Home
How to

എംആധാർ ആപ്പിൽ നിന്നും ആധാർ പ്രിന്റ് എടുക്കുന്നത് എങ്ങനെ ?

ആധാർ കാർഡ് ഇപ്പോൾ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. അനവധി കാര്യങ്ങൾ ജീവിതത്തിൽ നടത്തി കൊണ്ടുപോകുവാൻ ആധാർ കാർഡ് അനിവാര്യമാണ്. അത് ബാങ്ക് അക്കൗണ്ട് തുറക്കുന്നതുമുതൽ ആരംഭിക്കുന്നു. ആധാർ കാർഡില്ലാതെ എന്തെങ്കിലും കാര്യങ്ങൾ നടത്തണമെങ്കിൽ അത് നടക്കില്ല എന്ന് തന്നെ കൂട്ടിയാൽ മതി. എന്നാൽ ആധാർ കാർഡ് എപ്പോഴും കയ്യിൽകൊണ്ടുനടക്കാനും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.

എംആധാർ

ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സർക്കാർ "എംആധാർ" എന്ന മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തത്. പ്ലേയ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ആധാർ കാർഡിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തോ ആധാർ നമ്പർ നൽകിയോ ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്. ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമെ ആധാറില്‍ ചേർക്കാത്ത വിവരങ്ങള്‍ ഉൾപ്പെടുത്താനും മാറ്റങ്ങള്‍ക്കുമായി ഈ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.

മൊബൈൽ ആപ്പ്

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ബയോമെട്രിക് വിവരങ്ങള്‍ താൽക്കാലികമായി ലോക്ക്, അണ്‍ലോക്ക് ചെയ്യാനുള്ള സവിശേഷതയും ഇതിൽ വരുന്നു. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എംആധാര്‍ ആപ്പിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിരുന്നു. ആധാർ നമ്പറിനൊപ്പം പേര്, ജനനത്തീയതി, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ എംആധാർ ആപ്പിൽ നിന്നും ലഭിക്കും.

എംആധാർ ആപ്പ്

പുതിയ ആപ്പ് ഉപയോഗിച്ച് അഡ്ഡ്രസ്സ്‌, ഓഫ്‌ലൈൻ ഇകെവൈസി, ബയോമെട്രിക് ഒതെന്റിക്കേഷൻ ബ്ലോക്ക് ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യാനാവും. ഇതിനെല്ലാം പുറമെ എംആധാർ ആപ്പ് ഉപയോഗിച്ച് യൂസറിന് തങ്ങളുടെ ആധാർ കാർഡിന്റെ പ്രിന്റ് ഔട്ടും എടുക്കാം എന്ന സവിശേഷത ആളുകൾക്ക് വളരെയധികം സഹായകരമായി തീരും എന്നത് തീർച്ച. ഇതിനായി ആദ്യം ഏറ്റവും പുതിയ എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്യണം.

എംആധാർ ആപ്പ് ഡൗൺലോഡ്

ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നോ, ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ഇതിനായി ആദ്യം ഏറ്റവും പുതിയ എംആധാർ ആപ്പ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യണം. ഇതിൽ നിന്നും ആധാർ കാർഡ് ഉടനടി തന്നെ റീപ്രിന്റ് എടുക്കുവാൻ കഴിയുന്നത്. അത് എങ്ങനെ ചെയ്യാമെന്ന് ഇവിടെ നിർദേശിച്ചിട്ടുണ്ട്.

എംആധാർ ആപ്പിൽ നിന്നും ആധാർ പ്രിന്റ് എടുക്കുന്നത് എങ്ങനെ ?

എംആധാർ ആപ്പിൽ നിന്നും ആധാർ പ്രിന്റ് എടുക്കുന്നത് എങ്ങനെ ?

1. എംആധാർ ആപ്പ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നോ, ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

എംആധാർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം: എംആധാർ ആപ്പ് പ്ലേയ്സ്റ്റോർ

2. അതിൽ "സർവീസസ്" എന്ന സെക്ഷന്റെ താഴെ "ഓർഡർ ആധാർ റീപ്രിന്റ്" എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

3. "ടേംസ് ആൻഡ് കണ്ടീഷൻസ്" എന്ന ചെക്ക്ബോക്സിൽ ടിക്ക് ചെയ്ത് "ഓക്കേ" നൽകുക.

4. നിങ്ങളുടെ ആധാർ കാർഡിന്റെ റീപ്രിന്റ് ലഭിക്കുന്നതിനായി രജിസ്റ്റേർഡ് മൊബൈൽ നമ്പർ, അല്ലെങ്കിൽ അൺരജിസ്റ്റേർഡ് മൊബൈൽ നമ്പർ ഇവയിലേതെങ്കിലും ഒന്ന് നൽകുക.

5. മൊബൈൽ നമ്പർ നൽകിയ ശേഷം റിക്വസ്റ്റ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്യുക.

6. രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഇല്ലെങ്കിൽ രണ്ടാമത്തെ ഓപ്‌ഷൻ തിരഞ്ഞെടുക്കാം. ശേഷം ആധാർ നമ്പർ/വോട്ടർ ഐ.ഡി, വേറെ ഏതെങ്കിലും ആക്റ്റീവായിട്ടുള്ള മൊബൈൽ നമ്പർ എന്നിവ എന്റർ ചെയ്തതിനുശേഷം ഒടിപിക്കായി റിക്വസ്റ്റ് നൽകുക.

7. നിങ്ങളുടെ മൊബൈലിൽ ലഭിച്ച ഒടിപി നൽകി ഈ പ്രക്രിയ പൂർത്തിയാക്കാം. ഫോണിൽ വന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ എംആധാർ ആപ്പിന്റെ പേജ് ദൃശ്യമാകും.

More from GizBot

Best Mobiles in India

English summary
The app can be downloaded from the Play Store by scanning the QR code on the Aadhaar card or by registering for the Aadhaar number. This app can be used to add or modify non-Aadhaar information in addition to Aadhaar related matters.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X