റിലയന്‍സ് ജിയോ സിം കാര്‍ഡ്: സിഗ്നല്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

Written By:


റിലയന്‍സ് ജിയോ സിമ്മിനെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 1.5 ബില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോ സിം ഉപയോഗിക്കുന്നത്. എന്നാലും ഇപ്പോള്‍ ഇത് ട്രയല്‍ ഘട്ടത്തിലാണ്.

റിലയന്‍സ് ജിയോ ഫോണ്‍ 199 രൂപയ്ക്ക്: മെസേജു വന്നാല്‍ സൂക്ഷിക്കുക!!

റിലയന്‍സ് ജിയോ സിം കാര്‍ഡ്: സിഗ്നല്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

ഈ സേവനം 4ജി സ്മാര്‍ട്ട്‌ഫോണില്‍ മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ 3ജി ഫോണുകളിലും ഉപയോഗിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പല ഉപഭോക്താക്കളും സിഗ്നല്‍ പ്രശ്‌നത്തെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ശക്തമായ ക്യാമറയെന്ന് ഹുവായ് പി9 തെളിയിച്ചിരിക്കുന്നു...

നിങ്ങളുടെ ജിയോ സിം കാര്‍ഡിന്റെ സിഗ്നല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെറ്റ്‌വര്‍ക്ക് മാനുവലായി തിരഞ്ഞെടുക്കുക

നെറ്റ്‌വര്‍ക്ക് മാനുവലായി തിരഞ്ഞെടുക്കുന്നത് ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ്. അതിനായി Settings> More > Mobile Networks> Network operators> Search Manually> Select 'Reliance Jio'

പുതിയ PAN സൃഷ്ടിക്കുക

മറ്റൊരു രീതിയാണ് നിങ്ങളുടെ മൊബൈലില്‍ PAN സൃഷ്ടിക്കുന്നത്. ഇത് താത്കാലികമാണ് എങ്കിലും ഇതില്‍ നിന്നും സ്ഥിരമായി സിഗ്നല്‍ ലഭിക്കുന്നതാണ്.

മുമ്പത്തെ PAN ഡിലീറ്റ് ചെയ്യുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ മുന്‍ PAN ഡിലീറ്റ് ചെയ്യുക. ഇനി പുതിയ പ്ലാന്‍ ക്രമീകരിക്കാന്‍ Settings>More> Mobile networks> Access point names> Create New APN

APN സൃഷ്ടിക്കുക

മൂന്നാം ഘട്ടം കഴിഞ്ഞതിനു ശേഷം പേരു നല്‍കി APN സൃഷ്ടിക്കുക. പേര് നിങ്ങള്‍ക്ക് ഇഷ്ടമുളളതു നല്‍കാം, എന്നാല്‍ APN ജിയോ നെറ്റ് (Jio net) എന്നു തന്നെ ആയിരിക്കണം.

പേര് : നിങ്ങളുടെ ഇഷ്ടം
APN : Jionet

 

ഫോണ്‍ സേവ്/ റിബൂട്ട് ചെയ്യുക

പുതിയ APN ഉണ്ടാക്കിയതിനു ശേഷം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ റീബൂട്ട് ചെയ്യുക. അതിനു ശേഷം 4ജി സിഗ്നല്‍ ലഭിക്കുന്നതും, 90 ദിവസം വരെ റിലയന്‍സ് ജിയോ സേവനങ്ങള്‍ ആസ്വദിക്കാനും സാധിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സിഗ്നല്‍ ലഭിച്ചില്ലെങ്കില്‍ 2 മുതല്‍ 5 വരെയുളള ഘട്ടങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ 4ജി സിം എങ്ങനെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം?


English summary
Reliance Jio has been the talk of the town ever from its expansion to various smartphones. The service has already reached some amount of 1.5 billion customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot