Home
How to

നിസ്സാരം..! നെറ്റ്ഫ്ലിക്സ് പ്രശ്നങ്ങൾ പരിഹരിക്കാം ഈസിയായി

ദശലക്ഷക്കണക്കിന് ആളുകൾ അമിതമായി കാണാൻ ഇഷ്ടപ്പെടുന്ന ധാരാളം സിനിമകളും ഷോകളും ഉള്ള ഒരു ജനപ്രിയ സ്ട്രീമിംഗ് സേവനമാണ് നെറ്റ്ഫ്ലിക്സ്. എന്നാൽ ചിലപ്പോൾ, നെറ്റ്‌ഫ്ലിക്സ് ഓപ്പൺ ആക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അല്ലേ? വിഷമിക്കേണ്ട.. നെറ്റ്ഫ്ലിക്സ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചില സിമ്പിൾ ടെക്നിക്കുകൾ ഇതാ..

സാധാരണയായി വരുന്ന നെറ്റ്ഫ്ലിക്സ് പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ആദ്യം അറിയാം. നെറ്റ്‌ഫ്ലിക്സ് പ്രവർത്തനരഹിതമാണോയെന്ന് പരിശോധിക്കുക. പ്രവർത്തനരഹിതമാകാൻ പല കാരണങ്ങൾ ഉണ്ട്. എന്നാൽ അത് ഉപയോക്താക്കളുടെ ഭാഗത്തു നിന്ന് വരുന്ന വീഴ്ചകൾകൊണ്ട് ആയിരിക്കണമെന്നില്ല. നെറ്റ്ഫ്ലിക്സിന് അവരുടെ ഭാഗത്തെ പ്രശ്നങ്ങളുണ്ടാകാം. അത് അറിയാനായി നിങ്ങൾക്ക് അവരുടെ ഔദ്യോഗിക സ്റ്റാറ്റസ് പേജ് പരിശോധിക്കാം അല്ലെങ്കിൽ Twitterൽ #netflixdown എന്ന് സെർച്ച്‌ ചെയ്ത് നോക്കാം.

നിസ്സാരം..! നെറ്റ്ഫ്ലിക്സ് പ്രശ്നങ്ങൾ പരിഹരിക്കാം ഈസിയായി

നെറ്റ്‌ഫ്ലിക്സ് ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ ചെയ്യേണ്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ ഡിവൈസ് റീസ്റ്റാർട്ട് ചെയ്യുക എന്നത്. ഡിവൈസ് ഓഫാക്കി വീണ്ടും ഓണാക്കുക. ഇത് പലപ്പോഴും പല രീതിയിൽ ഉള്ള പ്രശ്നങ്ങളും ശരിയാകാൻ സഹായകമാണ്. നിങ്ങളുടെ ഇൻ്റർനെറ്റ് കണക്ഷൻ പരിശോധിക്കേണ്ടതും പ്രാഥമിക പരിഹാരം എന്ന രീതിയിൽ ചെയ്ത് നോക്കാവുന്നതാണ്. നിങ്ങളുടെ റൂട്ടർ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

നെറ്റ്ഫ്ലിക്സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക എന്നതും പ്രധാനപെട്ട കാര്യങ്ങളിൽ ഒന്നാണ്. നിങ്ങളൊരു ഫോണോ ടാബ്‌ലെറ്റോ ആണ് ഉപയോഗിക്കുന്നതെങ്കിൽ, ആപ്പ് സ്റ്റോറിൽ നെറ്റ്ഫ്ലിക്സ് അപ്‌ഡേറ്റുകൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുക.ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് മറ്റൊരു വഴി. മറ്റെല്ലാ രീതികളും പരാജയപ്പെട്ടാൽ, ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.

ഇത് ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം. ഇതെല്ലാം നെറ്റ്ഫ്ലിക്സ് എന്നല്ല ഏതൊരു ആപ്പ് പ്രവർത്തനരഹിതമായാലും ചെയ്ത് നോക്കാവുന്ന പരിഹാര രീതികൾ ആണ്. അത് ഒന്നുമല്ലാത്ത ചില നെറ്റ്ഫ്ലിക്സ് പ്രശ്നങ്ങൾ ഉപയോക്താക്കൾ എപ്പോഴും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അവ ഏതൊക്കെ എന്നും എങ്ങനെ പരിഹരിക്കാം എന്നും നോക്കാം.

നെറ്റ്ഫ്ലിക്സ് എറർ കോഡ് NW-2-5: നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യാൻ സാധിക്കാത്ത വിധം നെറ്റ്‌വർക്ക് കണക്ഷനിൽ പ്രശ്‌നം ഉണ്ടാകുമ്പോഴാണ് വരുന്നത്. ചുരുക്കി പറഞ്ഞാൽ നിങ്ങൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ്‌ കണക്ഷൻ സ്ലോ ആകുമ്പോഴോ പ്രവർത്തനരഹിതമാകുമ്പോഴോ ആണ് ഈ എറർ മെസ്സേജ് വരുന്നത്. ചില കാര്യങ്ങൾ ചെയ്ത് നോക്കിയാൽ കൃത്യമായ പ്രശ്നം എന്താണെന്നും അതെങ്ങനെ പരിഹരിക്കാമെന്നും കണ്ടെത്താനാകും. ആദ്യം തന്നെ നിങ്ങളുടെ ഇൻ്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.

