എങ്ങനെ നിങ്ങളുടെ നോക്കിയ ഫോണും ആന്‍ഡ്രോയ്ഡ് ഫോണും തമ്മില്‍ കോണ്ടാക്റ്റ്‌സ് സിങ്ക് ചെയ്യാം ?

Posted By: Super

എങ്ങനെ നിങ്ങളുടെ  നോക്കിയ ഫോണും ആന്‍ഡ്രോയ്ഡ് ഫോണും തമ്മില്‍ കോണ്ടാക്റ്റ്‌സ് സിങ്ക് ചെയ്യാം ?

നോക്കിയ ഫോണും ആന്‍ഡ്രോയ്ഡ് ഫോണും തമ്മില്‍ നേരിട്ട് കോണ്ടാക്റ്റ് വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ സാധ്യമല്ല.എന്നാല്‍  ഗൂഗിള്‍ അക്കൗണ്ട്‌സ് സംവിധാനം ഉപയോഗിച്ച് ഇത് സാധ്യമാണ്. കാരണം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഓട്ടോമാറ്റിക്കായി, ഗൂഗിള്‍ അക്കൗണ്ട്‌സുമായി സിങ്ക് ചെയ്യും. അങ്ങനെ നോക്കിയയിലെ കോണ്ടാക്റ്റുകള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലഭ്യമാകും.

എങ്ങനെ സാധ്യമാകും

  •  നോക്കിയ ഫോണില്‍ കയറി MfE ഫോള്‍ഡര്‍ തുറക്കുക. എന്നിട്ട് മെയില്‍ ഫോര്‍ എക്‌സ്‌ചേഞ്ച് ഓപ്ഷന്‍ എടുക്കുക.

  • സിങ്കിങ് പ്രൊഫൈലിനേക്കുറിച്ച് ഫോണ്‍ ചോദിയ്ക്കുമ്പോള്‍ യേസ് സെലക്ട ചെയ്യുക. ശേഷം കണക്ഷനില്‍ ക്ലിക്ക് ചെയ്യുക. എക്‌സ്‌ചേഞ്ച് സെര്‍വര്‍ ഭാഗത്ത് m.google.com എന്ന് ടൈപ്പ്് ചെയ്യുക. സെക്ക്യൂവര്‍ കണക്ഷന്റെ ഭാഗത്ത് യേസ് നല്‍കുക.  ആക്‌സസ് പോയിന്റ് നിങ്ങളുടെ ഫോണിലെ ഡാറ്റാ കണക്ഷന്റെ തന്നെയായിരിയ്ക്കും. പോര്‍ട്ട് ഡിഫോള്‍ട്ടും.

  •         ക്രെഡന്‍ഷ്യല്‍സില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പൂര്‍ണ ഈ മെയില്‍ വിലാസം ലോഗ് ഇന്‍ ഭാഗത്ത് നല്‍കുക. അക്കൗണ്ട് പാസ്സ് വേഡും നല്‍കുക.ഡാറ്റ എപ്പോഴും സിങ്ക് ചെയ്യാനായി  ഓള്‍വേയ്‌സ് ഓണ്‍ ക്ലിക്ക് ചെയ്യയുക. എന്നിട്ട് കോണ്ടാക്ട്‌സ ടാബില്‍ കയറി എനേബിള്‍ തിരഞ്ഞെടുക്കുക.
  • ആന്‍ഡ്രോയ്ഡ് ഫോണ്‍ തുറന്ന് ഓള്‍ ആപ്ലിക്കേഷന്‍സില്‍ നിന്ന് മൈ അക്കൗണ്ട്‌സ് തിരഞ്ഞെടുക്കുക. ഗൂഗിള്‍ അക്കൗണ്ട്‌സ് തുറക്കുക. ഓട്ടോമാറ്റിയ്ക്കായി കോണ്ടാക്റ്റുകള്‍ പകര്‍ത്തപ്പെട്ടില്ലെങ്കില്‍  സിങ്ക് കോണ്ടാക്റ്റ്‌സില്‍ ക്ലിക്ക് ചെയ്യുക.  നോക്കിയയില്‍ നിന്ന് സിങ്ക് ചെയ്യുന്ന കോണ്ടാക്റ്റുകള്‍ ഓട്ടോമാറ്റിയ്ക്കായി നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലും ലഭ്യമാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot