യുപിഐ ഉപയോഗിച്ച് എങ്ങനെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യാം ?

|

ഗൂഗിളിൻറെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിൽ ഇപ്പോൾ ഇന്ത്യൻ ഉപയോക്താക്കൾക്കായി പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അവതരിപ്പിച്ചിരിക്കുകയാണ്. യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക് എന്നിവ സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് ഇപ്പോൾ യുപിഐ വഴി പേയ്‌മെന്റുകൾ നടത്തുവാൻ കഴിയും. തുടക്കത്തിൽ, പ്രീമിയം, മ്യൂസിക് വരിക്കാർക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി തുക അടയ്ക്കാവുന്നതാണ്.

യൂട്യൂബ് പ്രീമിയം

യൂട്യൂബ് പ്രീമിയം അല്ലെങ്കിൽ യൂട്യൂബ് മ്യൂസിക് പ്രീമിയം ഉപയോക്താക്കൾ അവരുടെ യുപിഐ ഐഡി പേയ്‌മെന്റ് രീതികളിലേക്ക് ചേർക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഇടപാടുകൾ നടത്തുന്നതിന് യുപിഐ ആപ്പിൽ നിന്നുമുള്ള ഇടപാട് പൂർത്തിയാക്കുകയും വേണം. സംഗീത പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ കൂടാതെ, യുപിഐ പേയ്‌മെന്റ് രീതി ഉപയോക്താക്കൾക്ക് സിനിമകൾ വാങ്ങാനും വാടകയ്‌ക്കെടുക്കാനും യൂട്യൂബിലെ സൂപ്പർചാറ്റ്, ചാനൽ മെംബർഷിപ്പ് എന്നിവ പോലുള്ള സവിശേഷതകൾക്കായി പണം അടയ്ക്കുവാനും സാധിക്കും.

യൂട്യൂബ് മ്യൂസിക്

യുപിഐ വഴി യൂട്യൂബ് പ്രീമിയം അംഗത്വത്തിനായി പണമടയ്ക്കുന്നതിന് യൂട്യൂബ് ഉപയോക്താക്കൾ താഴെ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരണം.

1. ഉപയോക്തൃ പ്രൊഫൈലിൽ ആദ്യം ടാപ്പുചെയ്യുക

2. "ഗെറ്റ് യൂട്യൂബ് പ്രീമിയം" ക്ലിക്ക് ചെയ്യുക

3. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പ്ലാൻ തിരഞ്ഞെടുക്കുക.

4. യൂട്യൂബ് പ്രീമിയം പ്ലാനിൽ ക്ലിക്ക് ചെയ്യുക, അത് നിങ്ങളെ പേയ്‌മെന്റ് സ്‌ക്രീനിലേക്ക് കൊണ്ടുപോകും.

യൂട്യൂബ് മ്യൂസിക് പ്രീമിയം

ക്രെഡിറ്റ്, ഡെബിറ്റ്, യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് എന്നിവ ഓപ്ഷനുകളുടെ പേയ്‌മെന്റുകൾ ആയിരിക്കും.

1. "ഭീം യുപിഐ ഐഡി ഉപയോഗിച്ച് ആഡ് ബാങ്ക് അക്കൗണ്ട് " ക്ലിക് ചെയ്യുക

2. നിങ്ങളുടെ യുപിഐ ഐഡി നൽകുക

3. നിങ്ങളുടെ ഐ.ഡി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ സ്ഥാനം പോലുള്ള ചില വിശദാംശങ്ങൾ യൂട്യൂബ് ചോദിക്കും

4. ബൈ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഫാമിലി സബ്‌സ്‌ക്രിപ്‌ഷനുകൾ

ഇപ്പോൾ വരെ, യൂട്യൂബിൽ നിരവധി പ്ലാനുകൾ ലഭ്യമാണ്. ഫാമിലി സബ്‌സ്‌ക്രിപ്‌ഷനുകൾ, സ്റ്റുഡന്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ, പ്രീപെയ്ഡ് പ്ലാനുകൾ, പ്ലേബാക്ക് എന്നിവയാണ് അത്തരത്തിലുള്ള പ്ലാനുകൾ. യൂട്യൂബ് വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ പ്രതിമാസം 139 രൂപയും മൂന്ന് മാസത്തേക്ക് 399 രൂപയുമാണ്. ഈ പ്ലാൻ ഒരു നിശ്ചിത കാലയളവ് എന്ന അടിസ്ഥാനത്തിൽ വാങ്ങാം. യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും പണമടയ്ക്കാം.

യൂട്യൂബ് വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ

എന്നിരുന്നാലും, ഈ ഓഫർ നിലവിൽ ആൻഡ്രോയിഡ്, വെബ് ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാണ്. പ്രീപെയ്ഡ് പ്ലാനുകൾ മറ്റേതെങ്കിലും സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി സംയോജിപ്പിക്കാൻ കഴിയില്ലെന്ന കാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. സൗജന്യ ട്രയലുകളും ഓഫറുകളും പ്രീപെയ്ഡ് പ്ലാനുകളുമായി സംയോജിപ്പിക്കാൻ കഴിയില്ല. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിനായി യൂട്യൂബ് ഒരു സൗജന്യ ട്രയൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ

എന്നിരുന്നാലും, ആദ്യതവണ യൂട്യൂബ് റെഡ്, യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക് പ്രീമിയം, ഗൂഗിൾ പ്ലേ മ്യൂസിക് വരിക്കാർ എന്നിവർക്ക് മാത്രമേ സൗജന്യ ട്രയലുകൾ ലഭിക്കുകയുള്ളൂ. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രതിമാസം 129 രൂപയാണ്. ഫാമിലി സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി ഒരു ഉപയോക്താവിന് ഗൂഗിൾ ഫാമിലി ഗ്രൂപ്പിൽ അംഗമാകുന്നതിന് 5 അധികം കൂടി കുടുംബാംഗങ്ങളെ വരെ ചേർക്കാനും യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും യൂട്യൂബ് സംഗീത സബ്‌സ്‌ക്രിപ്‌ഷനും പങ്കിടാനും കഴിയും. ഒരു കുടുംബ സബ്‌സ്‌ക്രിപ്‌ഷനിൽ അംഗമാകാനുള്ള മാനദണ്ഡം 13 വയസ്സിന് മുകളിലുള്ളവരായിരിക്കണം.

Best Mobiles in India

English summary
Premium and Music subscribers could pay through their credit or debit cards. YouTube Premium or YouTube Music Premium users are required to add their UPI ID into the payment methods and complete the transaction on their UPI app to make transactions directly from their bank account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X