ഇൻസ്റ്റാഗ്രാം ലിങ്ക് സ്റ്റിക്കർ ഫീച്ചർ സ്റ്റോറികളിൽ പങ്കിടുന്നതെങ്ങനെ?

|

എല്ലാ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും ഇപ്പോൾ സ്റ്റോറികളിലെ ലിങ്ക് സ്റ്റിക്കർ ഫീച്ചറിലേക്ക് ആക്‌സസ് നൽകിയിരിക്കുകയാണ് കമ്പനി. ബുധനാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദ്യം പരിമിതമായ അക്കൌണ്ടുകൾക്കാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ അനുമതി നൽകിയത്. ഇവരെല്ലാം വെരിഫൈഡ് അക്കൌണ്ടോ, ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ ഫോളോവേഴ്സോ ഉള്ളവരായിരുന്നു. ഇപ്പോൾ തങ്ങളുടെ എല്ലാ യൂസേഴ്സിനും ഈ ഫീച്ചറിലേക്ക് ആക്സസ് നൽകിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം

" സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പ്രാധാന്യമുള്ള കാര്യങ്ങൾ പങ്കിടാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങളുടെ വിവിധ കമ്മ്യൂണിറ്റികളിൽ അംഗമായവരിൽ നിന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. പാചകം മുതൽ സന്നദ്ധ സേവനം അല്ലെങ്കിൽ ഷോപ്പിങ് വരെ നിങ്ങൾ എന്തുതന്നെ ചെയ്‌താലും, നിങ്ങളുടെ അക്കൗണ്ടിന്റെ വലിപ്പമോ ഫോളോവേഴ്സിന്റെ എണ്ണമോ കണക്കിലെടുക്കാതെ സ്റ്റോറികളിൽ പങ്കിടാൻ നിങ്ങൾക്ക് ഇപ്പോൾ ഒരു ഇടമുണ്ട്," ഇൻസ്റ്റാഗ്രാം അതിന്റെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?

സ്റ്റിക്കറുകൾ

സ്റ്റിക്കറുകൾ കൂടുതൽ കസ്റ്റമൈസ് ചെയ്യാനുള്ള വഴികളും തങ്ങൾ ആലോചിക്കുന്നതായി ഇൻസ്റ്റാഗ്രാം പറയുന്നു. ലിങ്കിൽ ടാപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് എന്തൊക്കെ കാണാൻ കഴിയുമെന്ന് വ്യക്തമാകണം. സ്റ്റിക്കറുകളിൽ ഈ രീതിയിലുള്ള കസ്റ്റമൈസേഷനാണ് ഇൻസ്റ്റാഗ്രാം ലക്ഷ്യമിടുന്നത്. സ്റ്റോറികളിൽ കണ്ടന്റ് ഇടുന്ന സമയത്ത് മുകളിലെ നാവിഗേഷൻ ബാറിൽ നിന്ന് സ്റ്റിക്കർ ടൂൾ ടാപ്പ് ചെയ്‌ത് ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം ഒരു ലളിതമായ വിശദീകരണവും യൂസേഴ്സിനായി നൽകിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ലിങ്ക് സ്റ്റിക്കറുകൾ ചേർക്കുന്നത് എങ്ങനെ

ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ലിങ്ക് സ്റ്റിക്കറുകൾ ചേർക്കുന്നത് എങ്ങനെ

  • ഒരു ലിങ്ക് സ്റ്റിക്കർ ചേർക്കുന്നതിന്, ആദ്യം നിങ്ങളുടെ സ്റ്റോറിയിലേക്ക് കണ്ടന്റ് അപ്‌ലോഡ് ചെയ്യുക.
  • ശേഷം മുകളിലെ നാവിഗേഷൻ ബാറിൽ നിന്ന് സ്റ്റിക്കർ ടൂൾ സെലക്ട് ചെയ്യുക.
  • ലിങ്ക് സ്റ്റിക്കർ തെരഞ്ഞെടുക്കുക, നിങ്ങൾക്ക് ആവശ്യമുള്ള ലിങ്കിൽ ഡ്രോപ്പ് ചെയ്ത ശേഷം 'ഡൺ' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • സ്റ്റോറിയിൽ എവിടെയാണോ സ്റ്റിക്കർ വേണ്ടത് അവിടെ സ്റ്റിക്കർ പ്ലേസ് ചെയ്യുക. കളർ വേരിയേഷനുകൾ വേണമെങ്കിൽ അത് നൽകാനും ഓപ്ഷനുണ്ട്.
  • ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകളും പോസ്റ്റുകളും തിരിച്ചെടുക്കുന്നതെങ്ങനെ?ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകളും പോസ്റ്റുകളും തിരിച്ചെടുക്കുന്നതെങ്ങനെ?

    ഫീച്ചറിലേക്ക്

    സ്വന്തം പ്ലാറ്റ്ഫോമിൽ വിദ്വേഷ പരാമർശങ്ങളും വ്യാജ വാർത്തകളും തടയുന്നതിൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ ഫേസ്ബുക്ക് വലിയ രീതിയിൽ പരാജയപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ നിരന്തരം വിമർശനങ്ങളും ഫേസ്ബുക്ക് കേട്ടിരുന്നു. ഇത്തരം പ്രശ്നങ്ങളിൽ പെടാതിരിക്കാൻ ഇൻസ്റ്റാഗ്രാം വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. അതിനായി കർശനമായ നടപടികളാണ് ഇൻസ്റ്റാഗ്രാം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നേരത്തെ ലിങ്ക് സ്റ്റിക്കർ ആക്സസ് എല്ലാവർക്കും നൽകാതിരുന്നത്. എല്ലാ യൂസേഴ്സിനും ലിങ്ക് സ്റ്റിക്കർ ആക്സസ് നൽകിയാൽ അത് ആപ്പിന്റെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ആക്സസ് നൽകുന്നതിനുള്ള നടപടികൾ ശ്രദ്ധാപൂർവം സമയമെടുത്ത് പൂർത്തീകരിക്കാൻ ഇൻസ്റ്റാഗ്രാമിനെ പ്രേരിപ്പിച്ചതും ഈ കാരണങ്ങളാണ്. ഭാവിയിൽ വിദ്വേഷ പ്രസംഗം ആവർത്തിച്ച് പ്രോത്സാഹിപ്പിക്കുന്നതോ പ്ലാറ്റ്‌ഫോമിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പുതിയ അക്കൗണ്ടുകൾക്കോ ​​വ്യക്തികൾക്കോ ​​ലിങ്ക് സ്റ്റിക്കർ ഫീച്ചറിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ലെന്നും ഇൻസ്റ്റാഗ്രാം പറയുന്നു.

    പ്ലാറ്റ്‌ഫോമിൽ

    " ഇൻസ്റ്റാഗ്രാമിലെ അപകടകരമായ ഉള്ളടക്കം പരിമിതപ്പെടുത്താനുള്ള ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പോലുള്ള കാര്യങ്ങൾ ആവർത്തിച്ച് പങ്കിടുന്ന പുതിയ അക്കൗണ്ടുകൾക്കും, നിലവിലുള്ള അക്കൗണ്ടുകൾക്കും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിക്കുന്ന മറ്റ് ഉള്ളടക്കങ്ങൾക്കും ലിങ്ക് സ്റ്റിക്കറിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല," ഇൻസ്റ്റാഗ്രാം തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. എന്നാൽ ലിങ്ക് സ്റ്റിക്കർ ഫീച്ചർ ഇപ്പോൾ എല്ലാവർക്കും ലഭിച്ചു കഴിഞ്ഞു. യൂസേഴ്സിന് അവരുടെ അക്കൗണ്ടുകളിലൂടെ ലിങ്കുകൾ പങ്കിടാനുള്ള ആക്‌സസുണ്ട്. ഈ സമീപനം ഉപയോക്താക്കളെ അവരുടെ കമ്മ്യൂണിറ്റിയിൽ ഇടപഴകാനും പ്ലാറ്റ്‌ഫോമിൽ അവരുടെ റീച്ച് കൂട്ടാനും സഹായിക്കുമെന്ന് ഇൻസ്റ്റാഗ്രാം പറയുന്നു.

    ഇൻസ്റ്റാഗ്രാം ഉപയോഗം കുറയ്ക്കണമെന്ന് കൌമാരക്കാരോട് ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം തന്നെ രംഗത്ത്ഇൻസ്റ്റാഗ്രാം ഉപയോഗം കുറയ്ക്കണമെന്ന് കൌമാരക്കാരോട് ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം തന്നെ രംഗത്ത്

Best Mobiles in India

English summary
Instagram Link Stickers share in Stories now available for everyone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X