എങ്ങനെ പഴയ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം

By Super
|
എങ്ങനെ പഴയ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം

സാമ്പത്തിക പരാധീനതകള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് എപ്പോഴും കമ്പ്യൂട്ടറുകള്‍ മാറിക്കൊണ്ടിരിയ്ക്കാന്‍ സാധ്യമല്ല. മണിക്കൂറുകളോളം ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്ന തലമുറയ്ക്ക് പക്ഷെ പഴയ കമ്പ്യൂട്ടറിന്റെ കുറഞ്ഞ വേഗത തികച്ചും അസഹ്യമായി തോന്നാം. മദര്‍ ബോര്‍ഡിന് തുരുമ്പ് പിടിയ്ക്കുന്നതൊന്നുമല്ല അതിന് കാരണം. പല പല കുഞ്ഞുകുഞ്ഞ് കാരണങ്ങളുടെ ആകെത്തുകയാവാം ഈ മെല്ലെപ്പോക്ക് . ആന്തരികാവയവങ്ങളുടെ മാറ്റിവയ്ക്കല്‍ കൂടാതെ തന്നെ നിങ്ങളുടെ പഴയ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികള്‍ നോക്കാം.

ബ്രൗസര്‍ ആഡ് ഓണുകള്‍ ഒഴിവാക്കാം

 

മിക്കവാറും പുതിയ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് അവയുടെ ആഡ് ഓണ്‍ ആപ്ലിക്കേഷനുകള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാറുണ്ട്. പല സോഫ്റ്റ് വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് തന്നെ ഇവയെ ഒഴിവാക്കാനുള്ള ഓപ്ഷന്‍ തരുമെങ്കിലും നമ്മുടെ അശ്രദ്ധ കൊണ്ട് ഇവ ബ്രൗസറുകളില്‍ കയറിപ്പറ്റാറുണ്ട്. ഇത്തരം ബ്രൗസര്‍ ആഡ് ഓണുകള്‍ കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല എന്നു മാത്രമല്ല ബ്രൗസര്‍ വല്ലാതെ സ്ലോ ആകാനും തുടങ്ങും. അതുകൊണ്ട് കഴിവതും ഇവയെ ഒഴിവാക്കുക. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ആഡ് ഓണുകള്‍ ഒഴിവാക്കാന്‍ സെറ്റിംഗ്‌സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം മാനേജ് ആഡ് ഓണ്‍സ് തെരഞ്ഞെടുക്കുക. ലിസ്റ്റില്‍ നോക്കി നിങ്ങള്‍ക്ക് ആവശ്യമില്ലാത്തവ എല്ലാം ഡിസേബിള്‍ ചെയ്യുക. ഇത്തരത്തില്‍ ബ്രൗസറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാനാകും.

എങ്ങനെ കേടായ ലാപ്‌ടോപ് കീകള്‍ ശരിയാക്കാം ?

സ്റ്റാര്‍ട്ട് അപ്പ് ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുക

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്റ്റാര്‍ട്ട് അപ്പ് സമയം വളരെ കൂടുതലാണെങ്കില്‍ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്ത് MISCONFIG എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.എന്നിട്ട് കാണാന്‍ സാധിയ്ക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ആപ്ലിക്കേഷനുകളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമില്ലാത്തവ ഡിസേബിള്‍ ചെയ്യുക. കാരണം ഇവയാണ് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്റ്റാര്‍ട്ട് അപ്പ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിന്റെ പ്രധാന കാരണം. ഐട്യൂണ്‍സ് പോലെയുള്ള ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്റ്റാര്‍ട്ട് അപ്പില്‍ ശരിയ്ക്കും അനാവശ്യമാണ്. അവ ഒഴിവാക്കിയാല്‍ തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗതയില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും.

