ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് കോണ്‍ടാക്റ്റുകള്‍ എങ്ങനെ മാറ്റാം

Posted By:

നിങ്ങള്‍ പുതിയൊരു ഫോണ്‍ വാങ്ങി എന്നിരിക്കട്ടെ. പഴയ ഫോണിലെ കോണ്‍ടാക്റ്റുകള്‍ എങ്ങനെ പുതിയതിലേക്കു മാറ്റും. ഏതാനും നമ്പറുകള്‍ സിം കാര്‍ഡിലേക്കു കോപ്പി ചെയ്യാം. എന്നാല്‍ അതിന് പരിധിയുണ്ട്. മാത്രമല്ല, സി.ഡി.എം.എ ഫോണാണ് വാങ്ങുന്നതെങ്കില്‍ ഇതുകൊണ്ട് പ്രയോജനവുമില്ല.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലക് ചെയ്യുക

ആന്‍ഡ്രോയ്ഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് കോണ്‍ടാക്റ്റുകള്‍ മാറ്റാന്‍ സാധിക്കും. മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണിലേക്കോ ഐ ഫോണിലേക്കോ എളുപ്പത്തില്‍ ഇത് മാറ്റാവുന്നതാണ്. അത് എങ്ങനെ എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Export contacts from old phone

ആദ്യം കോണ്‍ടാക്റ്റ് തുറന്ന് സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുക. അതില്‍ ഇംപോര്‍ട്ട്/എക്‌സ്‌പോര്‍ട്ട് എന്ന ഓപ്ഷന്‍ കാണാം. വി കാര്‍ഡ് രൂപത്തിലോ സി.എസ്.വി. ഫയലായോ നമ്പറുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുക.

 

Import contacts to Gmail account

നിങ്ങളുടെ ഫോണില്‍ ജി മെയില്‍ തുറന്ന് ഈ നമ്പറുകള്‍ അതിലേക്ക് ഇംപോര്‍ട്ട് ചെയ്യുക.

 

Import contacts from Gmail account onto new phone

ഇനി പുതിയ ഫോണില്‍ ഗൂഗിള്‍ അക്കൗണ്ട് സെറ്റ് ചെയ്താല്‍ മതി. ജി മെയിലില്‍ നിന്ന് തനിയെ കോണ്‍ടാക്റ്റുകള്‍ പുതിയ ഫോണിലേക്ക് മാറും.

 

don't have a Gmail account?

നിങ്ങള്‍ക്ക് ജി മെയില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ പഴയ ഫോണിലെ കോണ്‍ടാക്റ്റുകള്‍ ലാപ്‌ടോപിലേക്കോ ഡെസ്‌ക് ടോപ് കമ്പ്യൂട്ടറിലേക്കോ മാറ്റുക. തുടര്‍ന്ന് പുതിയ ഫോണ്‍ ലാപ്‌ടോപ്/ഡെസ്‌ക്‌ടോപുമായി കണക്റ്റ്് ചെയ്ത് കോണ്‍ടാക്റ്റുകള്‍ അതിലേക്ക് മാറ്റുക.

 

For iPhone

ഐ ഫോണിലേക്ക് കോണ്‍ടാക്റ്റ്് മാറ്റുമ്പോള്‍ മുകളില്‍ പറഞ്ഞ പ്രകാരം കോണ്‍ടാക്റ്റുകള്‍ ജി മെയിലിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്ത ശേഷം ഐ ഫോണില ഗൂഗിള്‍ അക്കൗണ്ട് സെറ്റ് ചെയ്താല്‍ മാത്രം മതി. തനിയെ നമ്പറുകള്‍ കോണ്‍ടാക്റ്റ് ബുക്കിലേക്ക് വരും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് കോണ്‍ടാക്റ്റുകള്‍  മാറ

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot