എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍ ചില മാര്‍ഗങ്ങള്‍!!!

By Bijesh
|

എ.ടി.എം. കൗണ്ടറുകള്‍ വഴിയുള്ള കവര്‍ച്ച പുതിയ കാര്യമല്ല. ഇന്ത്യയിലും വിദേശത്തും ദിവസവും ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്. എത്ര സൂക്ഷിച്ചാലും പലപ്പോഴും തട്ടിപ്പിന് നമ്മള്‍ ഇരകളാകാറുമുണ്ട്.

 

കാരണം എ.ടി.എം. കവര്‍ച്ചക്കാര്‍ ഏറെ ഹൈടെക് ആണ് എന്നതുതന്നെ. നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. എ.ടി.എം. സ്‌കിമ്മര്‍ എന്ന സംവിധാനമാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്.

കാര്‍ഡ് റീഡറിനു സമാനമായ ഉപകരണം എ.ടി.എം. കൗണ്ടറില്‍ കാര്‍ഡ് ഇടുന്നതിനുള്ള സ്ഥലത്ത്, ഉള്ളിലോ പുറത്തോ ആയി വയ്ക്കുകയാണ് ചെയ്യുന്നത്. പെട്ടെന്ന് ആരുടെയും ദൃഷ്ടിയില്‍ പെടുകയുമില്ല. ഉപയോക്താവ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതിലെ ഡാറ്റകള്‍ പൂര്‍ണമായും ഉപകരണം സ്‌കാന്‍ ചെയ്യും.

പലപ്പോഴും കീപാഡ് ദൃശ്യമാവുന്ന തരത്തില്‍ ക്യാമറയും മോഷ്ടാക്കള്‍ ഘടിപ്പിക്കാറുണ്ട്. കുറച്ചുകൂടെ ഹൈടെക് ആയ മോഷ്ടാക്കള്‍ ക്യാമറ ഘടിച്ചിച്ച നേര്‍ത്ത പ്‌ലാസ്റ്റിക് ആവരണം കീ ബോര്‍ഡിനു മുകളില്‍ വയ്ക്കുകയും ചെയ്യാറുണ്ട്.

ഇത്തരം ഉപകരണങ്ങള്‍ പിന്‍ നമ്പര്‍ അടക്കം എ.ടി.എം. കാര്‍ഡ് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചോര്‍ത്തുകയും അതുവഴി മോഷ്ടാക്കള്‍ പണം കവരുകയും ചെയ്യും.

ഇത്തരം അതിനൂതന തട്ടിപ്പു വിദ്യകളില്‍ നിന്ന് രക്ഷനേടാന്‍ എന്താണു മാര്‍ഗം. വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും പ്രവര്‍ത്തിക്കുക എന്നതുമാത്രമാണ് ചെയ്യാവുന്ന കാര്യം.

നിങ്ങള്‍ പണമെടുക്കാന്‍ പോകുന്ന എ.ടി.എം. കൗണ്ടറുകളില്‍ ഇത്തരം ഉപകരണങ്ങള്‍ ഇല്ല എന്ന് ഒരിക്കലും ഉറപ്പു നല്‍കാന്‍ കഴിയുകയുമില്ല. ഈ സാഹചര്യത്തില്‍ ഏതൊരു ഉപയോക്താവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നു. കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

എ.ടി.എം. കൗണ്ടറുകളില്‍ കയറിക്കഴിഞ്ഞാല്‍ ആദയം ചുറ്റും വളരെ സൂക്ഷ്മമായി നിരീക്ഷിക്കണം. ഒളി ക്യാമറകള്‍ വയ്ക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അരിച്ചുപെറുക്കുക.

 

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

മുകളില്‍ പറഞ്ഞ രീതിയില്‍ നമ്പര്‍പാഡിനു മുകളില്‍ എന്തെങ്കിലും ആവരണം ഉണ്ടോ എന്നറിയാന്‍ നമ്പര്‍ പാഡ് അമര്‍ത്തി നോക്കുന്നത് നല്ലതാണ്. പതിവില്‍ കവിഞ്ഞ് കട്ടി തോന്നുന്നുവെങ്കില്‍ സെക്യൂരിറ്റിയെ അറിയിക്കണം.

 

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

എ.ടി.എം. കൗണ്ടറില്‍ എവിടെയെങ്കിലും സംശയം തോന്നുന്ന തരത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടോ എന്ന് നോക്കണം. വ്യത്യസ്ത നിറത്തിലോ എ.ടി.എം. കൗണ്ടറുകളില്‍ പൊതുവായി കാണാത്ത തരത്തിലുള്ള വസ്തുക്കളോ ഉണ്ടെങ്കില്‍ അത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

 

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..
 

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

കാര്‍ഡ് റീഡര്‍ ഒന്ന് ഇളക്കി നോക്കുക. ഇളകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ ഡാറ്റകള്‍ സ്‌കാന്‍ ചെയ്യുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടായിരിക്കും.

 

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍..

മുകളില്‍ പറഞ്ഞ സുരക്ഷാ പരിശോധനകളെല്ലാം നടത്തിയ ശേഷം പിന്‍ നമ്പര്‍ ടൈപ് ചെയ്യുമ്പോള്‍ മറു കൈ കൊണ്ട് മറച്ചു പിടിക്കുന്നത് നല്ലതാണ്. എവിടെയെങ്കിലും ഒളിക്യാമറയുണ്ടെങ്കില്‍ അതില്‍ നമ്പര്‍ പതിയാതിരിക്കാന്‍ ഇത് സഹായിക്കും.

 

എ.ടി.എം. കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷനേടാന്‍ ചില മാര്‍ഗങ്ങള്‍!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X