നിങ്ങളുടെ ഇൻ്റർനെറ്റ് വേഗത സ്ഥിരീകരിക്കാൻ Fast.com [https://www.fast.com] ഉപയോഗിക്കുക. സ്ലോ ആണെങ്കിൽ ഉടൻ നിങ്ങളുടെ ഐഎസ്പിയുമായി ബന്ധപ്പെടുക. രണ്ടാമത്തെ വഴിയാണ് നെറ്റ്‌വർക്ക് റീസ്റ്റാർട്ട് ചെയ്യുക എന്നത്. 30 സെക്കൻഡ് നേരത്തേക്ക് നിങ്ങളുടെ റൂട്ടറും മോഡവും പൂർണ്ണമായും ഓഫ് ചെയ്യുക (ആവശ്യമെങ്കിൽ അവ അൺപ്ലഗ് ചെയ്യുക). ശേഷം ഓൺ ആക്കി നോക്കുക.

മൂന്നാമതായി ചെയ്യേണ്ടത് VPNൽ നിന്ന് ഡിസ്‌ക്കണക്ട് ചെയ്യുക. നിങ്ങൾ ഒരു VPN ആണ് ഉപയോഗിക്കുന്നതെങ്കിൽ, നെറ്റ്ഫ്ലിക്സ് ചിലപ്പോൾ VPN കണക്ഷനുകളെ സപ്പോർട്ട് ചെയ്യാതെ വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ VPNൽ നിന്ന് ഡിസ്‌ക്കണക്ട് ചെയ്താൽ ഈ പ്രശനം പരിഹരിക്കാനാകും.

ഈ പറഞ്ഞതൊന്നും നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ വയർഡ് കണക്ഷൻ പരീക്ഷിച്ച് നോക്കൂ. സാധ്യമെങ്കിൽ, കൂടുതൽ സ്റ്റേബിൽ ആയ കണക്ഷനായി നിങ്ങളുടെ ഉപകരണം ഒരു ഇഥർനെറ്റ് (ethernet) കേബിൾ ഉപയോഗിച്ച് റൂട്ടറിലേക്ക് നേരിട്ട് കണക്ട് ചെയ്ത് നോക്കൂ. മുകളിൽ പരാമർശിച്ച രീതിയിലുള്ള എറർ വന്നാൽ ഈ 4 സ്റ്റെപ്പുകൾ പരീക്ഷിക്കാവുന്നതാണ്. ഇതിൽ ഏതെങ്കിലും ഒന്ന് തീർച്ചയായും നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമാകും.

ലോഡിങ് സ്‌ക്രീൻ സ്റ്റക്ക് ആകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഒരു ചുവന്ന ലോഡിംഗ് സർക്കിൾ കറങ്ങിക്കൊണ്ടേ ഇരിക്കുന്നതായി കണ്ടേക്കാം. താഴെ പറയുന്ന കാര്യങ്ങൾ ചെയ്ത് നോക്കൂ..നെറ്റ്ഫ്ലിക്സ് ആപ്പ് പൂർണ്ണമായി ക്ലോസ് ചെയ്ത് വീണ്ടും റീസ്റ്റാർട്ട് ചെയ്ത് നോക്കുക എന്നതാണ് ഈ പ്രശ്നം ഉണ്ടാകുമ്പോൾ ആദ്യം ചെയ്യേണ്ടത്.. ഇത് ചെയ്തിട്ടും സ്റ്റക്ക് മാറിയില്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ ഡിവൈസ് (ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ അല്ലെങ്കിൽ സ്‌മാർട്ട് ടിവി) ഓഫാക്കി റീബൂട്ട് ചെയ്‌ത് വീണ്ടും ഓണാക്കുക.

മൂന്നാമത്തെ വഴിയാണ് നെറ്റ്ഫ്ലിക്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. നെറ്റ്ഫ്ലിക്സ് ആപ്പിൻ്റെ ഏറ്റവും പുതിയ വേർഷൻ നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അപ്‌ഡേറ്റുകളിൽ പലപ്പോഴും നേരത്തേ ഉണ്ടായിരുന്ന ബഗ് പരിഹരിക്കുന്നതും പെർഫോമൻസ് മെച്ചപ്പെടുത്തുന്ന ഫീച്ചറുകളും ഉണ്ടായേക്കാം. അതുകൊണ്ട് ഏത് ആപ്പും അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.

നെറ്റ്ഫ്ലിക്സ് ആപ്പ് ഡാറ്റ ഡിലീറ്റ് ആക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാകും. പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന താൽക്കാലിക ആപ്പ് ഡാറ്റ ഡിലീറ്റ് ആയി പോകാൻ ഈ പ്രോസസ്സ് സഹായിക്കും. ഇത് നിങ്ങളുടെ ഡൗൺലോഡ് ഹിസ്റ്ററിയും നീക്കം ചെയ്‌തേക്കുമെന്ന കാര്യം ശ്രദ്ധിക്കുക. നെറ്റ്ഫ്ലിക്സിനുള്ള ആപ്പ് ഡാറ്റ ക്ലിയർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി നിങ്ങളുടെ ഫോണിന്റെ കമ്പനി ഗൈഡുമായി ബന്ധപ്പെടുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
There are some issues when opening Netflix right? Don't worry.. here are some simple techniques to fix Netflix problems.. Be the first to know the most common Netflix problems and their solutions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X