എങ്ങനെ വിന്‍ഡോസ് 8 യു എസ് ബി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം

വൈറസുകളെ അകറ്റുക

ഇനി ശ്രദ്ധിയ്ക്കാനുള്ളത് വൈറസുകളുടെ കാര്യമാണ്.നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ലോ ആകുന്നതിനുള്ള ഒരു പ്രധാന കാരണം വൈറസ് ബാധയാകാം. ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഒരു പരിധി വരെ ഇവയെ നിയന്ത്രിയ്ക്കാനാകും. അല്ലെങ്കില്‍ സിസ്റ്റം ഒരു തവണ ഫോര്‍മാറ്റ് ചെയ്യുക. ഒറിജിനല്‍ ഓ എസ് ആണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ മൈക്രോസോഫ്റ്റ് സെക്ക്യൂരിറ്റി എസ്സെന്‍ഷ്യല്‍,,വിന്‍ഡോസ് ഡിഫെന്‍ഡര്‍ തുടങ്ങിയവ ഉപയോഗിയ്ക്കാം. അല്ലാത്തവര്‍ക്ക് എ വി ജി പോലെയുള്ള ഏതെങ്കിലും ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാവുന്നതാണ്.

പെന്‍ഡ്രൈവ് ഉപയോഗിച്ച് എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാം

വൃത്തിയായി സൂക്ഷിയ്ക്കുക

നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാലങ്ങളായുള്ള പൊടി നിക്ഷേപമുണ്ടെങ്കില്‍ അത് വായുസഞ്ചാരത്തെയും താപനിലെയെയും ബാധിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ കമ്പ്യൂട്ടര്‍ വല്ലാതെ ചൂടാകാന്‍ തുടങ്ങും. പ്രൊസസ്സര്‍ ഇതോടെ കുറഞ്ഞ പവര്‍ മോഡിലേയ്ക്ക് നീങ്ങും. കമ്പ്യൂട്ടര്‍ മൊത്തത്തില്‍ പതുക്കെയാകും. അതുകൊണ്ട് വര്‍ഷത്തിലൊരിയ്ക്കലെങ്കിലും നിങ്ങളുടെ സിപിയു തുറന്ന് ഫാനുകളും, മറ്റ് പൊടി മൂടിയ പ്രദേശങ്ങളും ഒക്കെ വൃത്തിയാക്കുന്നത് വളരെ നല്ല ആശയമാണ്.

ഡെസ്‌ക്ടോപ് എപ്പോഴും വൃത്തിയായിക്കിടക്കട്ടെ

കമ്പ്യൂട്ടറിന്റെ ഡെസ്‌ക്ടോപ്പില്‍ കഴിവതും വലിയ ഫയലുകളൊന്നും തന്നെ സൂക്ഷിയ്ക്കാതിരിയ്ക്കുക. കാരണം സി ഡ്രൈവില്‍ നിന്നുള്ള മെമ്മറിയാണ് ഇവിടെ ഇത്തരത്തില്‍ പാഴാക്കപ്പെടുന്നത്. അത് കമ്പ്യൂട്ടറിന്റെ വേഗതയെ ബാധിയ്ക്കും.

ടെമ്പററി ഫയലുകള്‍ വേണ്ട

സി ഡ്രൈവില്‍ ഉണ്ടാക്കപ്പെടുന്ന താത്ക്കാലിക ഫയലുകള്‍ കാലാകാലങ്ങളില്‍ നീക്കം ചെയ്യുക.സ്റ്റാര്‍ട്ട് മെനുവില്‍ %temp% എന്ന് നല്‍കി എന്റര്‍ ചെയ്താല്‍ ഈ ഫയലുകള്‍ കാണാന്‍ സാധിയ്ക്കും. അവ ഡിലീറ്റ് ചെയ്യാനും സാധിയ്ക്കും.

ഡ്രൈവുകളുടെ എണ്ണം പെരുപ്പിയ്‌ക്കേണ്ട

നിങ്ങളുടെ ഹാര്‍ഡ് ഡിസ്‌കിലെ ഡ്രൈവുകളെ ഡീഫ്രാഗ്മെന്റ് ചെയ്താല്‍ സിസ്റ്റത്തിന്റെ വേഗത വര്‍ദ്ധിയ്ക്കുമെന്നത് ഒരു മണ്ടന്‍ സിദ്ധാന്തമാണ്. അതുകൊണ്ട് അങ്ങനെയൊരു ശ്രമം വേണ്ട.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X