നിങ്ങളുടെ പ്രവർത്തനങ്ങൾ ഗൂഗിൾ നീരിക്ഷിക്കുന്നത് എങ്ങനെ അവസാനിപ്പിക്കാം?
നിങ്ങൾ ഗൂഗിൾ വെബ്സൈറ്റുകൾ, അപ്ലിക്കേഷനുകൾ, സേവനങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ചില പ്രവർത്തനങ്ങൾ ഗൂഗിൾ നിങ്ങളുടെ ഉടമസ്ഥതയിലുള്ള അക്കൗണ്ടിൽ സംരക്ഷിക്കുന്നുണ്ട്. എത്ര ഉപയോക്താക്കൾക്ക് ഈ കാര്യം അറിയാമെന്ന് എനിക്ക് വ്യക്തമല്ല. ചുരുക്കി പറഞ്ഞാൽ ഗൂഗിൾ നിങ്ങളുടെ ഒരു ചലനവും റെക്കോർഡ് ചെയ്യുകയാണ്. അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഇത്. മാത്രവുമല്ല, നിങ്ങളുടെ ലൊക്കേഷനും ഗൂഗിൾ ട്രാക്ക് ചെയ്യുന്നുണ്ട്. നിങ്ങളുടെ നിഴൽ പോലെ നിങ്ങൾ പോകുന്നയിടം, സമയം എന്നിവിടങ്ങളിലെല്ലാം ഗൂഗിൾ അതിൻറെ സാന്നിധ്യം ഉറപ്പാക്കുന്നു, എങ്ങനെ ?

നിങ്ങളുടെ സ്മാർട്ഫോൺ തന്നെയാണ് അതിനുള്ള ഉത്തരം. അതുകൊണ്ടാണ്, പോലീസ് ക്രിമിനലുകളുടെ ഫോൺ റെക്കോർഡുകളും, ലൊക്കേഷനുകളും സ്മാർട്ഫോൺ വഴി പരിശോധിച്ചറിയുന്നത്. നിങ്ങളുടെ സ്വകാര്യതയെ ചൂഷണം ചെയ്യുകയാണോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം 'അതെ' എന്നാണ്. നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ടിൽ നിന്നും ട്രാക്കിങ് വിവരങ്ങളും മറ്റും എന്റെ പ്രവർത്തനത്തിൽ നിങ്ങൾക്ക് ഈ പ്രവർത്തനം കണ്ടെത്താനും ഇല്ലാതാക്കാനും കഴിയും, മാത്രമല്ല നിങ്ങൾക്ക് നീക്കം ചെയ്യുവാൻ കഴിയും. അതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

നിങ്ങളുടെ ആക്റ്റിവിറ്റി എങ്ങനെ ഡിലീറ്റ് ചെയ്യാം ?
- നിങ്ങളുടെ കമ്പ്യൂട്ടറിൽ 'myactivity.google.com' എന്ന ഓപ്ഷനിലേക്ക് പോകുക.
- നിങ്ങളുടെ 'Activity' എന്ന ഓപ്ഷൻ മുകളിൽ കാണുന്ന 'Delete' ഓപ്ഷൻ ക്ലിക്കുചെയ്യുക.
- 'All Time' ക്ലിക്കുചെയ്യുക.
- 'Next' ക്ലിക്ക് ചെയ്യുക, തുടർന്ന് 'Delete' ഓപ്ഷൻ അമർത്തുക.
- നിങ്ങളുടെ കമ്പ്യൂട്ടറിൽ 'myactivity.google.com' എന്ന ഓപ്ഷനിലേക്ക് പോകുക.
- നിങ്ങളുടെ 'Activity' എന്ന ഓപ്ഷനിലേക്ക് സ്ക്രോൾ ഡൗൺ ചെയ്യുക.
- നിങ്ങളുടെ കമ്പ്യൂട്ടറിൽ 'myactivity.google.com' എന്ന ഓപ്ഷനിലേക്ക് പോകുക.
- മുകളിൽ ഇടതുവശത്തായി കാണുന്ന 'Navigation Panel' ഓപ്ഷനിൽ ക്ലിക്ക് ചെയ്യ്ത് അതിൽ കാണുന്ന 'Data & personalization' ക്ലിക്ക് ചെയ്യുക.
- താഴെയായി കാണുന്ന "Activity controls" ഓപ്ഷനിൽ 'Manage your activity controls' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- തുടർന്ന് "Web & App Activity," "YouTube History," or "Location History," എന്നിങ്ങനെ പോയി 'Auto-Delete' ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആക്റ്റിവിറ്റി എത്രനേരം നിലനിർത്തണം എന്നുള്ള ബട്ടൺ അമർത്തുക, എന്നിട്ട് 'Next' > 'Confirm' നൽകി സേവ് ചെയ്യുക.



ഇന്റിവിജ്വൽ ആക്റ്റിവിറ്റി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ ?
ഉദാഹരണത്തിന്, നിങ്ങൾ ഗൂഗിൾ നടത്തിയ ഒരു സെർച്ചോ, ക്രോമിൽ നിങ്ങൾ സന്ദർശിച്ച വെബ്‌സൈറ്റോ ഇതിൽ ഉൾപ്പെടാം:
നിങ്ങൾ ഡിലീറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്ന കാര്യം കണ്ടെത്തുക. ഇനിപ്പറയുന്നവ ഉൾപ്പെടെ ഏതാനും വഴികൾ ഉപയോഗിച്ച് നിങ്ങൾ അന്യോഷിക്കുന്ന ഒരു കാര്യം കണ്ടെത്താൻ കഴിയും:
1. ദിവസം തിരിച്ചുള്ള ബ്രൗസ്
2. സെർച്ച് അല്ലെങ്കിൽ ഫിൽറ്റർ ഉപയോഗിക്കുക
സെർച്ച് ചെയ്യ്ത് തിരയുന്ന കാര്യം കിട്ടിയാൽ അത് ഡിലീറ്റ് ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും.

ഓട്ടോമാറ്റിക്കായി നിങ്ങൾക്ക് എങ്ങനെ 'ആക്റ്റിവിറ്റി' എങ്ങനെ ഡിലീറ്റ് ചെയ്യാം
നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ ചില പ്രവർത്തനങ്ങൾ സ്വപ്രേരിതമായി ഇല്ലാതാക്കാൻ കഴിയും.


Click it and Unblock the Notifications








