നാലും വാങ്ങിയ ഭാഗ്യവാന്‍മാര്‍ക്കും, വാങ്ങാന്‍ പോകുന്ന്മറ്റ് ഭാഗ്യശാലികള്‍ക്കും ഐഫോണ്‍ 5 ഉപയോഗിച്ച് തുടങ്ങാനായി ചില പ്രധാന കാര്യങ്ങള്‍ പറഞ്ഞു തരാം.

സ്റ്റെപ്പ് 1 : ഫോണിനൊപ്പം ലഭിച്ച ചെറിയ സിം ഊരിയെടുക്കുന്നതിനുള്ള ഉപകരണമുപയോഗിച്ച് സിം ട്രേ പുറത്തേയ്ക്ക് വലിയ്ക്കുക.അതില്‍ നാനോ സിം ഇട്ട് അടയ്ക്കുക.

 

സ്റ്റെപ്പ് 2 : ഐക്ലൗഡ് ഉപയോഗിച്ച് ഐഫോണ്‍ 4എസ്-ല്‍ ഉള്ള കോണ്ടാക്റ്റുകള്‍ ഐഫോണ്‍ 5 ലേക്ക് കോപ്പി ചെയ്യാന്‍ സാധിയ്ക്കും. ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് കോണ്ടാക്റ്റുകള്‍ മാറ്റാനായി ജിമെയിലില്‍ കോണ്ടാക്റ്റ് ബാക്ക്് അപ് ഉണ്ടാക്കുക. അതിന് ശേഷം ഐട്യൂണ്‍സുമായി ജിമെയില്‍ സിങ്ക് ചെയ്ത് കോണ്ടാക്റ്റുകള്‍ ഐഫോണ്‍ 5ലേക്ക് മാറ്റാന്‍ സാധിയ്ക്കും.

ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് കോണ്ടാക്റ്റുകള്‍ ഐഫോണിലേയ്ക്ക് മാറ്റാനായി ബ്ലാക്ക്‌ബെറി ഡെസ്‌ക്ക്‌ടോപ് സോഫ്റ്റ് വെയര്‍

ഡൗണ്‌ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനുശേഷം കോണ്ടാക്റ്റുകള്‍ കമ്പ്യൂട്ടറുമായി സിങ്ക് ചെയ്യുക. ഐട്യൂണ്‍സ് ഉപയോഗിച്ച് നിങ്ങളുടെ ഐഫോണിലേയ്ക്ക് ഇനി കോണ്ടാക്റ്റുകള്‍ കോപ്പി ചെയ്യാവുന്നതാണ്.

സ്റ്റെപ്പ് 3 :ഐഫോണ്‍ 5ല്‍ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാനായി സെറ്റിംഗ്‌സില്‍ നിന്ന് വൈ-ഫൈ തെരഞ്ഞെടുക്കുക. ശേഷം വയര്‍ലെസ് നെറ്റ് വര്‍ക്കിന്റെ പാസ്സ് വേഡ് നല്‍കുക.

സ്റ്റെപ്പ് 4 : ഈമെയില്‍ സെറ്റ് അപ്പിനായി സെറ്റിംഗ്‌സിലെ മെയില്‍, കോണ്ടാക്റ്റുകള്‍, കലണ്ടറുകള്‍ എന്ന ഓപ്ഷന്‍ തുറന്ന് ആഡ് അക്കൗണ്ട് തെരഞ്ഞെടുക്കുക.ടൈപ്പ് ഓഫ് അക്കൗണ്ട് തിരഞ്ഞെടുത്ത് ലോഗ ഇന്‍ വിവരങ്ങള്‍ നല്‍കുക. അതിന് ശേഷം പ്രധാന മെനുവിലെ മെയില്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മെയിലുകള്‍ കാണാന്‍ സാധിയ്ക്കും.

സ്റ്റെപ്പ് 5 : ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ സെറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ് ഐഫോണ്‍ 5 ല്‍. സെറ്റിംഗ്‌സ് തുറന്ന് ട്വിറ്റര്‍ & ഫേസ്ബുക്കിന് സമീപമുള്ള ഇന്‍സ്റ്റാള്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് ആപ്പിള്‍ ഐഡിയും, പാസ്സ് വേഡും നല്‍കി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 6 : ഓണ്‍ലൈന്‍ ക്ലൗഡ് സ്‌റ്റോറേജ് സൗകര്യമായ ഐക്ലൗഡ് സെറ്റ് ചെയ്യാനായി സെറ്റിംഗ്‌സ് മെനുവിലെ ഐക്ലൗഡ് ഓപ്ഷനില്‍ ആപ്പിള്‍ ഐഡിയും, പാസ്സ് വേഡും നല്‍കി സൈന്‍ ഇന്‍ ചെയ്യുക. അതിന് ശേഷം നിങ്ങള്‍ക്ക് സിങ്ക് ചെയ്യേണ്ട ഡാറ്റ തെരഞ്ഞെടുക്കുക.

സ്റ്റെപ്പ് 7 : കോളുകള്‍ വരുമ്പോള്‍ എടുക്കുകയോ അല്ലെങ്കില്‍ ഒരു മെസ്സേജ് അയച്ചിട്ട് റിജക്ട് ചെയ്യുകയോ ചെയ്യാന്‍ ഐഫോണ്‍ 5 ല്‍ സാധിയ്ക്കും. ഒരു പ്രീഡിഫൈന്‍ഡ് മെസ്സേജ് അയയ്ക്കാനായി സെറ്റിംഗ്‌സ് തുറന്ന് ഫോണ്‍ ഓപ്ഷനിലെ റിപ്ലൈ വിത്ത് മെസ്സേജ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അത് കഴിഞ്ഞ് മെസ്സേജ് ടൈപ്പ് ചെയ്യുക. ഓട്ടോമാറ്റിയ്ക്കായി കോളുകള്‍ നിരസിയ്ക്കാന്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് സൗകര്യവും ഇതിലുണ്ട്.

സ്‌റ്റെപ്പ് 8 : പാസ്സ് കോഡ് നല്‍കി നിങ്ങളുടെ ഐഫോണ്‍ 5 നെ സംരക്ഷിയ്ക്കാനായി സെറ്റിംഗ്‌സ് തുറന്ന് ജനറലില്‍ നിന്ന് പാസ്സകോഡ് ലോക്ക് തെരഞ്ഞെടുക്കുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X